പ്രതീകാത്മകചിത്രം | Gettyimages
പ്ലസ്ടു വിജയിച്ചവര്‍, ഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്ക് ചില പ്രവേശന പരീക്ഷകള്‍ക്ക് ഇപ്പോഴും അപേക്ഷിക്കാം.
ജെ.ഇ.ഇ. മെയിന്‍
ജെ.ഇ.ഇ. മെയിന്‍ മേയ് സെഷന്: മാറ്റിവെച്ച മേയ് സെഷനിലേക്ക് (സെഷന് 4) തിങ്കളാഴ്ച രാത്രി ഒന്‍പതു വരെ അപേക്ഷിക്കാം. ഫീസടയ്ക്കാന്‍ രാത്രി 11.50 വരെ സമയമുണ്ട്. ബി.ഇ./ബി.ടെക്. (പേപ്പര്‍ 1), ബി.ആര്‍ക്. (പേപ്പര്‍ 2 എ), ബി.പ്ലാനിങ് (പേപ്പര്‍ 2 ബി) എന്നിവയ്ക്ക് ഈ സെഷനില്‍ പരീക്ഷ ഉണ്ടാകും. ജൂലായ് 27 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് പരീക്ഷ. നേരത്തേ അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ ഭേദഗതി വരുത്താനും പിന്‍വാങ്ങാനും അവസരം ഉണ്ട്. https://jeemain.nta.nic.in
ബി.ബി.എ. (ടൂറിസം ആന്‍ഡ് ട്രാവല്‍)
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് (ഐ.ഐ. ടി.ടി.എം.) വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ബി.ബി.എ. (ടൂറിസം ആന്‍ഡ് ട്രാവല്‍) പ്രോഗ്രാമിന് ജൂലായ് 15 വരെ അപേക്ഷിക്കാം. എം.ബി.എ. (ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്) പ്രോഗ്രാമിനും ജൂലായ് 15 വരെ അപേക്ഷിക്കാം. https://www.iittm.ac.in
എന്‍.സി.ഇ.ആര്.ടി. സി.ഇ.ഇ.
നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്.ടി.), റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് എജ്യുക്കേഷന്‍ (ആര്.ഐ.ഇ.) നടത്തുന്ന ബി.എസ്സി. ബി.എഡ്., ബി.എ. ബി.എഡ്., എം.എസ്സി.എഡ്. എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷ (സി.ഇ.ഇ.)ന് ജൂലായ് 31 വരെ അപേക്ഷിക്കാം. ബി.എഡ്., എം.എഡ്. പരീക്ഷകള്‍ക്കും അപേക്ഷ നല്കാന് പുതിയ സമയപരിധി ബാധകമാണ്. https://cee.ncert.gov.in
ഐ.ഐ.എസ്.ടി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) ബിരുദതല പ്രോഗ്രാം പ്രവേശനം പ്ലസ്ടു, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അടിസ്ഥാനമാക്കിയാകും. ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ https://admission.iist.ac.in
ലഭിക്കും. പ്രവേശനത്തിന്റെ രജിസ്ട്രേഷന് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് നടക്കുന്ന ദിവസം ആരംഭിക്കും. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
നീറ്റ് യു.ജി.
നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചുകൊണ്ട് നീറ്റ് യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- അണ്ടര്‍ ഗ്രാജ്വേറ്റ്) നടത്താന്‍, അനുയോജ്യമായ തീയതി നിശ്ചയിക്കാന്‍ ചര്‍ച്ച നടക്കുകയാണെന്നും പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി. പുതിയ തീയതി, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകള്‍ക്കും www.nta.ac.in, https://ntaneet.nic.in എന്നിവ മാത്രം ആശ്രയിക്കണമെന്ന് എന്‍.ടി.എ. അറിയിച്ചു.
Content highlights : entrance exams like jee main, iist, neet ug for plus two completed students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..