സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും നിരവധി അവസരങ്ങൾ: ഉപരിപഠനത്തിന് സ്റ്റാറ്റിസ്റ്റിക്‌സ്


അഖിൽ ശിവാനന്ദ്

6 min read
Read later
Print
Share

Representational Image/Freepik

ണിതശാസ്ത്രത്തോട്‌ ചേർന്നുനിൽക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് മികച്ച കരിയർ നേടാൻ സഹായിക്കുന്ന പഠനവിഷയമാണ്. ആസൂത്രണത്തിലും സ്ഥിതി വിവരണ ശേഖരണത്തിലും അത്യന്താപേക്ഷിതമായ സ്റ്റാറ്റിസ്റ്റിക്സിന് ആരോഗ്യ-സാമ്പത്തിക മേഖലകളിലുൾപ്പെടെ വലിയ പ്രാധാന്യമാണുള്ളത്. അന്തരീക്ഷ-കാലാവസ്ഥാ പഠനം, കാർഷിക ഗവേഷണം, ബാങ്കിങ്, ബിസിനസ്, ഗതാഗതം, വാർത്താവിനിമയം, ബഹിരാകാശ പദ്ധതികൾ, ധനകാര്യ സേവന ഇടപാടുകൾ, പ്ലാനിങ്, പൊതുജനാരോഗ്യം, സെൻസസ്, ജനസംഖ്യാപഠനം, റിസ്ക് മാനേജ്‌മെന്റ്, വിപണി-മാർക്കറ്റിങ്, സ്റ്റോക് മാർക്കറ്റ്, ഐ.ടി. എന്നിവയിലെല്ലാം സ്റ്റാറ്റിസ്റ്റിക്സ് ആവശ്യമായി വരുന്നുണ്ട്.

വിവരങ്ങൾ ശേഖരിച്ച്, അവ ക്രോഡീകരിച്ച് വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താൻ ഗണിതതത്ത്വങ്ങൾ ശാസ്ത്രീയമായി ഉപയോഗിക്കുകയാണ് സ്റ്റാറ്റിസ്റ്റിക്സിലൂടെ. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവ സംയോജിക്കുന്ന മൾട്ടി ഡിസിപ്ലിനറി മേഖലയായ ഡേറ്റാ സയൻസിന്റെ വികസനം സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് ബിരുദത്തിനുശേഷം എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് കൂടി പഠിക്കുകയാണെങ്കിൽ കേരളത്തിലും പുറത്തും മികച്ച ജോലി ലഭിക്കും.

സാധ്യതകൾ

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസാണ് സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചവർക്ക് രാജ്യത്തെ പ്രധാന അവസരങ്ങളിലൊന്ന്. സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിരുദം നേടിയവർക്ക് സിവിൽ സർവീസിന് സമാനമായി യു.പി.എസ്.സി. നടത്തുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ഐ.എസ്.എസ്.) പരീക്ഷ എഴുതി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൽ പ്രവേശിക്കാം. സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ പരീക്ഷ വഴി സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്ററാകാനും കഴിയും.
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഒ.ആർ.ജി.ഐ.യിലെ അസിസ്റ്റന്റ് ഡയറക്ടർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, നാഷണൽ സാമ്പിൾ സർവേ ഓഫീസിന് കീഴിലുള്ള ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, പൊതുമേഖല ബാങ്കുകളിലെ റിസർച്ച് ഓഫീസർ/സ്റ്റാറ്റിസ്റ്റിക്കൽ അനലിസ്റ്റ് എന്നിവയാണ് മറ്റ് പ്രധാന അവസരങ്ങൾ

കേന്ദ്ര സർക്കാരിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ്, നാഷണൽ സാംപിൾ സർവേ ഓഫീസ്, സെൻസസ് ഓർഗനൈസേഷൻ, ജനസംഖ്യാപഠന വകുപ്പുകൾ, ആസൂത്രണ ബോർഡുകൾ, സർക്കാർ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകൾ എന്നിവിടങ്ങളിലും അവസരങ്ങളുണ്ട്. അധ്യാപനവും ഗവേഷണവുമടക്കമുള്ള മറ്റ് സാധ്യതകളുമുണ്ട്. എം.എസ്‌സിയുള്ളവർക്ക് യു.ജി.സി. നെറ്റ് എഴുതി കോളേജ് അധ്യാപനത്തിനും ഗവേഷണത്തിനും അർഹത നേടാം. സ്റ്റാറ്റിസ്റ്റിക്സിൽ പഠനം പൂർത്തിയാക്കിയവർക്ക് കേരളത്തിലും മികച്ച അവസരങ്ങൾ കാത്തിരിപ്പുണ്ട്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ/റിസർച്ച് ഓഫീസർ, സ്റ്റേറ്റ് പ്ലാനിങ്‌ ബോർഡിലെ റിസർച്ച് അസിസ്റ്റന്റ്, കോഴിക്കോട് ആസ്ഥാനമായ കിർത്താഡ്സിലെ റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് എന്നിവയാണ് കേരളത്തിൽ സർക്കാർ മേഖലയിലെ പ്രധാന അവസരങ്ങൾ. ബിരുദാനന്തര ബിരുദത്തിനൊപ്പം നെറ്റും നേടിയിട്ടുണ്ടെങ്കിൽ കോളേജ് തലത്തിൽ അധ്യാപന ജോലിക്കും അപേക്ഷിക്കാം. സെറ്റും ബി.എഡും പാസായാൽ കേരളത്തിൽ ഹയർ സെക്കൻഡറി അധ്യാപകരാകാം.

സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തര ബിരുദധാരികൾക്ക് സ്വകാര്യ മേഖലയിലും വലിയ സാധ്യതകളുണ്ട്. ഡേറ്റ അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ് പോലുള്ള ജോലികളും സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് മേഖലയിൽ പ്രാവീണ്യമുണ്ടെങ്കിൽ ഡേറ്റ സയിന്റിസ്റ്റ് ജോലികളും നേടാം. ഡേറ്റാ സയൻസ് മേഖലയിൽ വരുന്ന ഏതാനും വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

സ്റ്റാറ്റിസ്റ്റിക്സിൽ ഇന്ത്യയിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടോ ഐ.ഐ.ടി.കളോ കേന്ദ്ര സർവകലാശാലകളോ മികച്ച കോളേജുകളോ തിരഞ്ഞെടുക്കാം. 1931-ൽ സ്ഥാപിതമായ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിലെ മുൻനിര സ്ഥാപനം. കൊൽക്കത്ത, ഡൽഹി, ചെന്നൈ, ബെംഗളൂരു, തേസ്പുർ എന്നിവിടങ്ങളിലാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസുകൾ. ഇവിടെ നിന്ന് ബി.സ്റ്റാറ്റ്/എം.സ്റ്റാറ്റ് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് നൂറ് ശതമാനം പ്ലേസ്‌മെന്റ്‌ സാധ്യതകളാണുള്ളത്. ബി.സാറ്റ്, ബി.മാത്ത്, എം.സാറ്റ്, എം.മാത്ത്, എം.എസ്. (ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ക്വാളിറ്റി മാനേജ്മെന്റ് സയൻസ്), എം.ടെക് (സി.എസ്,ക്യു.ആർ.ഒ.പി.) എന്നിവയാണ് കോഴ്സുകൾ.
ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് -ഓണേഴ്സ് (കൊൽക്കത്ത), ബാച്ചിലർ ഓഫ് മാത്തമാറ്റിക്സ്-ഓണേഴ്സ് (ബെംഗളൂരു) ത്രിവത്സര പ്രോഗ്രാമുകൾക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ഡൽഹി, കൊൽക്കത്ത), മാസ്റ്റർ ഓഫ് മാത്തമാറ്റിക്സ് (കൊൽക്കത്ത, ബെംഗളൂരു) മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് (കൊൽക്കത്ത, ഡൽഹി), മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാളിറ്റി മാനേജ്മെന്റ് സയൻസ് (ബെംഗളൂരു, ഹൈദരാബാദ്), മാസ്റ്റർ ഓഫ് സയൻസ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ബെംഗളൂരു) എന്നീ പ്രോഗ്രാമുകളിലേക്ക് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൂന്നുവർഷ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അനലറ്റിക്സ്, അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ മാനേജ്മെന്റ് വിത്ത് സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്‌സ് ആൻഡ് അനലറ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് (എല്ലാം ഒരുവർഷം) എന്നീ വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളുമുണ്ട്.

മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ്

മാസ്റ്റർ ഓഫ് സയൻസ് ഇൻ ബയോസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി: രണ്ടുവർഷത്തെ കോഴ്സിന് ബയോസ്റ്റാറ്റിസ്റ്റിക്സ്/ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബി.എ./ബി.എസ്‌സി. അല്ലെങ്കിൽ മാത്തമാറ്റിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ രണ്ട്‌ സമ്പൂർണ പേപ്പറുകൾ ഉള്ള ബി.എ./ബി.എസ്‌സി. ഉള്ളവർക്ക് അപേക്ഷിക്കാം.
മാസ്റ്റർ ഓഫ് സയൻസ് ഇൻ പോപ്പുലേഷൻ സ്റ്റഡീസ്: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദമുള്ളവർക്ക് പ്രവേശനത്തിന് അർഹതയുണ്ട്. മിനിമം 55 ശതമാനം മാർക്ക് വേണം. 25 വയസ്സാണ് ഉയർന്ന പ്രായപരിധി. സംവരണവിഭാഗങ്ങൾക്ക് പ്രായപരിധിയിലും മാർക്കിലും ഇളവ് ലഭിക്കും. ദേശീയതലത്തിൽ നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

മാസ്റ്റർ ഓഫ് പോപ്പുലേഷൻ സ്റ്റഡീസ്: ആന്ത്രോപ്പോളജി, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, ജിയോഗ്രഫി, ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പോപ്പുലേഷൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, പോപ്പുലേഷൻ, എജുക്കേഷൻ, സൈക്കോളജി, റൂറൽ ഡെവലപ്‌മെന്റ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലൊന്നിൽ എം.എ., എംഎസ്‌സി.യുള്ളവർക്ക് അപേക്ഷിക്കാം. ഈ വിഷയങ്ങൾ ഒഴികെയുള്ളവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ജനസംഖ്യയും ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പരിചയമുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. 28 വയസ്സാണ് പ്രായപരിധി.

മറ്റ് പ്രധാന സ്ഥാപനങ്ങൾ

കാൺപുർ ഐ.ഐ.ടി.: ബി.എസ്.(സ്റ്റാറ്റിറ്റിക്സ് ആൻഡ് ഡേറ്റ സയൻസ്), ബി.എസ്.-എം.എസ്. (സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡേറ്റ സയൻസ്- അഞ്ച് വർഷം). ജെ.ഇ.ഇ. വഴിയാണ് പ്രവേശനം. എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് (രണ്ട് വർഷം). ജാം വഴിയാണ് പ്രവേശനം.
ബോംബെ ഐ.ഐ.ടി.: എം.എസ്‌സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ്. മാത്തമാറ്റിക്‌സോ, സ്റ്റാറ്റിസ്റ്റിക്‌സോ ഒരു വിഷയമായി പഠിച്ചുള്ള (രണ്ട് വർഷം/ നാല് സെമസ്റ്റർ) ബിരുദം. ജാം വഴിയാണ് പ്രവേശനം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ത്രിപുര: എം.എസ്‌സി. മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്. മാത്തമാറ്റിക്‌സോ സ്റ്റാറ്റിസ്റ്റിക്‌സോഒരുവിഷയമായുള്ള (രണ്ട് വർഷം/ നാല് സെമസ്റ്റർ) ബിരുദം, പ്ലസ്ടു തലത്തിലും മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. ജാം വഴിയാണ് പ്രവേശനം.

കേന്ദ്രസർവകലാശാലകൾ

എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്: ഹരിയാണ സർവകലാശാല, ഹൈദരാബാദ് സർവകലാശാല, ജാർഖണ്ഡ് സർവകലാശാല, ഒഡിഷ സർവകലാശാല, പഞ്ചാബ് സർവകലാശാല, രാജസ്ഥാൻ സർവകലാശാല, സൗത്ത് ബിഹാർ സർവകലാശാല (ഡേറ്റ സയൻസ് ആൻഡ് അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്), തമിഴ്‌നാട് സർവകലാശാല (സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്), ത്രിപുര സർവകലാശാല, മണിപ്പുർ സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, നോർത്ത്- ഈസ്റ്റ് ഹിൽ സർവകലാശാല ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല മധ്യപ്രദേശ്, ബനാറസ് ഹിന്ദു സർവകലാശാല (സ്റ്റാറ്റിസ്റ്റിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്‌, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടിങ്), വിശ്വഭാരതി സർവകലാശാല, ഡൽഹി സർവകലാശാല, രാജീവ് ഗാന്ധി സർവകലാശാല ആന്ധ്രാപ്രദേശ്, ജമ്മു സർവകലാശാല. ദേശീയ തലത്തിൽ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ബി.എസ്‌സി.സ്റ്റാറ്റിസ്റ്റിക്സ്: അലിഗഢ്‌ മുസ്‌ലിം സർവകലാശാല, ജമ്മു സർവകലാശാല, കശ്മീർ സർവകലാശാല, രാജസ്ഥാൻ സർവകലാശാല (ഇന്റഗ്രേറ്റഡ് എം.എസ്‌സി.) ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല മധ്യപ്രദേശ്, മിസോറം സർവകലാശാല, മണിപ്പുർ സർവകലാശാല, നോർത്ത് ഈസ്റ്റേൺ ഹിൽ സർവകലാശാല (ബി.എ., ബി.എസ്‌സി.), പോണ്ടിച്ചേരി സർവകലാശാല (ഇന്റഗ്രേറ്റഡ് എം.എസ്‌സി.), സിക്കിം സർവകലാശാല, ഡൽഹി സർവകലാശാല, വിശ്വഭാരതി സർവകലാശാല. ബിരുദപ്രവേശത്തിനുള്ള കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം.

പഠനം കേരളത്തിൽ

കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ ഉൾപ്പെടെയുള്ള സർവകലാശാലകളിലും കോളേജുകളിലും ബി.എസ്‌സി., എം.എസ്‌സി. പ്രോഗ്രാമുകൾ പഠിക്കാൻ അവസരമുണ്ട്. സർവകലാശാലാ പഠനവകുപ്പുകളിലും കോളേജുകളിലും സ്വയംഭരണകോളേജുകളിലും സ്റ്റാറ്റിസ്റ്റിക്സ് ബിരുദ-ബിരുദാനന്തരബിരുദ കോഴ്‌സുകൾ ലഭ്യമാണ്.

കേരള സർവകലാശാല
■ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്, കാര്യവട്ടം, തിരുവനന്തപുരം (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‌സി. ഡെമോഗ്രഫി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‌സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡേറ്റാ അനാലിസിസ്).
■ യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് സ്പെഷ്യലൈസേഷൻ ഇൻ ഡേറ്റാ അനാലിസിസ്).
■ ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട, തിരുവനന്തപുരം (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ട, കൊല്ലം (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ഗവ. വനിതാ കോളേജ്, വഴുതക്കാട്, തിരുവനന്തപുരം (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ഗവ. കോളേജ് കാര്യവട്ടം, തിരുവനന്തപുരം (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ക്രൈസ്റ്റ് നഗർ കോളേജ്, മാറനല്ലൂർ, തിരുവനന്തപുരം (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് സ്പെഷ്യലൈസേഷൻ ഇൻ ഡേറ്റാ അനാലിസിസ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ കായംകുളം എം.എസ്.എം. കോളേജ് (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡേറ്റാ അനലിറ്റിക്സ്).
എം.ജി. സർവകലാശാല
■ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, എം.ജി. യൂണിവേഴ്സിറ്റി (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‌സി. ഡേറ്റാ അനാലിസിസ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, ബി.വോക്. ഡേറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിങ്).
■ സെന്റ് തോമസ് കോളേജ്, പാല (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‌സി. ബയോസ്റ്റാറ്റിസ്റ്റിക്സ്).
■ മഹാരാജാസ് കോളേജ്, എറണാകുളം (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ കെ.ഇ. കോളേജ് മാന്നാനം, കോട്ടയം (എം.എസ്‌സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്).
■ നിർമല കോളേജ്, മൂവാറ്റുപുഴ (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ശ്രീ ശങ്കര കോളേജ്, കാലടി, എറണാകുളം (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റാ സയൻസ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ മാർ സ്ലീവ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മുരിക്കാശ്ശേരി, ഇടുക്കി (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്-മോഡൽ 2).
■ അക്വിനാസ് കോളേജ്, ഇടക്കൊച്ചി, എറണാകുളം (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ബി.സി.എം. കോളേജ്, കോട്ടയം (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റാ സയൻസ്).
■ സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി, പത്തനംതിട്ട (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റാ സയൻസ്).
■ എസ്.എൻ.എം. കോളേജ്, മാലിങ്കര (ഇന്റഗ്രേറ്റഡ് എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
കാലിക്കറ്റ് സർവകലാശാല
■ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവള്ളി, കോഴിക്കോട് (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ സെന്റ് അലോഷ്യസ് കോളേജ്, എൽത്തുരുത്ത്, തൃശ്ശൂർ (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മുട്ടിൽ, വയനാട് (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ഗവ. വിക്ടോറിയ കോളേജ്, പാലക്കാട് (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ഗവ. കോളേജ്, മലപ്പുറം (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മീഞ്ചന്ത, കോഴിക്കോട് (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ശ്രീനാരായണ കോളേജ്, നാട്ടിക, തൃശ്ശൂർ (ഇന്റഗ്രേറ്റഡ് എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ സെന്റ് തോമസ് കോളേജ്, തൃശ്ശൂർ (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ വിമല കോളേജ്, തൃശ്ശൂർ (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ സെന്റ് ജോസഫ് കോളേജ് ദേവഗിരി, കോഴിക്കോട് (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ഫാറൂഖ് കോളേജ്, കോഴിക്കോട് (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട, തൃശ്ശൂർ (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ശ്രീ. സി.അച്യുതമേനോൻ ഗവ. കോളേജ്, കുട്ടനെല്ലൂർ, തൃശ്ശൂർ (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ജെ.ഡി.ടി. ഇസ്‌ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, വെള്ളിമാടുകുന്ന്, കോഴിക്കോട് (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ശ്രീനാരായണ കോളേജ്, വടകര, കോഴിക്കോട് (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ശ്രീ കേരള വർമ കോളേജ്, തൃശ്ശൂർ (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
കണ്ണൂർ സർവകലാശാല
■ ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജ് മഞ്ചേശ്വരം, കാസർകോട് (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ നെഹ്റു ആർട്സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട്, കാസർകോട് (എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി, കണ്ണൂർ (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
■ സർ സയ്യിദ് കോളേജ്, തളിപ്പറമ്പ്, കണ്ണൂർ (ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്).
മറ്റ് സർവകലാശാലകൾ
■ കൊച്ചി യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എം.എസ്‌സി.
സ്റ്റാറ്റിസ്റ്റിക്സ്, എം.ടെക്. എൻജിനീയറിങ് സ്റ്റാറ്റിസ്റ്റിക്സ്).
■ കേരള കാർഷിക സർവകലാശാല (എം.എസ്‌സി. അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്).
■ കേരള വെറ്ററിനറി സർവകലാശാല (എം.എസ്‌സി. ബയോസ്റ്റാറ്റിസ്റ്റിക്സ്).
■ അമൃത യൂണിവേഴ്സിറ്റി, കൊച്ചി കാമ്പസ് (എം.എസ്‌സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡേറ്റാ അനാലിസിസ്).

Content Highlights: educational scope of statistics

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
india-canda
Premium

8 min

ഇന്ത്യൻ വിദ്യാർഥികളുടെ പറുദീസയിൽ 'നയതന്ത്രം' വിലങ്ങുതടിയല്ല; യു.കെയുടെ വഴി നീങ്ങുമോ കാനഡ?

Sep 26, 2023


satyam kumar

1 min

13-ാം വയസില്‍ ഐഐടിയില്‍ പ്രവേശനം; Ph.Dയും കഴിഞ്ഞ് സത്യംകുമാര്‍ ഇന്ന് ആപ്പിളില്‍ 

Sep 16, 2023


മുഹമ്മദ് സജീർ

3 min

തുടക്കം സർക്കാർസ്കൂളിൽ ഇപ്പോൾ മാഞ്ചെസ്റ്റർ സർവകലാശാലയിൽ: മുഹമ്മദ് സജീറിന്റെ പഠനവഴികള്‍

Mar 20, 2023


Most Commented