ഹോബി തന്നെ പഠിച്ചാലോ? ജയ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിലേക്ക് വരൂ


ബി.ഡിസ്., എം.ഡിസ്., എം.വോക്‌ പ്രോഗ്രാമുകളിലേക്ക്‌ പ്രവേശനം

Representational Image | photo: canva.com

രൂപകല്പനാപഠനങ്ങളിൽ അഭിരുചിയും താത്‌പര്യവും ഉള്ളവർക്കായി നടത്തുന്ന രൂപകല്പനാ പഠനകോഴ്സുകളിലേക്ക് അപേക്ഷിക്കാം. ജയ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി.) ആണ്, കരകൗശല രൂപകല്പനാ മേഖലയിലെ വിവിധ ബാച്ച്‌ലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കാണ്‌ പ്രവേശനം നടത്തുന്നത്‌.

സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ക്ലോത്തിങ് ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ, ജൂവലറി ഡിസൈൻ എന്നീ സവിശേഷമേഖലകളിലാണ് പ്രോഗ്രാമുകൾ.

  • ഒരുവർഷത്തെ ഫൗണ്ടേഷൻ കോഴ്‌സ് ഉൾപ്പെടുന്ന നാലുവർഷ ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിന് ഏതു സ്ട്രീമിൽനിന്നും പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
  • രണ്ടുവർഷം ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിന് ഡിസൈൻ, ആർക്കിടെക്ചർ ബിരുദധാരികളെ പരിഗണിക്കും. ബാച്ച്‌ലർ ഓഫ് ഡിസൈൻ, ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ, ബി.എ./ബി.എസ്‌സി. ഡിസൈൻ, ബി.വോക്. ഡിസൈൻ, മറ്റേതെങ്കിലും ഡിസൈൻ/ആർക്കിടെക്ചർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
  • മാസ്റ്റർ ഓഫ്‌ വൊക്കേഷൻ (എം.വോക്‌.) പ്രോഗ്രാം ദൈർഘ്യം, ഒരുവർഷത്തെ ഫൗണ്ടേഷൻ കോഴ്‌സ് ഉൾപ്പെടെ മൂന്നു വർഷമാണ്‌. ഡിസൈൻ ഇതരമേഖലയിൽനിന്നുമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
പ്രവേശന പരീക്ഷ

പൊതുപ്രവേശന പരീക്ഷ/അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. പ്രവേശനപരീക്ഷയ്ക്ക് രണ്ടുഭാഗങ്ങൾ ഉണ്ടാകും. ജനറൽ അവേർനസ്, ക്രിയേറ്റിവിറ്റി ആൻഡ് പെർസപ്ഷൻ ടെസ്റ്റി (പാർട്ട്‌ എ)-ന് 35 ഉം മെറ്റീരിയൽ, കളർ ആൻഡ് കൺസപ്ച്വൽ ടെസ്റ്റിന് (പാർട്ട്‌ ബി) 45 ഉം ശതമാനം വെയ്റ്റേജ് നൽകും. അഭിമുഖത്തിന്‌ 20 ശതമാനം വെയ്റ്റേജ്‌ നൽകിയാണ്‌ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 12-ന് നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് 14 കേന്ദ്രങ്ങൾ ഉണ്ടാകും.

അപേക്ഷ

അപേക്ഷ www.iicdadmissions.in വഴി ജനുവരി 21-ന് വൈകീട്ട് നാലുവരെ നൽകാം. അപേക്ഷിക്കുമ്പോൾ, സ്പെഷ്യലൈസേഷൻ താത്‌പര്യം നൽകണം. ഫൗണ്ടേഷൻ സെമസ്റ്ററിലെ മികവ്, അഭിരുചി എന്നിവ പരിഗണിച്ച് സ്പെഷ്യലൈസേഷൻ അനുവദിക്കും.

Content Highlights: Indian Institute of crafts and design


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented