Representational image
മിഡില്‍, സീനിയര്‍ ലെവല്‍ ടെക്നിക്കല്‍ മാനുഫാക്ചറിങ് പ്രൊഫഷണലുകള്‍ക്ക് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മാനുഫാക്ചറിങ് ബിസിനസ് മേഖലകളില്‍ നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ട അവസരങ്ങളും അനുഭവസമ്പത്തും ലഭ്യമാക്കുന്ന ഗ്ലോബല്‍ മാനുഫാക്ചറിങ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
പ്രൊഡക്ഷന്‍, ഓപ്പറേഷന്‍സ്, മെയിന്റനന്‍സ്, പ്ലാനിങ്, പ്രോജക്ട്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, പവര്‍പ്ലാന്റ് ഫങ്ഷന്‍സ് തുടങ്ങിയ മേഖലകളില്‍ കമ്പനിയുടെ മുഖ്യ സെക്ടറുകളായ മെറ്റല്‍സ്, സിമന്റ്, പള്‍പ് ആന്‍ഡ് ഫൈബര്‍, കെമിക്കല്‍സ്, കാര്‍ബണ്‍ ബ്ലാക്ക്, മൈനിങ്, ടെക്സ്ടൈല്‍സ് എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.
യോഗ്യത: ബി.ഇ./ബി.ടെക്. ബിരുദം. നിര്‍മാണമേഖലയില്‍ 12 മുതല്‍ 18 വര്‍ഷംവരെയുള്ള പ്രവൃത്തിപരിചയം വേണം. അപേക്ഷകര്‍ 30നും 45നും ഇടയ്ക്ക് പ്രായമുള്ളവരാകണം. ഓരോ വ്യക്തിയുടെയും പ്രവൃത്തിപരിചയം കണക്കിലെടുത്തായിരിക്കും ലീഡര്‍ഷിപ്പ് റോളുകള്‍ നിശ്ചയിക്കുക. അപേക്ഷ abgmlp.adtiyabirla.com/ വഴി നല്‍കാം.
Content Highlights: Global Manufacturing Leadership Program
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..