മാധ്യമപഠനം: അറിയാം പുതിയകാലത്തെ സാധ്യതകളും അവസരങ്ങളും 


3 min read
Read later
Print
Share

Representative images/ Freepik

കാലം മാറുന്നതിനനുസരിച്ച് ജേണലിസം തൊഴില്‍സാധ്യതകളിലും മാറ്റമുണ്ടാവുന്നുണ്ട്. സോഷ്യല്‍മീഡിയയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും സജീവമായപ്പോള്‍, തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. പത്രം, ടി.വി, ഓണ്‍ലൈന്‍, മോ-ജോ (മൊബൈല്‍ ജേണലിസം)എന്നിങ്ങനെ വിശാലമാണ് ഈ മേഖല. സ്വകാര്യമേഖലയ്‌ക്കൊപ്പംതന്നെ സര്‍ക്കാര്‍ മേഖലയിലും ജോലിസാധ്യതകളുണ്ട്. പുതിയ കാലത്ത് ജോലിചെയ്യാന്‍ അടിസ്ഥാനയോഗ്യത മാത്രം പോര, മതിയായ സാങ്കേതികപരിശീലനം കൂടി ആവശ്യമാണ്. വാര്‍ത്തകള്‍ കണ്ടെത്താനും അത് അവലോകനം ചെയ്ത് അവതരിപ്പിക്കാനുമുള്ള കഴിവാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രധാനമായും വേണ്ടത്.

അവസരങ്ങളേറെ

റിപ്പോര്‍ട്ടര്‍, എഡിറ്റര്‍, കോളമിസ്റ്റ്, കണ്ടന്റ് റൈറ്റര്‍, ആങ്കര്‍, റിസേര്‍ച്ചര്‍, പബ്ലിക് റിലേഷന്‍സ് ഇങ്ങനെ നിരവധി ജോലിസാധ്യതകളുണ്ട്. സ്വകാര്യ എഫ്.എം. റേഡിയോകള്‍ക്ക് ജനപ്രിയമേറിയതോടെ റേഡിയോ ജോക്കിയായും തിളങ്ങാം. മിക്ക ജേണലിസം പഠനകേന്ദ്രങ്ങളും റേഡിയോ ജേണലിസത്തില്‍ പ്രത്യേക കോഴ്‌സുകളും നടത്തുന്നുണ്ട്. സാങ്കേതികവിഷയങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കില്‍ ടെക്‌നിക്കല്‍ കണ്ടന്റ് റൈറ്റിങ് മേഖലയില്‍ തിളങ്ങാം. ഐടി കമ്പനികള്‍ അടക്കം നിരവധി കമ്പനികള്‍ ഇപ്പോള്‍ ടെക്‌നിക്കല്‍/ കണ്ടന്റ് റൈറ്റര്‍മാരെ തേടുന്നുണ്ട്. ഫ്രീലാന്‍സായി, വീട്ടിലിരുന്നും ജോലിചെയ്യാന്‍ പറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്രിയേറ്റീവ് ജോലി ഇഷ്ടപ്പെടുന്നവര്‍ക്ക് പരസ്യ കമ്പനികളില്‍ കോപ്പി റൈറ്റര്‍ ആയും ജോലി ചെയ്യാം.

സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്കും ജേണലിസം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു പ്രത്യേകവിഷയത്തില്‍ താത്പര്യമുണ്ടെങ്കില്‍ ജേണലിസത്തില്‍ സ്‌പെഷ്യലൈസേഷന്‍ സാധ്യതകളുണ്ട്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്, ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റ്, ഫാഷന്‍ കോളമിസ്റ്റ്, ലൈഫ് സ്‌റ്റൈല്‍ റൈറ്റര്‍, ഫിലിം ജേണലിസ്റ്റ് എന്നിങ്ങനെ വലിയ മാധ്യമസ്ഥാപനങ്ങളില്‍ അവസരങ്ങളേറെയാണ്.

എന്ത് പഠിക്കണം?
ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കാറുണ്ടെങ്കിലും ബിരുദ-ബിരുദാനന്തര തലത്തില്‍ നിരവധി കോഴ്‌സുകള്‍ ജേണലിസത്തിലുണ്ട്. ബാച്ചിലര്‍ ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, വിഷ്വല്‍ കമ്യൂണിക്കേഷന്‍ എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത പ്ലസ്ടുവാണ്. മാസ്റ്റേഴ്‌സ് ഇന്‍ ജേണലിസം, മാസ്റ്റേഴ്‌സ് ഇന്‍ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, മാസ്റ്റേഴ്‌സ് ഇന്‍ മാസ് കമ്യൂണിക്കേഷന്‍, മാസ്റ്റേഴ്‌സ് ഇന്‍ ഇലക്ട്രോണിക് മീഡിയ തുടങ്ങിയവയാണ് ബിരുദാനന്തരതലത്തിലുള്ള കോഴ്‌സുകള്‍. റേഡിയോ, ടെലിവിഷന്‍, ഫോട്ടോ, ഡിജിറ്റല്‍, പബ്ലിക് റിലേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ബിരുദം കഴിഞ്ഞവര്‍ക്കായി മീഡിയ അക്കാദമികളും മാധ്യമസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ നല്‍കിവരുന്നുണ്ട്.

കേരളത്തില്‍ എവിടെ പഠിക്കാം?

കേരളത്തിലെ മിക്ക സര്‍വകലാശാലകള്‍ക്ക് കീഴിലും ജേണലിസത്തില്‍ ബിരുദാനന്തരബിരുദമെടുക്കാനുള്ള അവസരമുണ്ട്. സര്‍വകലാശാലകളിലും വിവിധ കോളേജുകളിലും നിരവധി ബിരുദ-ബിരുദാനന്തര കോഴ്‌സുകളുണ്ട്. ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക്
പ്രവേശനപരീക്ഷകളിലൂടെയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. എറണാകുളത്തുള്ള കേരള മീഡിയ അക്കാദമിയില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നിവയില്‍ പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു. അതിനൊപ്പം വീഡിയോ എഡിറ്റിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ കോഴ്‌സുമുണ്ട്.

ഫോട്ടോ ജേണലിസം, പരസ്യമേഖല, വീഡിയോ എഡിറ്റിങ്, പബ്ലിക് റിലേഷന്‍സ്, ടെലിവിഷന്‍ ജേണലിസം എന്നിവയില്‍ താത്പര്യമുള്ളവര്‍ക്ക് ഇത് തിരഞ്ഞെടുക്കാം. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് പ്രസ് ക്ലബ്ബുകളില്‍ ജേണലിസത്തില്‍ പി.ജി. ഡിപ്ലോമ കോഴ്സുകളുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇലക്ട്രോണിക് ജേണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും നടത്തുന്നുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

കൊച്ചിയിലെ മാതൃഭൂമി മീഡിയ സ്‌കൂളും മികച്ചൊരു പഠനകേന്ദ്രമാണ്. പി.ജി.ഡിപ്ലോമ കോഴ്‌സാണ് ഇവിടെയുള്ളത്. മൊബൈല്‍ ജേണലിസം, സോഷ്യല്‍ മീഡിയ കണ്ടന്റ് മേക്കിങ്, ഡേറ്റ ജേണലിസം, വീഡിയോ ആങ്കറിങ് തുടങ്ങിയവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍

ഇന്ത്യയില്‍ ജേണലിസം പഠിക്കാന്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി.). കോട്ടയം, ഒഡിഷയിലെ ധെന്‍കനാല്‍, മിസോറമിലെ ഐസോള്‍, മഹാരാഷ്ട്രയിലെ അമരാവതി, ജമ്മു എന്നിവിടങ്ങളിലും ഐ.ഐ.എം.സി.ക്ക് പ്രാദേശികകേന്ദ്രങ്ങളുണ്ട്. കോട്ടയത്തെ കേന്ദ്രത്തില്‍ ഇംഗ്ലീഷ് ജേണലിസത്തിലും മലയാളം ജേണലിസത്തിലും പി.ജി. ഡിപ്ലോമയാണുള്ളത്. മറ്റ് ഐ.ഐ.എം.സി.കളില്‍ റേഡിയോ ആന്‍ഡ് ടി.വി. ജേണലിസം, ഡിജിറ്റല്‍ മീഡിയ, അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലും പി.ജി.ഡിപ്ലോമയുണ്ട്.

25 വയസ്സാണ് ജനറല്‍ കാറ്റഗറിയിലെ പ്രായപരിധി. ഒ.ബി.സി.ക്കാര്‍ക്ക് 28 വയസ്സ് വരെയും എസ്.സി., എസ്.ടി.ക്കാര്‍ക്ക് 30 വയസ്സ് വരെയും ഇളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഐ.ഐ.
എം.സി.യില്‍ പ്രവേശനം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://iimc.nic.in

ഇന്ത്യയിലെ മറ്റ് പ്രധാന സ്ഥാപനങ്ങള്‍

വിവിധ കേന്ദ്രസര്‍വകാലശാലകളില്‍ മാധ്യമപഠന പി.ജി.കോഴ്‌സുകള്‍ക്ക് പുറമേ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം (ചെന്നൈ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ (ബെംഗളൂരു), സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (പുണെ), സെന്റ് സേവ്യേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (മുംബൈ) എന്നിവിടങ്ങളിലും ജേണലിസം കോഴ്സുകളുണ്ട്

Content Highlights: Everything you need to know about Journalism & Media courses

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
coffee tester

1 min

കോഫി ടെസ്റ്റര്‍ ആകാം; കോഫി ബോർഡിൽ കോഫി ക്വാളിറ്റി മാനേജ്മെൻറ് പി.ജി. ഡിപ്ലോമ

Oct 2, 2023


student

3 min

GATE 2024: പരീക്ഷയെ അറിയാം, മികച്ച സ്‌കോര്‍ നേടാം

Aug 31, 2023


adventure

2 min

സാഹസികത ഇഷ്ടപ്പെടുന്നവരാണോ? കോഴ്‌സുകളുണ്ട് ഇഷ്ടം പോലെ, പഠിക്കാം കരിയറാക്കാം 

Aug 19, 2023

Most Commented