ഇലക്‌ട്രിക് വെഹിക്കിളിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം


അജീഷ് പ്രഭാകരൻ | ajeeshpp@mpp.co.in

ഇന്റർഡിസിപ്ലിനറി ഡ്യുവൽ ഡിഗ്രി (ഐ.ഡിഡി.ഡി.) പ്രോഗ്രാമായാണ് കോഴ്‌സ് നടത്തുന്നത്. ഏതുബ്രാഞ്ചിലുള്ളവർക്കും ഡ്യുവൽ ഡിഗ്രിയിലേക്ക് മാറാം

പ്രതീകാത്മക ചിത്രം | Photo-Mathrubhumi

ട്ടോമൊബൈൽ രംഗം അതിവേഗം വളരുകയാണ്. ഇന്ധനവില കൂടിയതും പരിസ്ഥിതിപ്രശ്നങ്ങളും കാരണം ഒട്ടേറെപ്പേർ വൈദ്യുതവാഹനങ്ങളിലേക്ക് (ഇ.വി.) മാറിക്കൊണ്ടിരിക്കുന്നു. കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭിക്കുമെന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇതോടൊപ്പം നിർമാതാക്കൾ വൈദ്യുതവാഹനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തിലും നിർമാണത്തിലുമാണ്. ഈ മേഖലയിൽ കഴിവുള്ളവരെ കമ്പനികൾ അന്വേഷിക്കുന്നു.

ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എൻജിനിയർമാരെ ഉപയോഗിച്ചാണ് കമ്പനികൾ നിലവിൽ ഗവേഷണവും നിർമാണവും നടത്തുന്നത്. വൈദ്യുതവാഹനമേഖലയിൽ മികച്ച നൈപുണിയുള്ളവരെ വാർത്തെടുക്കാൻ മദ്രാസ് ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) ഇലക്‌ട്രിക് വെഹിക്കിളിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം തുടങ്ങുന്നു.

ഇന്റർഡിസിപ്ലിനറി ഡ്യുവൽ ഡിഗ്രി

വെഹിക്കിൾ, ഡിസൈൻ, ഇലക്‌ട്രിക്കൽ എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. ഐ.ഐ.ടി.യിൽ ബി.ടെക്കിനുചേർന്ന് രണ്ടുവർഷം കഴിഞ്ഞ വിദ്യാർഥികൾക്ക് ഈ കോഴ്‌സ് തിരഞ്ഞെടുക്കാം. ഇന്റർഡിസിപ്ലിനറി ഡ്യുവൽ ഡിഗ്രി (ഐ.ഡിഡി.ഡി.) പ്രോഗ്രാമായാണ് കോഴ്‌സ് നടത്തുന്നത്. ഏതുബ്രാഞ്ചിലുള്ളവർക്കും ഡ്യുവൽ ഡിഗ്രിയിലേക്ക് മാറാം.

ബി.ടെക്കിന് മെക്കാനിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതിൽ ചേർന്നാലും രണ്ടുവർഷം കഴിഞ്ഞ് എം.ടെക്. ഇലക്‌ട്രിക് വെഹിക്കിളിലേക്ക് മാറാം. ഇതുകൂടാതെ റോബോട്ടിക്സ്, ബയോമെഡിക്കൽ എൻജിനിയറിങ് ഉൾപ്പെടെയുള്ള ഡ്യുവൽ ഡിഗ്രി കോഴ്‌സുകളുണ്ട്. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൽ അഞ്ചുവർഷംകൊണ്ട് ബി.ടെക്‌., എം.ടെക്. പൂർത്തിയാക്കാം.

ബി.ടെക്കിന്റെ കോർ കോഴ്‌സുകൾ ചെയ്യണം. ഇലക്ടീവുകൾ ചെയ്യാതെ സ്പെഷ്യലൈസേഷൻ കോഴ്‌സായി ഇലക്‌ട്രിക് വെഹിക്കിളിൽ മാസ്റ്റേഴ്‌സ് ചെയ്യാം. ഇതാണ് കോഴ്‌സ്‌ ഘടന. പ്രവേശനം ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴിയാണ്. നിലവിൽ എം.ടെക്. ഇലക്‌ട്രിക് വെഹിക്കിളിലേക്ക് നേരിട്ടുപ്രവേശനമില്ല.

നൈപുണിയുള്ളവരെ വളർത്തിയെടുക്കുന്നു

മലിനീകരണം, ഇന്ധനവിലവർധന ഉൾപ്പെടെയുള്ളവ കാരണം എല്ലാവരും വൈദ്യുതവാഹനങ്ങളിലേക്ക് മാറുന്നു. ഇരുചക്രവാഹനങ്ങൾ വ്യാപകമായി ഇറങ്ങാൻ തുടങ്ങി. വരുംവർഷങ്ങളിൽ നാലുചക്രവാഹനങ്ങളും ട്രക്കുകളും മാറും. ഓട്ടോമൊബൈൽ വ്യവസായത്തിന്റെ ഭാവി ഇനി വൈദ്യുതിയിലാണ്. സ്പെഷ്യലൈസ്ഡ് സ്കിലുള്ളവർ കുറവാണ്. ഈ മേഖലയിൽ നൈപുണിയുള്ളവരെയാകും കമ്പനികൾ തേടിയെത്തുക. വെഹിക്കിൾ, ഡിസൈൻ, ഇലക്‌ട്രിക്കൽ മേഖലയിൽ പ്രവർത്തിക്കാം. അടുത്തവർഷങ്ങളിൽ ഒട്ടേറെ തൊഴിലവസരങ്ങൾ ഈ മേഖലയിലുണ്ടാകും. ആഥർ എനർജി എന്ന കമ്പനി ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിൽനിന്നാണ് തുടങ്ങിയത്.

-ഡോ. ടി. അശോകൻ
വകുപ്പുമേധാവി, ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻജിനിയറിങ് ഡിസൈൻ
ഐ.ഐ.ടി. മദ്രാസ്

‘നിലീറ്റി’ൽ ഇ.വി. ടെക്‌നോളജി ആൻഡ് പബ്ലിക് ചാർജിങ് സ്റ്റേഷൻ


:എൻജിനിയറിങ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വൈദ്യുതവാഹനമേഖലയിൽ അടിസ്ഥാനവിവരം ലഭിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (നിലീറ്റ്) കോഴിക്കോട്, ഇ.വി. ടെക്‌നോളജി ആൻഡ് പബ്ലിക് ചാർജിങ് സ്റ്റേഷൻ എന്ന വിഷയത്തിൽ ഓൺലൈൻ കോഴ്‌സ് നടത്തുന്നു. വൈദ്യുതവാഹനവുമായി ബന്ധപ്പെട്ട മോട്ടോർ, പവർ ഇലക്‌ട്രോണിക്സ്, ബാറ്ററി, ചാർജിങ്‌, സോളാർ ചാർജിങ് സിസ്റ്റം, ചാർജിങ് ടെക്‌നോളജീസ് ഇൻ ഇ.വി., പബ്ലിക് ചാർജിങ് സ്റ്റേഷൻ എന്നീ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.

ജനുവരി 24മുതൽ 28വരെ വൈകീട്ട് നാലുമുതൽ അഞ്ചുവരെയാണ് ക്ലാസ് നടക്കുക. ഇലക്‌ട്രോണിക്സ് ആൻഡ് ഇലക്‌ട്രിക് മെഷീൻ മേഖലയിൽ അടിസ്ഥാനവിവരമുള്ളവർക്ക് പങ്കെടുക്കാം. ബിരുദം, ഡിപ്ലോമ, വർക്കിങ് പ്രൊഫഷണൽ, വ്യവസായ മേഖലയിൽനിന്നുള്ളവർ, ഗവേഷകർ, അധ്യാപകർ എന്നിവർക്ക് പങ്കെടുക്കാം. 1000 രൂപയാണ് ഫീസ്. അപേക്ഷിക്കേണ്ട അവസാനതീയതി ജനുവരി 23.

വൈദ്യുതവാഹനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികമായും വ്യവസായികമായും അറിയേണ്ട കാര്യങ്ങൾ ക്ലാസിൽനിന്ന്‌ മനസ്സിലാക്കാമെന്ന് നിലീറ്റ് സീനിയർ ടെക്‌നിക്കൽ ഓഫീസറും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ മനോജ് കുമാർ എം.കെ. പറഞ്ഞു. എന്താണ് ഇലക്‌ട്രിക് വെഹിക്കിൾ, നിലവിലെ വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ, ഇന്ധനവില-പരിസ്ഥിതിപ്രശ്നങ്ങൾ എന്നിവയെ മറികടക്കാൻ ഇ.വി. എങ്ങനെ ഉപയോഗിക്കുന്നു, ഇ.വി. മോട്ടോർ വിവരങ്ങൾ, പവർ കാൽക്കുലേഷൻ, എന്താണ് ബാറ്ററി, വിവിധതരം ബാറ്ററികൾ, ചാർജിങ് ഉൾപ്പെടെയുള്ള വിവരങ്ങൾ ക്ലാസിലൂടെ ലഭിക്കും.

വിവരങ്ങൾക്ക്: nielit.gov.in/content/online-course-ev-technology-public-charging-station-0

Content Highlights: IIT-Madras launches master's course on electric vehicles, interdisciplinary dual degree, EV integration, vehicle aggregate engineering, communication and calibration, verification and validation, product, portfolio planning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023

Most Commented