പ്രതീകാത്മക ചിത്രം
ഇന്റര്‍ ഡിസിപ്ലിനറി പഠനം; കോര്‍ കോഴ്സുകള്‍ പഠിക്കുന്നതിനൊപ്പം മറ്റൊരു വിഷയത്തില്‍നിന്നുള്ള ഇലക്ടീവ് പേപ്പറുകള്‍ പഠിക്കാം. പ്രോഗ്രാം പൂര്‍ത്തിയാക്കുന്നതിന് ഇഷ്ടമുള്ള മറ്റുവിഷയങ്ങളില്‍നിന്ന് പ്രോജക്ട്/തീസിസ് ചെയ്യാം. താത്പര്യത്തിനനുസരിച്ച് അറിവിന്റെ വിശാലമായ ലോകത്തേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോവുകയാണ് ഐ.ഐ.ടി. ഗാന്ധിനഗറിലെ .എം.എസ്.സി. ഇന്‍ കൊഗ്‌നിറ്റീവ് സയന്‍സ്, എം.എ. ഇന്‍ സൊസൈറ്റി ആന്‍ഡ് കള്‍ച്ചര്‍ പ്രോഗ്രാമുകള്‍. ബിരുദപഠനം ഏതുവിഷയവും പഠിച്ച് വിജയിച്ചവര്‍ക്ക് ഈ പ്രോഗ്രാമിന്റെ ഭാഗമാകാം.
എം.എസ്.സി കൊഗ്‌നിറ്റീവ് സയന്‍സ്
കൊഗ്‌നിറ്റീവ് സയന്‍സിന്റെ വിശാലമേഖലകള്‍ അറിയാനും ഗവേഷണരീതികള്‍ മനസ്സിലാക്കാനും കോഴ്സ് ലക്ഷ്യമിടുന്നു. മെഡിക്കല്‍ ന്യൂറോസയന്‍സ്, ന്യൂറല്‍ പ്രോസ്തെറ്റിക്‌സ്, ഡെവലപ്പ്മെന്റ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് സിസ്റ്റംസ്, മെഷീന്‍ ലേണിങ്, ബിഹേവിയറല്‍ ഇക്കണോമിക്‌സ് ആന്‍ഡ് ന്യൂറോമാര്‍ക്കറ്റിങ് തുടങ്ങിയവ പഠിക്കാം. 55 ശതമാനം മാര്‍ക്കോടെയുള്ള ബി.എ., ബി.എസ്.സി. ബി.ടെക്., ബി.കോം.,എം.ബി.ബി.എസ്. ബിരുദമാണ് യോഗ്യത. ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. പഠനശേഷം യൂസര്‍ ഇന്റര്‍ഫെയ്സ് ഡിസൈന്‍, ക്രിയേറ്റീവ് റൈറ്റിങ്, മാര്‍ക്കറ്റിങ്, ഡിസൈന്‍ ഉള്‍പ്പെടെ വിവിധ മേഖലയില്‍ ജോലിചെയ്യുന്നവരുണ്ട്. ഗവേഷണം നടത്തുന്നവരുണ്ട്.
എം.എ. സൊസൈറ്റി ആന്‍ഡ് കള്‍ച്ചര്‍
സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ പരിശീലനവും അറിവും നല്‍കുന്നു. സാഹിത്യം, വിവര്‍ത്തനപഠനം, സോഷ്യോളജി, ആന്ത്രോപ്പോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി എന്നീ മേഖലയില്‍ സംവാദാത്മകപഠനം പ്രോഗ്രാമില്‍ ലക്ഷ്യമിടുന്നു. പഠനശേഷം ജേണലിസം, ആര്‍ട്ടിസ്റ്റ്, അഡ്വര്‍ട്ടൈസിങ്/മീഡിയ, കമ്യൂണിക്കേഷന്‍, അധ്യാപനം, എന്‍.ജി.ഒ., പബ്ലിക് ഹെല്‍ത്ത് എന്നീ മേഖലയില്‍ ജോലിചെയ്യുന്നവരുണ്ട്. കൂടാതെ ഗവേഷണാവസരങ്ങളുണ്ട്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രവേശനപരീക്ഷ
ചോദ്യങ്ങള്‍ പൂര്‍ണമായും റീഡിങ് കോംപ്രിഹന്‍ഷന്‍, അനലറ്റിക്കല്‍ തിങ്കിങ്, ലോജിക്കല്‍ റീസണിങ് എന്നിവ അടിസ്ഥാനമാക്കിയാണ്. 25 ചോദ്യങ്ങളുണ്ടാകും. കോവിഡ് സാഹചര്യത്തില്‍ പ്രവേശനപരീക്ഷയും അഭിമുഖവും ഓണ്‍ലൈനായി നടത്തും.
സാമ്പത്തികസഹായം
യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍കാമ്പസ് തൊഴിലവസര പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സെമസ്റ്ററില്‍ ആഴ്ചയില്‍ പരമാവധി 10 മണിക്കൂറും മിഡ് സെമസ്റ്റര്‍ ഇടവേളയില്‍ ആഴ്ചയില്‍ 40 മണിക്കൂറും ജോലി അവസരമുണ്ട്. ഒരു മണിക്കൂറിന് 150-200 രൂപ നിരക്കില്‍ വേതനം നല്‍കും. കഴിവിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ ശമ്പളവര്‍ധനയുണ്ടാകും. ദേശീയ, രാജ്യാന്തര സെമിനാറുകളില്‍ പേപ്പര്‍ അവതരിപ്പിക്കാന്‍ ട്രാവല്‍ സ്‌കോളര്‍ഷിപ്പായി 60,000 രൂപ നല്‍കും. ഹോസ്റ്റല്‍ സൗകര്യം ലഭിക്കും.
ഇന്റര്‍ഡിസിപ്ലിനറി സ്വഭാവം

-ജെയ്സണ്‍ എ. മഞ്ഞളി
ജസുഭായ് മെമ്മോറിയല്‍ ചെയര്‍ പ്രൊഫസര്‍
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്
ഐ.ഐ.ടി. ഗാന്ധിനഗര്‍
...................................................................
ഗവേഷണാധിഷ്ഠിത കോഴ്സ്

-മാളവിക കൃഷ്ണകുമാര്‍
എം.എസ്സി. കൊഗ്‌നിറ്റീവ് സയന്‍സ്
ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍

-എയ്ഞ്ചല്‍ മരിയ വര്‍ഗീസ്
എം.എ. സൊസൈറ്റി ആന്‍ഡ് കള്‍ച്ചര്‍
ഓര്‍മിക്കാന്‍
അപേക്ഷ: admissions.iitgn.ac.in
അവസാനതീയതി: ജനുവരി 20
ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ: ഫെബ്രുവരി ഏഴ്
സഹായങ്ങള്‍ക്ക്: inquiry.masc@iitgn.ac.in
Content Highlights: IIT Gandhinagar, Admission 2022, Interdisciplinary Programs, Cognitive Science & Society and Culture
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..