അസാപ് കേരളയില്‍ കുറഞ്ഞ ചെലവില്‍ അഞ്ച് വിദേശഭാഷകള്‍ പഠിക്കാം; വിദേശ തൊഴിലന്വേഷകര്‍ക്ക് സഹായകം  


2 min read
Read later
Print
Share

ASAP

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (ASAP) നേതൃത്വത്തില്‍ കുറഞ്ഞ ഫീസില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് ഭാഷ പരിശീലനകോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിദേശത്ത് തൊഴിലന്വേഷിക്കുന്നവര്‍ക്ക് കോഴ്‌സ് സഹായകമാകും. കോഴ്‌സ്, കാലാവധി, ഫീസ് വിവരങ്ങള്‍ ചുവടെ;

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടുന്ന ഈ കോഴ്‌സില്‍ ഭാഷയും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്താം. ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താനും ഭാഷാ പരിശീലകരാകാനും കോഴ്‌സിലൂടെ സാധിക്കും. സോഫ്റ്റ് സ്‌കില്‍ ട്രെയ്‌നര്‍ ആയി തുടക്കത്തില്‍ ജോലി ലഭിക്കാന്‍ അവരസമൊരുക്കുന്ന കോഴ്‌സാണിത്. ഇന്റര്‍വ്യൂകളിലും തൊഴില്‍ രംഗത്തും ആവശ്യമായി വരുന്ന ഭാഷാ നൈപുണ്യത്തോടൊപ്പം വ്യക്തിത്വ വികസനത്തിനു കൂടി പ്രാധാന്യം നല്‍കുന്ന കോഴ്സാണിത്. ഡിഗ്രിയാണ് യോഗ്യത. എന്‍.സി.വി.ഇ.ടി ലെവല്‍ 5 സര്‍ട്ടിഫിക്കേഷന്‍ കോഴ്സാണ് ഇത്.

കോഴ്‌സിന്റെ കാലാവധി: 400 മണിക്കൂര്‍ (6 മാസം). 171 മണിക്കൂര്‍- തിയറി ക്ലാസുകള്‍, 109 മണിക്കൂര്‍- സ്വയം പഠന മൊഡ്യൂള്‍, 120 മണിക്കൂര്‍- ഇന്റേണ്‍ഷിപ്. അസാപ് കേരളയ്ക്കു കീഴിലുള്ള 16 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലും ഈ കോഴ്‌സ് ലഭ്യമാണ്. വിദ്യാര്‍ഥികളുടെ എണ്ണമനുസരിച്ച് കോളേജുകളിലും ഈ കോഴ്‌സ് സംഘടിപ്പിക്കും. റെഗുലര്‍/ വീക്കെന്‍ഡ് ബാച്ചുകള്‍. ഫീസ്:14750

ജര്‍മന്‍
ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞത് ജര്‍മനിയിലേക്ക് കൂടുതലായി ഇന്ത്യന്‍ ഐടി, ടെക്ക് പ്രഫഷനലുകളെ വേണമെന്നാണ്. ഇതിനായി അവിടെ സര്‍ക്കാര്‍ പല ഇളവുകളും പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് വലിയ അവസരങ്ങളാണ് ജര്‍മനിയില്‍ തുറക്കാനിരിക്കുന്നത് എന്നതിനാല്‍ ജര്‍മന്‍ ഭാഷാ പഠനത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ജര്‍മന്‍ ഭാഷയില്‍ സംസാരിക്കുന്നതിനും ദൈനംദിന ഉപയോഗങ്ങള്‍ക്ക് സഹായകരവുമായ രീതിയില്‍ വിദ്യാര്‍ത്ഥികളെ ഈ കോഴ്‌സ് ജര്‍മന്‍ ഭാഷ പരിശീലിപ്പിക്കും. ഗൊയ്‌ഥെ സെന്‍ട്രം ആണ് ഈ കോഴ്‌സ് നടത്തിപ്പിന് അസാപിനെ സഹായിക്കുന്നത്. കാലാവധി: 90 മണിക്കൂര്‍, എവിടെ: ഓണ്‍ലൈന്‍. ഫീസ്: 18880

ഫ്രഞ്ച്
ഫ്രഞ്ച് ഭാഷയില്‍ ദൈനംദിന വിവരകൈമാറ്റത്തിന് സഹായകമാരായ രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. അലിയോന്‍സ് ഫ്രാന്‍സെയ്‌സുമായി സഹകരിച്ചാണ് അസാപ് കേരള ഈ കോഴ്‌സ് പരിശീലനമൊരുക്കുന്നത്. കൊണ്ടന്റ് റൈറ്റര്‍, ഭാഷ പരിശീലകന്‍, വിവര്‍ത്തനം, പ്രൂഫ് റീഡിങ് തുടങ്ങിയ മേഖലകളില്‍ ജോലി സാധ്യത.
കോഴ്‌സ് കാലാവധി: 120 മണിക്കൂര്‍, എവിടെ: ഓണ്‍ലൈന്‍. ഫീസ്: 9,499

സ്പാനിഷ്
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ് സ്പാനിഷ്. ഇംഗ്ലീഷ് സംസാരിക്കുന്ന യുഎസിലെ രണ്ടാം ഭാഷയാണിത്. അസാപ് കേരള നല്‍കുന്ന സ്പാനിഷ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ പഠിതാവ് ഈ ഭാഷയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ആശയവിനിമയ ശേഷി നേടും. അടിസ്ഥാന ആവശ്യങ്ങള്‍ വിവരിക്കുന്നതിന് പതിവായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും ലളിതമായ ശൈലികളും മനസ്സിലാക്കാനും ഉപയോഗിക്കാനും വിദ്യാര്‍ത്ഥിക്ക് കഴിയും.
കോഴ്‌സ് കാലാവധി: 120 മണിക്കൂര്‍, എവിടെ: ഓണ്‍ലൈന്‍. ഫീസ്: 28,320

ജാപ്പനീസ്
അലുമ്നി സൊസൈറ്റി ഓഫ് AOTS (ASATC) നല്‍കുന്ന ഒരു ലെവല്‍ N5 കോഴ്സാണ് ജാപനീസ് ഭാഷാ കോഴ്‌സ്. 15 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാം. ജാപ്പനീസ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങള്‍, ഗ്രാമര്‍ എന്നിവ ഈ കോഴ്‌സിന്റെ ഭാഗമായി പഠിക്കാം.കോഴ്‌സ് കാലാവധി: എവിടെ: ഓണ്‍ലൈന്‍, ഫീസ്: 10,915

മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. കാനറാ ബാങ്ക്, കേരള ബാങ്ക് എന്നിവയുടെ സ്‌കില്‍ ലോണ്‍ സൗകര്യം എല്ലാ കോഴ്സുകള്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495 999 623 / 9495 999 709

Content Highlights: foreign language training in asap kerala

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Education

6 min

സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും നിരവധി അവസരങ്ങൾ: ഉപരിപഠനത്തിന് സ്റ്റാറ്റിസ്റ്റിക്‌സ്

Jun 6, 2023


Higher secondary

3 min

ഹയർ സെക്കൻഡറിയിൽ കൊഴിഞ്ഞുപോക്കോ? എന്തുകൊണ്ട് പഠനവിമുഖത | പരമ്പര- 04

Jun 2, 2023


sslc

4 min

പ്ലസ് വണ്‍ ഏകജാലകം: പ്രവേശനനടപടികള്‍, കമ്യൂണിറ്റി ക്വാട്ട, ബോണസ് മാര്‍ക്ക്; അറിയേണ്ടതെല്ലാം

Jun 2, 2023

Most Commented