നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ബിരുദതല അഗ്രിക്കള്‍ച്ചര്‍, അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തിയ പരീക്ഷ അടിസ്ഥാനമാക്കിയുള്ള കൗണ്‍സലിങ് നടപടികള്‍ https://icarexam.net ല്‍ തുടങ്ങി. അര്‍ഹതയളളവര്‍ക്ക് നവംബര്‍ 11-ന് വൈകീട്ട് അഞ്ചുവരെ ഇതില്‍ രജിസ്റ്റര്‍ചെയ്ത് കോഴ്‌സുകളിലേക്കും സര്‍വകലാശാലകളിലേക്കും ചോയ്‌സ് ഫില്ലിങ് നടത്താം. പ്രവേശനപരീക്ഷയില്‍ പൂജ്യം മാര്‍ക്കോ നെഗറ്റീവ് മാര്‍ക്കോ ലഭിച്ചവര്‍ അര്‍ഹരല്ല.
രജിസ്‌ട്രേഷന്‍ഫീസ് 500 രൂപ. ക്രെഡിറ്റ് കാര്‍ഡ്, റുപേ ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ. എന്നിവവഴി അടയ്ക്കാം. ഐ.സി.എ.ആര്‍. ഒരു സര്‍വകലാശാലയിലേക്കാകും അലോട്ട്മെന്റ് നല്‍കുക. തുടര്‍ന്ന് സര്‍വകലാശാലകളാണ് അവരുടെ പരിധിയില്‍ വരുന്ന കോളേജുകളിലേക്കുള്ള അലോട്ട്മെന്റ് നടത്തുക. ഇപ്പോള്‍ നല്‍കുന്ന ചോയ്‌സുകളാണ് മൂന്ന് റൗണ്ടിലും പരിഗണിക്കുക.
ആദ്യ അലോട്ട്മെന്റ്
ആദ്യ അലോട്ട്മെന്റ് നവംബര്‍ 17-ന് പ്രഖ്യാപിക്കും. അന്ന് വൈകീട്ട് അഞ്ചുമുതല്‍ നവംബര്‍ 20 അഞ്ചുവരെ ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡു ചെയ്യാം. സര്‍വകലാശാലകള്‍ 22-ന് വൈകീട്ട് അഞ്ചിനകം രേഖാപരിശോധന പൂര്‍ത്തിയാക്കണം. എന്തെങ്കിലും സംശയം ഉന്നയിക്കുന്ന പക്ഷം പരിക്ഷാര്‍ഥി ഓണ്‍ലൈനായി അവ ദൂരീകരിക്കണം. പുതിയ രേഖകള്‍ നല്‍കേണ്ടതുണ്ടെങ്കില്‍ 23 ഉച്ചയ്ക്ക് 12 വരെ സമയംനല്‍കും.
സീറ്റ് സ്വീകരിക്കല്‍
ഫീസ് 24-ന് വൈകീട്ട് അഞ്ചിനകം അടയ്ക്കണം. കാറ്റഗറി വ്യത്യാസമില്ലാതെ ഇത് 10,000 രൂപയാണ്. അഡ്മിഷന്‍ ഫീസിന്റെ ഭാഗമായി ഇതു വകവെക്കും. തുക അടയ്ക്കുന്നതിനുമുമ്പ് ആദ്യഘട്ടത്തിലെ അലോട്ട്മെന്റിനു ശേഷം അടുത്ത ഘട്ടങ്ങളില്‍ തന്റെ ഉയര്‍ന്ന ചോയ്‌സുകള്‍ പരിഗണിക്കപ്പെടണമെന്നുള്ളവര്‍ 'അപ്ഗ്രഡേഷന്‍ ഓപ്റ്റ് ചെയ്യണം. അഡ്മിഷന്‍ അംഗീകരിക്കുന്ന മുറയ്ക്ക് പ്രൊവിഷണല്‍ അഡ്മിഷന്‍ ലറ്റര്‍ ജനറേറ്റ് ചെയ്ത് എടുക്കാം.
രണ്ട്, മൂന്ന് റൗണ്ട്
രണ്ട്, മൂന്ന് റൗണ്ട് നടപടികള്‍ യഥാക്രമം നവംബര്‍ 30, ഡിസംബര്‍ 12 തീയതികളില്‍ ആരംഭിക്കും. സംസ്ഥാനത്തിനു പുറത്തുള്ള സര്‍വകലാശാലയില്‍ ഐ.സി.എ.ആര്‍. ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നാഷണല്‍ ടാലന്റ് സ്‌കോളര്‍ഷിപ്പിന്/മറ്റ് സ്‌കോളര്‍ഷിപ്പിന് വ്യവസ്ഥകള്‍ക്കു വിധേയമായി അര്‍ഹതയുണ്ട്. ഓണ്‍ലൈന്‍ കൗണ്‍സലിങ് നടപടികള്‍ പൂര്‍ത്തിയായ ശേഷമാകും ഇത് നടപ്പാക്കുക.
വിശദമായ പട്ടിക, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭിക്കും. എ.കെ.ഇ.ഇ.എ.-പി.ജി., എ.ഐ.സി.ഇ.- ജെ.ആര്‍.എഫ്./എസ്.ആര്‍.എഫ്. (പി.എച്ച്ഡി.) അലോട്ട്മെന്റ് നടപടികളും ആരംഭിച്ചിട്ടുണ്ട്. വെബ് സൈറ്റ്: https://icarexam.net.
കൗണ്‍സിലിങ്ങില്‍ ഉള്‍പ്പെടുന്ന കോഴ്‌സുകളും സീറ്റുകളും
യു.ആര്‍., ഒ.ബി.സി., എസ്.സി., എസ്.ടി. എന്നീ വിഭാഗങ്ങളിലെ ആകെസീറ്റുകള്‍)
ബി.എസ്സി. (ഓണേഴ്സ്): അഗ്രിക്കള്‍ച്ചര്‍- 1547 (കേരള കാര്‍ഷിക സര്‍വകലാശാല- 54), ഹോര്‍ട്ടിക്കള്‍ച്ചര്‍- 394, ഫോറസ്ട്രി- 113 (കേരള കാര്‍ഷിക സര്‍വകലാശാല- 5), കമ്യൂണിറ്റി സയന്‍സ്- 136, സെറികള്‍ച്ചര്‍- 14, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്- 140 (കുഫോസ്- 12).
ബി.ടെക്: അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്- 245 (കേരള കാര്‍ഷിക സര്‍വകലാശാല- 7), ഡെയറി ടെക്‌നോളജി- 98 (കേരള വെറ്ററനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല- 6), ഫുഡ് ടെക്‌നോളജി- 43, ബയോടെക്‌നോളജി- 82, പി.സി., യു.പി.എസ്., ഇ.ബ്ല്യു.എസ്. സീറ്റുകളും ഉണ്ട്.
Content Highlights: ICAR Admission, Choice filling and counselling
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..