പരീക്ഷയല്ല ജീവിതം തീരുമാനിക്കുന്നത്; 12-ാം ക്ലാസില്‍ പാസ് മാര്‍ക്ക് നേടിയ ഐ.എ.എസുകാരന്‍ പറയുന്നു


1 min read
Read later
Print
Share

വിമര്‍ശന ബുദ്ധിയോടെ സമീപിക്കാതെ പരീക്ഷാഫലത്തെ ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം പറയുന്നു

-

ന്യൂഡല്‍ഹി: ബോര്‍ഡ് പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞുപോയെന്ന കാരണത്താല്‍ നിരാശപ്പെടുന്ന നിരവധിപ്പേര്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ തികച്ചും അനാവശ്യമാണെന്ന അഭിപ്രായക്കാരനാണ് ഗുജറാത്തില്‍ ഐ.എ.എസ് ഓഫീസറായ നിതിന്‍ സംഗ്വാന്‍. ഇതിന് ഉദാഹരണമായി പറയുന്നത് സ്വന്തം ജീവിതം തന്നെയാണെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ബോര്‍ഡ് പരീക്ഷാഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നിതിന്‍ സംഗ്വാന്‍ 12-ാം ക്ലാസില്‍ തനിക്ക് ലഭിച്ച മാര്‍ക്ക് ഷീറ്റ് ട്വീറ്റ് ചെയ്തത്. കെമിസ്ട്രിക്ക് പാസാകാന്‍ വേണ്ടതിനേക്കാള്‍ വെറും ഒരുമാര്‍ക്കാണ് അധികമായി ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. പരീക്ഷാഫലത്തെക്കാള്‍ എത്രയോ വലുതാണ് ജീവിതം. വിമര്‍ശന ബുദ്ധിയോടെ സമീപിക്കാതെ പരീക്ഷാഫലത്തെ ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം പറയുന്നു.

2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് നിതിന്‍ സംഗ്വാന്‍. ഐ.ഐ.ടി മദ്രാസില്‍ പഠനം പൂര്‍ത്തിയാക്കിയ സംഗ്വാന്‍ നിലവില്‍ അഹമ്മദാബാദിലെ ഡെപ്യൂട്ടി മുനിസിപ്പല്‍ കൗണ്‍സിലറും സ്മാര്‍ട്ട്‌സിറ്റി സി.ഇ.ഒയുമാണ്. ട്വീറ്റിനുകീഴില്‍ പ്രതികരണവുമായി ആയിരക്കണക്കിനുപേരാണ് എത്തിയത്.

പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ പേരില്‍ വീടുകളില്‍ സങ്കടമോ സന്തോഷമോ ഉണ്ടാകുന്ന കാലത്ത് സംഗ്വാന്റെ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറിച്ചു. ആത്മവിശ്വാസവും ധൈര്യവുമാണ് ജീവിതത്തെ മുന്നോട്ടുനയിക്കുന്നത്, പരീക്ഷയിലെ മാര്‍ക്കിന് ജീവിതത്തിലെ ജയ-പരാജയങ്ങള്‍ തീരുമാനിക്കാനാവില്ല -അദ്ദേഹം ട്വീറ്റ് ചെയ്തു.

38000-ത്തിലേറെ വിദ്യാര്‍ഥികളാണ് ഇത്തവണ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 95 ശതമാനത്തിലേറെ മാര്‍ക്ക് നേടിയത്. ഒന്നരലക്ഷത്തിലേറെപ്പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി. 88.78 ആണ് ആകെ വിജയശതമാനം.

Content Highlights: IAS Officer Shares His Class 12 Scorecard, Says Life Is More Than Exam Results

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
india-canda
Premium

8 min

ഇന്ത്യൻ വിദ്യാർഥികളുടെ പറുദീസയിൽ 'നയതന്ത്രം' വിലങ്ങുതടിയല്ല; യു.കെയുടെ വഴി നീങ്ങുമോ കാനഡ?

Sep 26, 2023


Education

4 min

വെറും അക്കൗണ്ടിങ്‌ ജോലിക്ക് മാത്രമല്ല കൊമേഴ്‌സ്, കാത്തിരിക്കുന്ന മികച്ച അവസരങ്ങളെ കുറിച്ച് അറിയാം

Jun 1, 2023


satyam kumar

1 min

13-ാം വയസില്‍ ഐഐടിയില്‍ പ്രവേശനം; Ph.Dയും കഴിഞ്ഞ് സത്യംകുമാര്‍ ഇന്ന് ആപ്പിളില്‍ 

Sep 16, 2023


Most Commented