പ്രതീകാത്മക ചിത്രം | Screengrab: toycathon.mic.gov.in
നല്ല കിടിലന്‍ കളിപ്പാട്ടങ്ങളുണ്ടാക്കി മറ്റുള്ളവരെ ഞെട്ടിക്കാന്‍ കഴിവുള്ളവരാണോ നിങ്ങള്‍? എങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്ന ടോയ്ക്കത്തോണ്‍ 2021-ല്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവുമെല്ലാം പ്രതിനിധീകരിക്കുന്ന കളിപ്പാട്ടങ്ങളാണ് നിര്‍മിക്കേണ്ടത്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ മൂന്ന് ട്രാക്കുകളായാണ് മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്ക് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാകും ലഭിക്കുക. വിദ്യാര്‍ഥികളേയും അധ്യാപകരേയും ഈ മല്‍സരത്തില്‍ പങ്കാളികളാക്കണമെന്ന് സര്‍വകലാശകളോയും വൈസ് ചാന്‍സിലര്‍മാരോടും യു.ജി.സിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ സംസ്‌കാരം, ചരിത്രം, സാമൂഹിക-മാനുഷിക മൂല്യങ്ങള്‍, പരിസ്ഥിതി, ഭിന്നശേഷിക്കാര്‍ തുടങ്ങി ഒമ്പതോളം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടോയ്ക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലുള്ളതോ നൂതനമോ ആയ ആശയങ്ങളുപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കാം.
അപേക്ഷിക്കേണ്ടതെങ്ങനെ?
toycathon.mic.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് മല്‍സരത്തിന് അപേക്ഷിക്കേണ്ടത്. ജനുവരി 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
Content Highlights: Govt launches Toycathon 2021 for students, teachers, start-ups prize up to Rs 50 lakh apply till January 20
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..