Representational Image| Pic Credit: Getty Images
പാചകത്തില്‍ നിങ്ങള്‍ക്ക് വൈദഗ്ധ്യമുണ്ടോ? എങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴില്‍ തിരുപ്പതിയിലും നോയിഡയിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കളിനറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാചക കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഇതിലൂടെ മുന്തിയ ഹോട്ടലുകളിലും കപ്പലുകളിലും മറ്റ് സ്ഥാപനങ്ങളിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാം.
മൂന്ന് വര്‍ഷത്തെ ബി.ബി.എ.കളിനറി ആര്‍ട്സ് പ്രോഗാം സാധാരണ ജൂലൈയാണ് ആരംഭിക്കുക. ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലാണ് കോഴ്സ്. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ഹാന്‍ഡിലിങ്, ഹൈജീന്‍, സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് തുടങ്ങിയ മേഖലകളിലാണ് സ്പെഷ്യലൈസേഷന്‍.
പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമപ്രകാരമുള്ള സംവരണം ലഭിക്കും. ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 22 വയസും എസ്.സി., എസ്.ടി.വിഭാഗക്കാര്‍ക്ക് 27 വയസുമാണ് പ്രായപരിധി. ദേശീയതലത്തില്‍ നടക്കുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. തിരുവനന്തപുരം, ചെന്നെ, ബംഗളൂരു, തിരുപ്പതി, മുംബൈ, എന്നിവിടങ്ങളില്‍ അടക്കം 15 സെന്ററുകളിലാണ് പരീക്ഷ നടക്കുന്നത്.
ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളാണ് പരീക്ഷയില്‍. ന്യൂമെറിക്കല്‍ എബിലിറ്റി ആന്‍ഡ് അനലറ്റിക്കല്‍ ആപ്റ്റിറ്റിയൂഡ്, റീസണിങ് ആന്‍ഡ് ലോജിക്കല്‍ ഡിഡക്ഷന്‍, ജനറല്‍നോളജ് ആന്‍ഡ് കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് ഭാഷ, ആപ്റ്റീറ്റിയൂഡ് ഫോര്‍ സര്‍വീസ് സെക്ടര്‍ എന്നിങ്ങനെയാണ് വിഷയങ്ങള്‍. ഓരോ ചോദ്യത്തിനും ഒരു മാര്‍ക്കാണ്. നെഗറ്റീവ് മാര്‍ക്കില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ici.nic.in, www.thims.gov.in എന്ന വൈബ്സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: Indian Culinary Institute
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..