എൻജിനിയറിങ്/ ആർക്കിടെക്ചർ: ഓപ്ഷൻ രജിസ്‌ട്രേഷൻ സെപ്റ്റംബർ 19 വരെ


ഡോ. എസ്. രാജൂകൃഷ്ണൻപ്രതീകാത്മക ചിത്രം | Photo: gettyimages.in

കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായുള്ള എൻജിനിയറിങ്/ആർക്കിടെക്ചർ കോഴ്‌സുകളിലെ അലോട്മെന്റ് നടപടികൾ www.cee.kerala.gov.in -ൽ തുടങ്ങി.

കോളേജുകൾ

ആദ്യഘട്ട അലോട്‌മെന്റിൽ ഉൾപ്പെടുന്ന കോളേജുകൾ: എൻജിനിയറിങ്-ഗവൺമെന്റ്/എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ (യഥാക്രമം 9, 3 കോളേജുകൾ), കേരള കാർഷിക/വെറ്ററിനറി/ഓഷ്യൻ സ്റ്റഡീസ് സർവകലാശാലകളുടെ എൻജിനിയറിങ് കോളേജുകൾ (യഥാക്രമം 1, 4, 1), സർക്കാർ കോസ്റ്റ് ഷെയറിങ് കോളേജുകൾ (ഐ.എച്ച്.ആർ.ഡി. -9, എൽ.ബി.എസ്. -2, കേപ്പ് -9, കെ.എസ്.ആർ.ടി.സി., സി.പി.എ.എസ്., സി.സി. ഇ. -1 വീതം), സർവകലാശാലകളുടെ സ്വാശ്രയ കോളേജുകൾ (കേരള, കോഴിക്കോട് - 1 വീതം), സ്വകാര്യ സ്വാശ്രയ കോളേജുകൾ (കേരള കാത്തലിക് എൻജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ; കേരള സെൽഫ് ഫൈനാൻസിങ് എൻജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ (യഥാക്രമം 12, 84), ഓട്ടോണമസ് കോളേജുകൾ (3).

ആർക്കിടെക്ചർ: ഗവൺമെന്റ്/എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ (4). (സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളേജുകൾ ഈ ഘട്ടത്തിൽ ഉൾപ്പെട്ടിട്ടില്ല)

സീറ്റ്

ഗവൺമെന്റ്/എയ്ഡഡ്‌ എൻജിനിയറിങ്, കേരള കാർഷിക/വെറ്ററിനറി/ഓഷ്യൻ സ്റ്റഡീസ് സർവകലാശാലകൾ എന്നിവയിലെ എൻജിനിയറിങ് കോളേജുകളിൽ നോമിനേഷൻ, അഖിലേന്ത്യാ ക്വാട്ട (ബാധകമായവയ്ക്ക്), എയ്ഡഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകൾ എന്നിവ ഒഴികെയുള്ളവയാകും പ്രവേശനപരീക്ഷാ കമ്മിഷണർ നികത്തുന്നത്. ഈ കോളേജുകളിലെ കോഴ്‌സുകളുടെ ഫീസ് ഘടനയ്ക്ക് പട്ടിക കാണുക.

സർക്കാർ കോസ്റ്റ് ഷെയറിങ്/സർവകലാശാലാ സ്വാശ്രയം എന്നിവയിൽ, നിശ്ചിത അനുപാതത്തിൽ സർക്കാർ സീറ്റും മാനേജ്‌മെന്റ് സീറ്റും വ്യത്യസ്തമായ ഫീസോടെ, എൻട്രൻസ് കമ്മിഷണറാണ് നികത്തുക. സ്ഥാപനങ്ങൾക്കനുസരിച്ചും സീറ്റ് അനുപാതം/ഫീസ് എന്നിവ വ്യത്യസ്തമായിരിക്കാം (പട്ടിക കാണുക)

സ്വകാര്യ സ്വാശ്രയം, ഓട്ടോണമസ് (സ്വകാര്യം) എന്നീ വിഭാഗം കോളേജുകളിലെ 50 ശതമാനം സീറ്റ് ഗവൺമെന്റ് സീറ്റ് ആയി എൻട്രൻസ് കമ്മിഷണർ നികത്തും. സ്ഥാപനത്തിനനുസരിച്ച് ഫീസ് മാറാം. ചിലതിൽ ഡിപ്പോസിറ്റ് ഉണ്ടാകാം. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ഫീസ് ഘടന ഇപ്രകാരമാണ്.

കേരള സെൽഫ് ഫിനാൻസിങ് എൻജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ: നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ്- പകുതി ഗവൺമെന്റ് സീറ്റിൽ (താഴ്ന്ന വരുമാനക്കാർക്ക്)- ട്യൂഷൻ ഫീസ് 85,000 രൂപ; ബാക്കി സീറ്റിൽ - ട്യൂഷൻ ഫീസ് 85,000 രൂപയും 50,000 രൂപ സ്പെഷ്യൽ ഫീസും.

മറ്റു ബ്രാഞ്ചുകൾക്ക്- ട്യൂഷൻ ഫീസ് 50,000 രൂപ (താഴ്ന്നവരുമാനക്കാർക്ക്); ബാക്കി സീറ്റിൽ- ട്യൂഷൻ ഫീസ് 50,000 രൂപയും 25,000 രൂപ സ്‌പെഷ്യൽ ഫീസ്.

താഴ്ന്നവരുമാനക്കാർക്ക് നൽകുന്ന ഇളവിന് അർഹതയുള്ളവരെ പ്രവേശനനടപടികൾ പൂർത്തിയായശേഷം കണ്ടെത്തി ഇളവുനൽകും. കേരള കാത്തലിക് എൻജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ/സ്വയംഭരണ കോളേജുകൾ: ഫീസ്- 75,000 രൂപ. ഇവയിൽ ചില കോളേജുകളിൽ തിരികെ ലഭിക്കുന്ന പലിശരഹിത ഡിപ്പോസിറ്റ്- ഒരുലക്ഷം രൂപയും നൽകണം. ചില വിഭാഗങ്ങൾക്ക് നിക്ഷേപത്തുക ഒഴിവാക്കിയിട്ടുണ്ട്. വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

ആദ്യ അലോട്‌മെന്റ് സെപ്‌റ്റംബർ 21-ന്

ഓപ്ഷനുകൾ സെപ്‌റ്റംബർ 19-ന് രാവിലെ 10 വരെ www.cee.kerala.gov.in വഴി വിദ്യാർഥിയുടെ ഹോം പേജ് വഴി രജിസ്റ്റർചെയ്യാം.

എൻജിനിയറിങ്, ആർക്കിടെക്ചർ എന്നീ രണ്ടു റാങ്ക് പട്ടികകളിലും ഉൾപ്പെടുന്നവർ, രണ്ടിലെയും മൊത്തം ഓപ്ഷനുകൾ പരിഗണിച്ച് അവയ്ക്ക് ആപേക്ഷിക മുൻഗണന നിശ്ചയിച്ച് ഓപ്ഷൻ രജിസ്റ്റർചെയ്യണം.

ഓരോന്നിലേക്കും പ്രത്യേകം പ്രത്യേകം ഓപ്ഷൻ നൽകാൻ കഴിയില്ല. നൽകിയ ഓപ്ഷനുകൾ അടിസ്ഥാനമാക്കിയുള്ള പ്രവേശന സാധ്യതകൾ വിലയിരുത്താൻ ഒരു ട്രയൽ അലോട്‌മെന്റ് സെപ്‌റ്റംബർ 18-ന് പ്രഖ്യാപിക്കും. അതിന്റെ അടിസ്ഥാനത്തിൽ സമയപരിധിക്കകം ഓപ്ഷനുകൾ പുനഃക്രമീകരിക്കാം.

ആദ്യ അലോട്‌മെന്റ് സെപ്‌റ്റംബർ 21-ന് പ്രസിദ്ധപ്പെടുത്തും. അലോട്‌മെന്റ് ലഭിക്കുന്നവർ സീറ്റ് സ്വീകരിക്കാൻ നിശ്ചിത തുക പ്രവേശനപരീക്ഷാ കമ്മിഷണറുടെ അക്കൗണ്ടിലേക്ക് അടയ്ക്കണം. തുക എത്രയെന്ന് അലോട്‌മെന്റ് മെമ്മോയിൽ വ്യക്തമാക്കും.

ആ തുക സെപ്‌റ്റംബർ 22-നും സെപ്‌റ്റംബർ 26-ന് വൈകീട്ട് നാലിനും ഇടയ്ക്ക് ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസ് വഴി പണമായോ അടയ്ക്കണം. അടച്ചിലെങ്കിൽ അലോട്‌മെന്റ് നഷ്ടപ്പെടും. ഒപ്പം, ബാധകമായ സ്ട്രീമിലെ അവശേഷിക്കുന്ന ഓപ്ഷനുകൾ (ഹയർ ഓപ്ഷനുകൾ) നഷ്ടപ്പെടുകയും ചെയ്യും. ആ സ്ട്രീമിൽ തുടർ റൗണ്ടുകളിൽ പങ്കെടുക്കാനും കഴിയില്ല.

ട്രയൽ അലോട്‌മെന്റ് സെപ്‌റ്റംബർ 18-ന്

Content Highlights: engineering architecture option registration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented