വാസ്തുവിദ്യ പഠിക്കാം; ആര്‍ക്കിടെക്ടാകാം


ഗോപകുമാര്‍ കാരക്കോണം

അഞ്ചുവര്‍ഷത്തെ ബി.ആര്‍ക് കോഴ്സ് പത്ത് സെമസ്റ്ററുകളായാണ് നടത്തുന്നത്. സെമസ്റ്റര്‍ കാലയളവ് ആറുമാസം വീതം. ഏഴാം സെമസ്റ്ററില്‍ പ്രായോഗിക പരിശീലനവും പത്താംസെമസ്റ്ററില്‍ തിസീസ് വര്‍ക്കുമുണ്ടാവും. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത അംഗീകൃത രജിസ്ട്രേഡ് ആര്‍ക്കിടെക്ടിന് കീഴിലാവും പ്രായോഗികപരിശീലനം

Representational Image| Pic Credit: Getty Images

ണിതശാസ്ത്രാഭിരുചി, കലാവാസന, ഭാവന, സൗന്ദര്യബോധം, ദീര്‍ഘവീക്ഷണം എന്നിവയൊക്കെയുള്ള ചെറുപ്പക്കാര്‍ക്ക് മികവ് കാട്ടാന്‍ കഴിയുന്ന മേഖലയാണ് ആര്‍ക്കിടെക്ചര്‍ അഥവാ വാസ്തുവിദ്യ. അമേരിക്കയിലെ എംപയര്‍‌സ്റ്റേറ്റ് ബില്‍ഡിങ്ങും ആഗ്രയിലെ താജ്മഹലുമൊക്കെ വാസ്തുശില്പസൗന്ദര്യം വെളിവാക്കുന്ന ലോകാദ്ഭുതങ്ങളാണ്. വാസ്തുശില്പിയുടെ ഉള്‍ക്കാഴ്ചയും വൈദഗ്ധ്യവുമാണ് കെട്ടിടസമുച്ചയങ്ങളുടെ മനോഹാരിത വര്‍ധിപ്പിക്കുന്നത്.

മികച്ച ആര്‍ക്കിടെക്ടാകാന്‍ സര്‍ഗാത്മകതയും നിരീക്ഷണപാടവവും സൃഷ്ടിവൈഭവവും നിരൂപണചിന്തയുമൊക്കെ വേണം. ആസൂത്രണം, രൂപകല്പന നിര്‍മാണം, ഘടന മുതലാ യവയിലുള്ള ബൃഹത്തായ പ്രൊഫഷണല്‍ സാങ്കേതികപഠനമാണ് ആര്‍ക്കിടെക്ചറിലുള്ളത്. വാസ്തുശില്പസൗന്ദര്യ വിസ്മയങ്ങള്‍ പടുത്തുയര്‍ത്താന്‍ മിടുക്കര്‍ക്ക് വാസ്തുവിദ്യാപഠനം വഴി സാധിക്കും.

കോഴ്സുകള്‍: ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്), മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എം.ആര്‍ക്), ഡോക്ടറേറ്റ് (പിഎച്ച്.ഡി.) ബിരുദപഠനസൗകര്യങ്ങള്‍ വാസ്തുവിദ്യാഉന്നതവിദ്യാഭ്യാസ രംഗത്തുണ്ട്. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറാണ് സ്റ്റാറ്റിയൂട്ടറി റെഗുലേറ്ററി ബോഡി. സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്താണ് ആര്‍ക്കിടെക്ചര്‍ കോളേജുകള്‍/ സ്ഥാപനങ്ങള്‍ കോഴ്സുകള്‍ നടത്തുന്നത്.

പരിഷ്‌കരിച്ച പ്രവേശന യോഗ്യത: 2019 ഫെബ്രുവരിയില്‍ ബി.ആര്‍ക് പ്രവേശന യോഗ്യതയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും പഌസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. മാത്തമാറ്റിക്‌സ് ഒരു നിര്‍ബന്ധ വിഷയമായി പഠിച്ച് ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ മൊത്തം 50ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിട്ടുള്ളവരെയും പരിഗണിക്കും. ആര്‍ക്കിടെക്ചര്‍ ബിരുദപഠനത്തിനായുള്ള നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ സ്‌കോര്‍ അടിസ്ഥാനത്തിലാണ് പ്രവേശനം. ബി.ആര്‍ക് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എം.ആര്‍ക്) കോഴ്സിന് ചേരാം.

പാഠ്യപദ്ധതി: അഞ്ചുവര്‍ഷത്തെ ബി.ആര്‍ക് കോഴ്സ് പത്ത് സെമസ്റ്ററുകളായാണ് നടത്തുന്നത്. സെമസ്റ്റര്‍ കാലയളവ് ആറുമാസം വീതം. ഏഴാം സെമസ്റ്ററില്‍ പ്രായോഗിക പരിശീലനവും പത്താംസെമസ്റ്ററില്‍ തിസീസ് വര്‍ക്കുമുണ്ടാവും. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത അംഗീകൃത രജിസ്ട്രേഡ് ആര്‍ക്കിടെക്ടിന് കീഴിലാവും പ്രായോഗികപരിശീലനം. അവസാനത്തെ ആറുമാസം ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ തിസീസ് തയ്യാറാക്കലാണ്. പ്രായോഗികപരിശീലനത്തിലും സെമസ്റ്റര്‍ പരീക്ഷകളിലുമെല്ലാം വിജയിക്കുന്നവര്‍ക്കാണ് ബി.ആര്‍ക് ബിരുദം വാഴ്‌സിറ്റി സമ്മാനിക്കുന്നത്.

പഠനാവസരം: ഇന്ത്യയൊട്ടാകെ 465 അംഗീകൃത സ്ഥാപനങ്ങള്‍ ആര്‍ക്കിടെക്ചറില്‍ ഉന്നതവിദ്യാഭ്യാസ സൗകര്യം നല്‍കുന്നുണ്ട്. സര്‍വകലാശാലകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ ഐ.ഐ.ടി.കള്‍ എന്‍.ഐ.ടി.കള്‍, കല്പിത സര്‍വകലാശാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കേരളത്തില്‍ 35 ആര്‍ക്കിടെക്ചര്‍ കോളേജുകള്‍/ സ്ഥാപനങ്ങളില്‍ ബി.ആര്‍ക് പഠനസൗകര്യമുണ്ട്. 2020 ഫെബ്രുവരി 14 വരെയുള്ള അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ ഔദ്യോഗിക വെബ്പോര്‍ട്ടലായ https://coa.gov.in-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഐ. ഐ.ടി./ എന്‍. ഐ.ടി.കളിലും മറ്റും ബി.ആര്‍ക് പ്രവേശനത്തിന് ജെ.ഇ.ഇ. മെയിന്‍/അഡ്വാന്‍സ് പരീക്ഷകളില്‍ യോഗ്യത നേടണം.

കേരളത്തില്‍: കോളേജ് ഓഫ് എന്‍ജിനീയറിങ് ശ്രീകാര്യം തിരുവനന്തപുരം, ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് തൃശ്ശൂര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം, ടി.കെ.എം. എന്‍ജിനീയറിങ് കോളേജ് കൊല്ലം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ബി.ആര്‍ക് കോഴ്സുണ്ട്. ഇവിടെയുള്ള 35 അംഗീകൃതസ്ഥാപനങ്ങളില്‍ സ്വകാര്യ സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളേജുകളും ഉള്‍പ്പെടും.
ബി.ആര്‍ക് കോഴ്സിന് പ്രത്യേക പ്രവേശനപരീക്ഷ നടത്തുന്നില്ലെങ്കിലും സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണറാണ് മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ സ്വീകരിക്കുന്നത്. നാറ്റാ സ്‌കോറും യോഗ്യതാപരീക്ഷയുടെ (പ്ലസ്ടു) മാര്‍ക്കും തുല്യമായി പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട് (www.ceo-kerala.org).

നാറ്റ: രണ്ട് തവണകളായിട്ടാണ് പരീക്ഷ. ആദ്യപരീക്ഷ ഏപ്രില്‍ 19-നും രണ്ടാമത്തെ പരീക്ഷ മേയ് 31-നും. ഫീസ് 2000 രൂപ. SC/ST/PWD-ക്കാര്‍ക്ക് 1700 രൂപ. രണ്ട് ടെസ്റ്റുകളിലും പങ്കെടുക്കണമെന്നുള്ളവര്‍ യഥാക്രമം 3800, 3100 രൂപ എന്നിങ്ങനെ നല്‍കണം. വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.nata.in നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം മാര്‍ച്ച് 16-നകം രജിസ്റ്റര്‍ ചെയ്യണം. രണ്ടാമത്തെ പരീക്ഷയ്ക്ക് മേയ് 4വരെ രജിസ്റ്റര്‍ ചെയ്യാം. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്.

തൊഴിലവസരം: കെട്ടിടനിര്‍മാണം, കണ്‍സള്‍ട്ടന്‍സി ഉള്‍പ്പെടെ സ്വകാര്യമേഖലയിലാണ് ആര്‍ക്കിടെക്ടുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുള്ളത്. രജിസ്റ്റര്‍ ചെയ്ത് സ്വന്തമായും പ്രാക്ടീസ് ചെയ്യാം. എം.ആര്‍ക്, ഡോക്ടറേറ്റ് ബിരുദമെടുക്കുന്നവര്‍ക്ക് ഫാക്കല്‍റ്റികളാവാം. ആര്‍ക്കിടെക്ട് പ്രൊഫഷനിലേര്‍പ്പെടുന്നതിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://coa.gov.in.

thozhil

Content HIghlights: How to study Architecture Courses in Kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented