വിദേശ പഠനത്തിന് വിദ്യാഭ്യാസ വായ്പ എടുക്കാന്‍ പ്ലാനുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം


മനോജ് തോമസ് manojthomask@yahoo.co.uk

Representational Image (Photo: canva)

ബിരുദ പഠനത്തിനായി വിദേശത്തേക്ക് ചേക്കേറുന്നത് ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. പഠനത്തിനൊപ്പം ജോലി എന്നതാണ് ചെറുപ്പക്കാരെ വിദേശത്തേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. വിദേശ പഠനത്തിനും വിസയ്ക്കും ഇൻഷുറൻസിനും വേണ്ടിവരുന്ന ഉയർന്ന ചെലവാണ് ചിലരെയെങ്കിലും അതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ബാങ്കുകളിൽനിന്ന് ഈ ആവശ്യത്തിനായി ലഭിക്കുന്ന വായ്പയെക്കുറിച്ചറിഞ്ഞാൽ കാര്യങ്ങൾ വ്യക്തമായി പ്ലാൻ ചെയ്യാനാകും.

വിവിധ ബാങ്കുകൾ വിദേശ പഠനാവശ്യങ്ങൾക്കായി മാത്രം വായ്പാ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നു. പലിശ നിരക്കുകളിലും മറ്റും നേരിയ വ്യത്യാസങ്ങൾ ബാങ്കുകളുടെ വിവിധ സ്കീമുകൾ തമ്മിൽ നില നിൽക്കുന്നുവെങ്കിലും ചില കാര്യങ്ങൾ പൊതുവിൽ ബാധകമാണ്.വിദേശ കോളേജിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ വിദ്യാർഥിക്കു ലഭിച്ച അഡ്മിഷൻ ലെറ്റർ ആണ് പ്രധാനം. ഈയൊരു കത്തിലോ അനുബന്ധ രേഖകളിലോ ഈ കോഴ്സ് എത്ര നാളത്തെയാണെന്നും ഫീസ്, താമസച്ചെലവ് എന്നിവയും വ്യക്തമാക്കിയിരിക്കും. ചില യൂണിവേഴ്സിറ്റികളും കോളേജുകളും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഐ.ഇ.എൽ.ടി.എസ്./ടോഫെൽ തുടങ്ങിയ കടമ്പകളിലൂടെ നിർബന്ധമാക്കിയിരിക്കുന്നതിനാൽ, നിശ്ചിത ശതമാനം സ്കോറോടെയുള്ള പരീക്ഷാഫലം കൂടി വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷയോടൊപ്പം നൽകേണ്ടി വരും. വിദേശ പഠനത്തിന് വേണ്ടിവരുന്ന മൊത്തം ചെലവിനെ (ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, ലൈബ്രറി/ലബോറട്ടറി ഫീസ്, യാത്രാ ചെലവുകൾ, ലൈഫ് ഇൻഷുറൻസ്, പുസ്തകങ്ങൾ, ലാപ്ടോപ്പ്, സ്റ്റഡി ടൂർ തുടങ്ങിയവ) അടിസ്ഥാനമാക്കിയാവും വായ്പത്തുക നിശ്ചയിക്കപ്പെടുക.

വിദ്യാഭ്യാസ വാർത്തകളും വിശകലനവും അറിയാൻ Mathrubhumi Edu&Career
നാലുലക്ഷം വരെയുള്ള വായ്പകൾക്ക് മാർജിൻ വേണ്ട

നാലുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് മാർജിൻ വേണ്ട. അതിനു മുകളിൽ 15 ശതമാനം മാർജിൻ തുക വേണ്ടിവരും. വിദ്യാർഥിയുടെ പിതാവോ മാതാവോ കൂടി ചേർന്നാകും വായ്പയ്ക്ക് അപേക്ഷിക്കേണ്ടി വരിക. ബാങ്കുകളുടെ വെബ് സൈറ്റ് വഴിയോ വിദ്യാലക്ഷ്മി പോർട്ടൽ വഴിയോ അപേക്ഷ സമർപ്പിക്കാം.

വലിയ തുകയ്ക്ക് ഈ രേഖകൾ

7.5 ലക്ഷം രൂപയിൽ അധികം തുക വിദേശ പഠനാവശ്യത്തിന് വേണ്ടിവന്നേക്കാമെന്നതിനാൽ വീടോ സ്ഥലമോ ഈടായി നൽകേണ്ടി വരും. വസ്തുവിന്റെ ആധാരം, മുന്നാധാരം, ഇവയുടെ സർട്ടിഫൈഡ് കോപ്പികൾ, കരമടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, 30 വർഷ ബാധ്യത സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, കൈവശാവകാശ - നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ കൂടി നൽകേണ്ടി വരും. ബാങ്കുകൾ അവരുടെ പാനൽ അഡ്വക്കേറ്റിന് ഇവ നൽകി, എത്രയും പെട്ടെന്ന് ലീഗൽ വാല്യുവേഷൻ നടപടികൾ പൂർത്തിയാക്കും.

രക്ഷിതാവിനെ കൂടി കോ-ബോറോവർ ആയി പരിഗണിച്ചേ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനാവൂ. എങ്കിലും രക്ഷിതാവിന്റെ തിരിച്ചടവു ശേഷി ഇവിടെ പരിഗണിക്കില്ല. പരമാവധി 15 വർഷം തിരിച്ചടവിനു ലഭിക്കുന്ന ഈ വായ്പ എടുക്കുന്നയാൾക്ക് കോഴ്സ് കാലാവധിക്കു ശേഷം ഒരു വർഷം വരെ തിരിച്ചടവിന് മൊറട്ടോറിയം കാലാവധിയും ലഭിക്കും. ഏതെങ്കിലും കാരണവശാൽ വായ്പ അനുവദിച്ചു കിട്ടുന്നതിനു മുൻപ് അഡ്‌മിഷൻ ഉറപ്പാക്കാൻ നിങ്ങൾ കോളേജിലേക്കോ, യൂണിവേഴ്സിറ്റിയിലേക്കോ അയച്ച ഫീസ് പോലും അത് അയച്ച്‌ ആറു മാസങ്ങൾക്കുള്ളിൽ വായ്പ അനുവദിച്ചു കിട്ടുന്നപക്ഷം വായ്പയിൽ കൂടി തിരികെ ലഭ്യമാക്കാനാകും. വിദ്യാഭ്യാസ വായ്പയിൽ തിരിച്ചടയ്ക്കുന്ന പലിശയ്ക്ക് ആദായനികുതി സെക്ഷൻ 80ഇ പ്രകാരം ഇളവും ലഭിക്കും.

(ഇന്ത്യയിലും ലണ്ടനിലുമായി മൂന്നു പതിറ്റാണ്ടിന്റെ ബാങ്കിങ് അനുഭവസമ്പത്തുള്ള ലേഖകൻ‘സാമ്പത്തിക ആസൂത്രണത്തിലൂടെ ജീവിത വിജയം’ ഉൾപ്പെടെ ഏതാനും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്)

Content Highlights: Education Loan, Foreign Education, study abroad, education in UK, how to get loan, latest news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented