എന്‍.ഐ.ആര്‍.എഫ് റാങ്കിംഗ് എങ്ങനെ?


ഡോ. എസ്. രാജൂകൃഷ്ണന്‍

സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ചു പ്രധാന ഘടകങ്ങളും അവയുടെ ഉപഘടകങ്ങളുമാണ് റാങ്കിങ് നിര്‍ണയിക്കുന്നത്.

Representational Image (Photo: Canva)

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് വിലയിരുത്തുന്ന 2022-ലെ റാങ്കിങ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രേംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.) 2022-ലെ ഓവറോള്‍ റാങ്കിങ്ങില്‍ മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 87.59 സ്‌കോറോടെ ഒന്നാംറാങ്ക് നേടി. മൊത്തം 11 വിഭാഗത്തിലെ റാങ്കിങ്ങാണ് നിര്‍ണയിക്കപ്പെട്ടത്. ഓവറോള്‍, യൂണിവേഴ്‌സിറ്റി, കോളേജ്, റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, എന്‍ജിനിയറിങ്, മാനേജ്‌മെന്റ്, ഫാര്‍മസി, മെഡിക്കല്‍, ഡെന്റല്‍, ലോ, ആര്‍ക്കിടെക്ചര്‍.

വിലയിരുത്തല്‍ ഘടകങ്ങള്‍

സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ചു പ്രധാന ഘടകങ്ങളും അവയുടെ ഉപഘടകങ്ങളും അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിക്കുന്നത്.

1. അധ്യാപനവും പഠനവും

മൊത്തം 100 മാര്‍ക്ക്. ഇവയില്‍ നാല് ഉപഘടകങ്ങള്‍ ഉണ്ട്. വിദ്യാര്‍ഥികളുടെ എണ്ണം (പിഎച്ച്.ഡി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ)- 20 മാര്‍ക്കാണ് ഇതിനുള്ളത്. അധ്യാപക-വിദ്യാര്‍ഥി അനുപാതം (30 മാര്‍ക്ക്), പിഎച്ച്.ഡി.യുള്ള അധ്യാപകരുടെ അനുപാതവും അധ്യാപകരുടെ പ്രവൃത്തിപരിചയവും പരിഗണിക്കുന്ന ഘടകം (20 മാര്‍ക്ക്), സാമ്പത്തികസ്രോതസ്സുകളും അതിന്റെ ഉപയോഗപ്പെടുത്തലും (30 മാര്‍ക്ക്).

2. ഗവേഷണവും പ്രൊഫഷണല്‍ പരിശീലനവും

പ്രൊഫഷണന്‍ രീതിക്ക് (റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണന്‍ പ്രാക്ടീസ്) മൊത്തം സ്‌കോര്‍ 100. ഇതില്‍ പ്രസിദ്ധീകരണങ്ങള്‍ (35), പ്രസിദ്ധീകരണങ്ങളുടെ സ്വീകാര്യത/നിലവാരം (35) ഐ.പി.ആര്‍., പേറ്റന്റ് (15), പ്രോജക്ടുകള്‍, പ്രൊഫഷണല്‍ പ്രാക്ടീസ്, എക്‌സിക്യൂട്ടീവ്‌ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമുകള്‍ (15) എന്നിവ പരിഗണിക്കും.

3. ബിരുദ ഫലങ്ങള്‍

ഗ്രാജ്വേറ്റ് ഔട്ട്കം (100 മാര്‍ക്ക്). ഇതില്‍ പരീക്ഷാ വിജയശതമാനം (60), പിഎച്ച്.ഡി. വിദ്യാര്‍ഥികളില്‍ ബിരുദം നേടിയവരുടെ എണ്ണം (40 മാര്‍ക്ക്) എന്നിവയാണ് പരിഗണിക്കുക.

4. വ്യാപനവും ഉള്‍ക്കൊള്ളലും

സ്ഥാപനം സമൂഹത്തിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലുന്നു, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ ഉള്‍ക്കൊള്ളുന്നു (ഔട്ട്‌റീച്ച് ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി) എന്നിവ വിലയിരുത്തുന്നു (100 മാര്‍ക്ക്). മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ ശതമാനം (30 മാര്‍ക്ക്), വനിതകള്‍ (30), സാമ്പത്തികമായും സാമൂഹികവുമായും വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ എണ്ണം (20), ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ (20) എന്നിങ്ങനെ.

5. അവബോധം

ഇതിനും 100 മാര്‍ക്കാണ്. തൊഴില്‍ദാതാക്കളും പ്രൊഫഷണലുകളും സ്ഥാപനത്തില്‍നിന്ന് പഠിച്ച് പുറത്തുവരുന്ന വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന മുന്‍ഗണന (പിയര്‍ പെര്‍സപ്ഷന്‍: എംപ്ലോയേഴ്‌സ് ആന്‍ഡ് അക്കാദമിക് പിയര്‍)- 100 മാര്‍ക്ക്.

പരിഗണന/വെയ്‌റ്റേജ്

അധ്യാപനവും പഠനവും- 0.30, ഗവേഷണവും പ്രൊഫഷണല്‍ പരിശീലനവും - 0.30. ബിരുദ ഫലങ്ങള്‍- 0.20, വ്യാപനവും ഉള്‍ക്കൊള്ളലും- 0.10, അവബോധം- 0.10. വിഭാഗം അനുസരിച്ച്, വെയ്‌റ്റേജില്‍ ചില മാറ്റങ്ങള്‍ വരാം. ഓരോ ഉപഘടകത്തിന്റെയും സ്‌കോറിങ് രീതി www.nirfindia.org ല്‍ വിശദീകരിച്ചിട്ടുണ്ട്. ഈ അഞ്ച് ഘടകങ്ങള്‍ക്ക് ലഭിക്കുന്ന സ്‌കോറുകള്‍ക്ക് ആപേക്ഷിക പരിഗണന (വെയ്റ്റ്) നല്‍കിയാണ് ഒരു സ്ഥാപനത്തിന്റെ അന്തിമ സ്‌കോര്‍ 100-ല്‍ കണക്കാക്കുന്നത്.

എന്തുകൊണ്ട് ഐ.ഐ.ടി. മദ്രാസ്

മദ്രാസ് ഐ.ഐ.ടി.യില്‍ ഈ അഞ്ചു ഘടകങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ പെര്‍സപ്ഷന്‍ വിഭാഗത്തിലാണ്. 100-ല്‍ 98.75. സ്ഥാപനത്തില്‍നിന്നും പഠിച്ചിറങ്ങുന്നവരുടെ തൊഴില്‍മേഖലയിലെ ഉയര്‍ന്ന സ്വീകാര്യതയുടെ തെളിവാണ് ഈ സ്‌കോര്‍. ഒരു സ്ഥാപനത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം ഇതാണ്.

ഗവേഷണവും പ്രൊഫഷണല്‍ പരിശീലനത്തിനും 90-ല്‍ കൂടുതല്‍ സ്‌കോര്‍ ഉണ്ട്- 91.98. ബിരുദഫലങ്ങളില്‍- 89.36, അധ്യാപനവും പഠനവും- 86.56, വ്യാപനവും ഉള്‍ക്കൊള്ളലും- 62.95. വെയ്റ്റുകള്‍ പരിഗണിച്ചുള്ള ശരാശരി സ്‌കോര്‍ കണക്കാക്കുമ്പോള്‍, സ്ഥാപനത്തിന്റെ റാങ്കിങ്ങിനായി പരിഗണിക്കുന്ന സ്‌കോര്‍ 100-ല്‍ 87.59.

Content Highlights: elements which are considered for NIRF ranking

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented