പ്രതീകാത്മക ചിത്രം | ഫോട്ടോ:ശ്രീകേഷ്.എസ്
പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടികള്‍ ആരംഭിച്ചതോടെ നിരവധി സംശയയങ്ങളാണ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉണ്ടാകുന്നത്. ചില പൊതുവായ സംശയങ്ങള്‍ക്കുള്ള മറുപടി ഇതാ.
1. ഹയര്‍ സെക്കണ്ടറി അഡ്മിഷന് വെബ്സൈറ്റ് അഡ്രസ് ഏതാണ്?
ഉ. www.hscap.kerala.gov.in എന്നതാണ് ഹയര്‍ സെക്കണ്ടറി അഡ്മിഷന് പോര്‍ട്ടല്‍ അഡ്രസ്.
2. ജില്ലയിലെ ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നടത്തുന്ന സ്കൂളുകളുടെ പട്ടിക എവിടെ നിന്ന് കിട്ടും?
ഉ. അഡ്മിഷന് പോര്‍ട്ടലില്‍ View Prospectus ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തുറന്നു വരുന്ന പേജില്‍ ജില്ല സെലക്റ്റ് ചെയ്ത ശേഷം Appendix 7 ക്ലിക്ക് ചെയ്താല്‍ സ്കൂളുകളുടെ പട്ടിക ഡൗണ്‍ലോഡ് ചെയ്യാം.
3. ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തു .എന്നാല്‍ ആപ്ലിക്കേഷന്‍ നമ്പര്‍ എഴുതി എടുത്തില്ല?
ഉ: Get UserName/ApplicationNo എന്ന ലിങ്കിലൂടെ വീണ്ടെടുക്കാവുന്നതാണ്.
4. ക്ലബ്ബുകള്‍ ടിക് ചെയ്ത് ഉള്‍പ്പെടുത്താന്‍ സാധിക്കുന്നില്ല.
2020-21, 2021-22 അക്കാദമിക വര്‍ഷങ്ങളില്‍ എല്ലാ സ്കൂളുകളിലും ക്ലബ് പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍ ടിക് ചെയ്യാന്‍ സാധിക്കില്ല.
5. എസ്.എസ്.എല്‍.സി പഠിച്ച സ്കൂള്‍ തെരഞ്ഞെടുമ്പോള്‍ സ്കൂള്‍ ലിസ്റ്റില്‍ അപേക്ഷകന് പഠിച്ച സ്കൂള്‍ കാണുന്നില്ല?
ഉ:എസ്.എസ്.എല്‍.സി പഠിച്ച സ്കൂള്‍ തെരഞ്ഞെടുക്കുമ്പോള്‍ അപേക്ഷകന് പഠിച്ച സ്കൂളില്‍ ഹയര്‍സെക്കണ്ടറി കോഴ്സ് ഉണ്ടെങ്കില്‍ മാത്രമേ പ്രസ്തുത ലിസ്റ്റില്‍ കാണിക്കുകയുള്ളൂ.
അപേക്ഷകന് വേറെ ജില്ലയിലാണ് അപേക്ഷിക്കുന്നതെങ്കിലും അപേക്ഷകന് പഠിച്ച സ്കൂള്‍ സ്കൂള്‍ ലിസ്റ്റില്‍ കാണിക്കുകയില്ല. അങ്ങനെയുള്ളവര്‍ '12345 Others' സെലക്ട് ചെയ്യുക
6. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അതിന്റെ പ്രിന്റ് ഔട്ട് സ്കൂളില്‍ നല്‍കേണ്ടതുണ്ടോ?
ഉ: നല്‍കേണ്ടതില്ല. പക്ഷേ റഫറന്‍സിനായി പ്രിന്റെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്.
7. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ഫൈനല്‍ കണ്ഫര്മേഷന് നടത്തിയതിന് ശേഷം അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുമോ?
ഓണ്‍ലൈന്‍ അപേക്ഷ നടത്തിയതിന് ശേഷം അപേക്ഷാ സമര്‍പ്പിച്ച് ഫൈനല്‍ കണ്ഫര്മേഷന് നടത്തിയ ശേഷം വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ തിരുത്താന്‍ ട്രയല്‍ അലോട്ട്മെന്റ് സമയത്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷകര്‍ക്ക് തിരുത്തലുകള്‍ വരുത്താന്‍ സാധിക്കുന്നതാണ്. തെരഞ്ഞെടുത്ത സ്കൂളുകളും സബ്ജക്ട് കോംബിനേഷനും ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ ഈ ഘട്ടത്തില്‍ നടത്താം.
8. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലുള്ള വിലാസത്തില്‍ അല്ലാതെ വേറെ വിലാസത്തില്‍ താമസിക്കുന്നവര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും താലൂക്കിന്റേയും ബോണസ് പോയിന്റ് ലഭിക്കുവാന്‍ എന്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം?
ഉ: താമസിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും താലൂക്കിന്റേയും പേരില്‍ ബോണസ് പോയിന്റുകള്‍ ലഭിക്കുന്നവര്‍ SSLC ബുക്കില്‍ ആ വിവരങ്ങളുണ്ടെങ്കില്‍ മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല.അല്ലാത്ത പക്ഷം റേഷന്‍ കാര്‍ഡോ (കാര്‍ഡില്‍ കുട്ടി ഉള്‍പ്പെട്ടിരിക്കണം) നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
9. സി.ആര്.പി.എഫ്/ബി.എസ്.എഫ്/കോസ്റ്റ് ഗാര്‍ഡ് വിഭാഗങ്ങളിലെ ജീവനക്കാരുടെ ആശ്രിതര്‍ക്ക് സര്‍വ്വിസിലുള്ള ആശ്രിതന് കിട്ടുന്ന ബോണസ് പോയിന്റ് ലഭിക്കുമോ?
ഉ:സി.ആര്.പി.എഫ്/ബി.എസ്.എഫ്/കോസ്റ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ ആശ്രിതര്‍ക്ക് സര്‍വ്വിസിലുള്ള ആശ്രിതന് കിട്ടുന്ന ബോണസ് പോയിന്റ് ലഭിക്കില്ല.
10. ഒരു ക്യാന്‍ഡിഡേറ്റ് ലോഗിന്‍ വഴി ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷിക്കുവാന്‍ സാധിക്കുമോ?
ഉ:ഒരു ക്യാന്‍ഡിഡേറ്റ് ലോഗിന്‍ വഴി ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രമേ അപേക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. അടുത്ത ജില്ലയില്‍ അപേക്ഷിക്കുവാന്‍ പുതിയ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം.
11. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ കഴിയുമോ?
ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഇതേ മൊബൈല്‍ നമ്പര്‍
ഉപയോഗിച്ച് മറ്റൊരു ജില്ലയില്‍ അപേക്ഷിക്കാം.
ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ജില്ലയില്‍ പുതിയ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിച്ച് ആ ജില്ലയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കും.
12. മെറിറ്റ് അപേക്ഷ നല്കാന് നിര്‍മ്മിച്ച കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി സ്പോര്‍ട്സ് ക്വോട്ട അപേക്ഷയും സമര്‍പ്പിക്കാന്‍ കഴിയുമോ?
ഉ. ഇല്ല. സ്പോര്‍ട്സ് ക്വോട്ട അപേക്ഷ നല്കാന് Create candidate login - Sports quota എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പുതിയ ലോഗിന്‍ ഉണ്ടാക്കണം. ഇതിനായി നേരത്തെ മെറിറ്റ് ക്വോട്ട കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്യാനായി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ തന്നെ വേണമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്.
13. ക്യാന്‍ഡിഡേറ്റ് ലോഗിന്‍ പാര്‍ഡ് റിസെറ്റ് ചെയ്യാന്‍ എന്ത് വേണം? മറന്നു പോയാല്‍ പാര്‍ഡ്
ഉ:CANDIDATE LOGIN - sws എന്ന ലിങ്കിലെ Forgot Password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പര്‍,ജനന തീയതി,മൊബൈല്‍ നമ്പര്‍,അപേക്ഷിച്ച ജില്ല, ക്യാപ് കോഡ് എന്നിവ നല്കി പാസ് വേര്‍ഡ് റീസെറ്റ് ചെയ്യാവുന്നതാണ്.
14. അപേക്ഷ സമര്‍പ്പണം നടത്തി കൊണ്ടിരിക്കുമ്പോള്‍ കറണ്ട് പോകുകയോ നെറ്റ് പോകുകയോ ചെയ്താല്‍ എന്ത് ചെയ്യും?
ഉ: അപേക്ഷ സമര്‍പ്പണം നടത്തി കൊണ്ടിരിക്കുമ്പോള്‍ കറണ്ട് പോകുകയോ നെറ്റ് പോകുകയോ ചെയ്താല്‍ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കുന്നതിന് മുമ്പാണെങ്കില്‍ ആദ്യം ചെയ്ത പോലെ ക്രിയേറ്റ് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ഒന്ന് കൂടി സൃഷ്ടിച്ചാല്‍ മതിയാകും.ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞതിന് ശേഷമാണെങ്കില്‍ വീണ്ടും ഒന്ന് കൂടി ലോഗിന്‍ ചെയ്താല്‍ മതിയാകും.
15. പട്ടിക ജാതി വിഭാഗത്തില്‍ നിന്നും ക്രിസ്തുമത വിഭാഗത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് ഒ.ഇ.സി ടിക് ചെയ്യാന്‍ സാധിക്കുമോ?
ഉ: പട്ടിക ജാതി വിഭാഗത്തില്‍ നിന്നും ക്രിസ്തുമത വിഭാഗത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ കാസ്റ്റ് 'SC converted to Christianity' എന്ന് ടൈപ്പ് ചെയ്ത് നല്കി കാറ്റഗറി 'Christian OBC എന്ന് സെലക്ട് ചെയ്ത് നല്‍കിയിട്ട് 'OEC' ടിക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക.( അനുബന്ധം 2-ലെ അവസാന പേജിലെ ഒ.ഇ.സി ജാതി വിഭാഗങ്ങള്‍ പരിശോധിക്കുക).
16. മൊബൈല്‍ നമ്പര്‍ ജനന തീയതി എന്നിവ തിരുത്തുവാന്‍ സാധിക്കുമോ?
ഉ:ക്യാന്‍ഡിഡേറ്റ് രജിസ്ട്രേഷന് സമയത്ത് നല്കുന്ന സ്കീം, രജിസ്റ്റര്‍ നമ്പര്‍, പാസ്സായ മാസം, പാസ്സായ നമ്പര്‍ വര്‍ഷം, ജനന തീയതി, മൊബൈല്‍ എന്നിവ ഒരു കാരണവശാലും തിരുത്തുവാന്‍ സാധിക്കുകയില്ല.
17. IEDC വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുവാന്‍ എന്താണ് ചെയ്യേണ്ടത്?
ഉ. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാതലത്തില്‍ രൂപീകരിക്കുന്ന വിദഗ്ദ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് IEDC വിദ്യാര്‍ത്ഥികള്‍ സബ്ജക്റ്റ് കോംബിനേഷനുള് തെരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കോവിഡ് സാഹചര്യം പരിഗണിച്ച് വിദഗ്ദ സമിതിയുടെ കൗണ്‍സിലിങ്ങ് ഉണ്ടായിരിക്കുന്നതല്ല. പകരം IEDC റിസോഴ്സ് ടീച്ചറുടെയും മറ്റ് അധ്യാപകരുടെയും സഹായത്തോടെ കുട്ടിയുടെ അഭിരുചിക്കും ശേഷികള്‍ക്കും യോജിച്ച കോഴ്സും സബ്ജക്റ്റ് കോംബിനേഷനും തീരുമാനിച്ച് ഏകജാലക പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ നല്കുന്നതിനു മുമ്പ് മെഡിക്കല്‍ ബോര്‍ഡ് നല്കിയ സര്‍ട്ടിഫിക്കറ്റ് കയ്യിലുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
18. മൂന്ന് മുഖ്യ അലോട്ട്മെന്റുകള്‍ കഴിഞ്ഞാല്‍ സ്ക്കൂള് കോംബിനേഷന്‍ ട്രാന്‍സ്ഫര്‍ ഉണ്ടാകുമോ?
ഉ. നിലവില്‍ മുഖ്യ സപ്ലിമെന്ററി അലോട്ട്മെന്റുകളും കഴിഞ്ഞ ശേഷം മാത്രമേ സ്ക്കൂള് കോംബിനേഷന്‍ ട്രാന്‍സ്ഫര്‍ ഉണ്ടാകൂ.
19. ഹയര്‍ സെക്കണ്ടറി പ്രവേശന നടപടികളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനായി ഹയര്‍ സെക്കണ്ടറി വിഭാഗം ഹെല്പ് ഡസ്ക്ക് സംവിധാനം ഒരുക്കിയിട്ടുണ്ടോ?
ഉ. ഉണ്ട്. പ്ലസ് വണ്‍ അഡ്മിഷന് ഹെല്പ് ഡെസ്ക് നമ്പര്‍- 0471-2323197
തയ്യാറാക്കിയത്:
മാധവാനന്ദ് .പി
ജോയിന്റ് കോ ഓഡിനേറ്റര്‍
ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് & അഡോളസന്റ് കൗണ്‍സിലിങ്ങ് സെല്‍
കോഴിക്കോട് ജില്ല .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..