ഉയരങ്ങൾ കീഴടക്കാൻ ഇറാസ്‌മസ് മുണ്ടസ് സ്കോളർഷിപ്പ്


സി.എസ്. ഗായത്രി, കാവ്യാ ഷിബു

ഇറാസ്‌മസ് മുണ്ടസ് സ്കോളർഷിപ്പ് ലഭിച്ച കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ഫിഷറീസ് സയൻസ് വിദ്യാർഥികളായ സി.എസ്. ഗായത്രി, കാവ്യാ ഷിബു എന്നിവർ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നു

പഠനത്തോടൊപ്പം മികച്ച ഗവേഷണ സാധ്യതകൾ; യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിനെ വിദ്യാർഥികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങൾ ഏറെയുണ്ട്. മിടുക്കരെമാത്രം തേടിയെത്തുന്നതെന്നാണ് ഈ സ്കോളർഷിപ്പിനുള്ള വിശേഷം. ഉയരങ്ങൾ താണ്ടാൻ കൊതിക്കുന്നവർ ഇതിനായി ശ്രമിക്കുന്നതും അതുകൊണ്ടുതന്നെ. സ്വന്തമായ കരിയർ പടുത്തുയർത്തുന്നതിന് വ്യത്യസ്ത രാജ്യങ്ങളിലുള്ളവരുമായുള്ള നെറ്റ്‌വർക്കിങ് സ്കോളർഷിപ്പിലൂടെ സാധ്യമാകുന്നു.

ഐ.ഇ.എൽ.ടി.എസ്. സ്കോർ

ഐ.ഇ.എൽ.ടി.എസിൽ കുറഞ്ഞത് 6.5 സ്കോർ നേടിയാൽമാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ബയോഡേറ്റയും ഗവേഷണപരിചയം വ്യക്തമാക്കുന്ന എക്സ്പീരിയൻസ് സ്റ്റേറ്റ്‌മെന്റും റെഫറൻസ് ലെറ്റർ, ഐ.ഇ.എൽ.ടി.എസ്. സ്കോർ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയ രേഖകളെല്ലാം ഒരു പി.ഡി.എഫ്. ഫയലായിവേണം അപേക്ഷിക്കാൻ.

ബിരുദംമതി

അപേക്ഷിക്കാൻ ബിരുദം മാത്രംമതി. എന്നാൽ, ബിരുദാനന്തര ബിരുദവും പിഎച്ച്.ഡി. യോഗ്യതയുള്ളവരുമെല്ലാം അപേക്ഷിക്കും. അതുകൊണ്ട് നമ്മുടെ ബയോഡാറ്റ മികച്ചു നിൽക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ഇവർ പറയുന്നു. അവസാനസെമസ്റ്ററിൽ ചെയ്ത ഇന്റേൺഷിപ്പിന്റെ അനുഭവസമ്പത്തായിരുന്നു പ്രാരംഭഘട്ടത്തിലുണ്ടായത്. ഓൺലൈനായി സ്കിൽ െഡവലപ്‌മെന്റ് കോഴ്‌സുകളും പഠനത്തിന്റെ ഭാഗമായി പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും വിവിധ പ്രോജക്ടുകളിൽ ഭാഗമാകുകയുമാണ് ഇതിനായി ചെയ്തതെന്നു ഗായത്രി പറയുന്നു.

കാവ്യാഷിബു വിദേശപഠനം ലക്ഷ്യമിട്ടാണ് അപേക്ഷിച്ചത്. ഭാവിയിൽ സുസ്ഥിരവികസനം ലക്ഷ്യമിട്ടുള്ള ഗവേഷണം നടത്തണമെന്ന ആഗ്രഹമാണ് ഇതിലേക്ക് നയിച്ചത്. ഗവേഷണത്തിലും സാങ്കേതികവിദ്യയിലും ഊന്നിയുള്ള പഠനം ഭാവിയിലേക്ക് ഉപകരിക്കുമെന്നാണ് കാവ്യ കരുതുന്നത്. സ്കോളർഷിപ്പിനായി ഇന്റേണൽ കോഴ്‌സുകളുടെയും പ്രോജക്ട് വർക്കുകളുടെയും ഭാഗമാകാൻ ശ്രദ്ധിച്ചതായി കാവ്യ പറയുന്നു.

പഠനം എങ്ങനെ

രണ്ടുവർഷത്തെ കോളേജ് ചട്ടക്കൂടിൽ ഒതുങ്ങാതെ വിവിധ രാജ്യങ്ങളിലായി ബിരുദാനന്തരബിരുദം പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് സ്കോളർഷിപ്പിന്റെ പ്രധാന ആകർഷണം. ഓരോ സർവകലാശാലയിലും പഠനരീതികളും വിലയിരുത്തലുകളും വ്യത്യസ്തമായിരിക്കും. ഓരോ സെമസ്റ്ററിലും വ്യത്യസ്തതരത്തിലുള്ള പഠനമാണ് ഇവരെ കാത്തിരിക്കുന്നത്.

ഭാവിസാധ്യതകൾ

ഓരോ രാജ്യത്തെയും മിടുക്കരായ വിദ്യാർഥികളാണ് സ്കോളർഷിപ്പിന്റെ ഭാഗമായി ഒരുമിക്കുന്നത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ളവരുമായി ഒരു നെറ്റ്‌വർക്കിങ് ഉണ്ടാക്കാനും ഭാവിയിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാനും വ്യത്യസ്ത സാഹചര്യങ്ങൾ ഒരുമിച്ചുചേർത്ത് ഗവേഷണമടക്കമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഇതിലൂടെ സാധിക്കും. വിവരങ്ങൾക്ക്:bit.ly/3S9EJlW

Content Highlights: erasmus mundus scholarship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented