ഗേറ്റ് 2023: കേരളത്തിൽ കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ : സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം


ഡോ. എസ്. രാജൂകൃഷ്ണൻ

Photo: gettyimages.in

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) 2023 അപേക്ഷ gate.iitk.ac.in വഴി സെപ്റ്റംബർ 30 വരെ നൽകാം. അതിനുശേഷം ലേറ്റ് ഫീ അടച്ച് ഒക്ടോബർ ഏഴുവരെയും അപേക്ഷിക്കാം.

പരീക്ഷാകേന്ദ്രങ്ങൾ

• ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മേഖലയിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, അങ്കമാലി, കാസർകോട്, പത്തനംതിട്ട, പയ്യന്നൂർ, വടകര, വയനാട്.

• ഐ.ഐ.ടി. മദ്രാസ് സോ ണിൽ ആലപ്പുഴ, ആലുവ, കൊല്ലം, കോട്ടയം, തിരുവനന്തപുരം, ആറ്റിങ്ങൽ, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, കോതമംഗലം, മൂവാറ്റുപുഴ. ഏതെങ്കിലും ഒരു ഗേറ്റ് സോണിൽനിന്ന്‌ മൂന്നു പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്തു നൽകാം.

രണ്ടാംപേപ്പർ

• ഇൻഫ്രാസ്ട്രക്ചർ, ഷെഡ്യൂൾ എന്നിവയ്ക്കു വിധേയമായി പരമാവധി രണ്ടു പേപ്പർ/വിഷയങ്ങൾ അഭിമുഖീകരിക്കാം. ആദ്യപേപ്പർ (പ്രൈമറി പേപ്പർ) ആയി ഏതു വിഷയമാണോ തിരഞ്ഞെടുക്കുന്നത് അതിന്റെ അടിസ്ഥാനത്തിൽ രണ്ടാംപേപ്പർ തിരഞ്ഞെടുക്കാം. ചില പ്രൈമറി പേപ്പറുകൾക്ക് അനുവദനീയമായ രണ്ടാംപേപ്പർ ഇപ്രകാരമാണ്:

• സിവിൽ- ഏറോസ്പേസ്, അഗ്രിക്കൾച്ചറൽ, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനിയറിങ്, ജിയോമാറ്റിക്സ്, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനിയറിങ്, എൻജിനിയറിങ് സയൻസസ്

• കെമിക്കൽ- എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനിയറിങ്, പെട്രോളിയം, എൻജിനിയറിങ് സയൻസസ്

• കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി- ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ജിയോമാറ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്

• ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ- കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഫിസിക്സ്

• ഇലക്‌ട്രിക്കൽ- ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, ഫിസിക്സ്

• മെക്കാനിക്കൽ- ഏറോസ്പേസ്, ഇൻസ്ട്രുമെന്റേഷൻ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനിയറിങ്, പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, എൻജിനിയറിങ് സയൻസസ്

• ഏറോസ്പേസ്- സിവിൽ, മെക്കാനിക്കൽ, എൻജിനിയറിങ് സയൻസസ്

• അഗ്രിക്കൾച്ചറൽ- സിവിൽ

• ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്- സിവിൽ, ജിയോമാറ്റിക്സ്

• ബയോമെഡിക്കൽ- ബയോടെക്‌നോളജി, ഇൻസ്ട്രുമെന്റേഷൻ

• ബയോടെക്‌നോളജി- ബയോമെഡിക്കൽ, ലൈഫ് സയൻസസ്

• മാത്തമാറ്റിക്സ്- കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്

• ഫിസിക്സ്- കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ, മാത്തമാറ്റിക്സ്, എൻജിനിയറിങ് സയൻസസ്

• സ്റ്റാറ്റിസ്റ്റിക്സ്- കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്

• കെമിസ്ട്രി- എൻജിനിയറിങ് സയൻസസ്, ലൈഫ് സയൻസസ്

• ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്- സ്റ്റാറ്റിസ്റ്റിക്സ്

• പൂർണപട്ടികയ്ക്ക്: gate.iitk.ac.in

Content Highlights: Graduate Aptitude Test in Engineering (GATE) 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented