സോപ്പ് അഴുക്ക് കളയുന്നതെന്ന് എങ്ങനെയെന്ന്‌ ചിന്തിച്ചിട്ടുണ്ടോ?


സി. ജയകൃഷ്ണൻ കീഴറ

വസ്ത്രങ്ങളിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്ക് നന്നായി കഴുകി വൃത്തിയാക്കുന്നതിന് സോപ്പ് അത്യാവശ്യമാണെന്ന് കൂട്ടുകാർക്കറിയാമല്ലോ? എങ്ങനെയാണ് സോപ്പ് അഴുക്കു കളയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ

KIDS SPECIAL

soap | photo: canva.com

സോപ്പുപയോഗിക്കാത്തവരായി ആരും നമുക്കിടയിൽ ഇല്ലല്ലോ. എന്നാൽ, നമ്മുടെ ശരീരത്തിലായാലും വസ്ത്രത്തിലായാലും സോപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എത്രപേർക്കറിയാം. സോഡിയം ഹൈഡ്രോക്‌സൈഡ്/പൊട്ടാസിയം ഹൈഡ്രോക്‌സൈഡ് സസ്യ എണ്ണയുമായോ മൃഗക്കൊഴുപ്പുമായോ പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തമാണ് സോപ്പ്. ഈ രാസപ്രവർത്തനത്തെ ‘സാപ്പോണിഫിക്കേഷൻ’ എന്നാണ് പറയുന്നത്. സോപ്പിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌. ജലത്തിനോട് ആഭിമുഖ്യമുള്ള ആനയോൺ ഭാഗവും ജലം വികർഷിക്കുന്ന ഹൈഡ്രോകാർബൺ ഭാഗവും (കാറ്റയോൺ).

സോപ്പിന്റെ പ്രവർത്തനം
വസ്ത്രങ്ങളിൽ ഉണ്ടാകുന്ന അഴുക്ക് എണ്ണസ്വഭാവം ഉള്ളതാണ്. അലക്കുന്നസമയത്ത് സോപ്പ് ലായനിയിലെ ഹൈഡ്രോകാർബൺ ഭാഗം ഈ എണ്ണസ്വഭാവമുള്ള അഴുക്കിൽ ഒട്ടിപ്പിടിച്ച് ഒരു പ്രത്യേകരൂപം കൈക്കൊള്ളുന്നു. ഈ അവസ്ഥയെ മൈസെൽ (Micelle) എന്നാണ് വിളിക്കുന്നത്. ഇതിനുശേഷം നാം വസ്ത്രങ്ങൾ തിരുമ്മിക്കഴുകുമ്പോൾ സോപ്പ് തന്മാത്രകളോടൊപ്പം അഴുക്കും വെള്ളത്തിലേക്ക് വിട്ടുപോരുന്നു. ഈ സമയം ആനയോൺ ഭാഗം ജലവുമായിച്ചേർന്ന്‌ ‘ഇമൽഷൻ’ എന്ന അവസ്ഥയിലേക്ക് മാറുന്നു.



അതിനാൽ അഴുക്ക് വീണ്ടും വസ്ത്രത്തിൽ ഒട്ടിച്ചേരാതെ നിൽക്കും. ഇങ്ങനെയാണ് സോപ്പ് അഴുക്കു വൃത്തിയാക്കുന്നത്. ‘വസ്ത്രങ്ങളിലെ അഴുക്ക് സോപ്പ് വൃത്തിയാക്കുന്നത് മൈസെല്ലാർ രൂപവത്കരണത്തിലൂടെയും തുടർന്നുള്ള ഇമൾസിഫിക്കേഷൻ എന്ന പ്രക്രിയയിലൂടെയും ആണ്.

Content Highlights: Soap, Clean, Dirty Clothes, science tips, kids science


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented