കോവിഡ് മഹാമാരി പകര്‍ന്ന വിദ്യാഭ്യാസ പാഠങ്ങള്‍ 


ഡോ.അരുണ്‍ ഉമ്മന്‍

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാനും പരിമിതമായ വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും കുട്ടികള്‍ പഠിച്ചു. മിനിമലിസം പഠിക്കുകയും അവര്‍ സമയം, കുടുംബബന്ധം, ആരോഗ്യം, വിദ്യാഭ്യാസം, പണം, അതിജീവന ആവശ്യങ്ങള്‍ എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ മൂല്യങ്ങള്‍ പഠിപ്പിക്കാനാവില്ല

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ലോക്ഡൗണ്‍ കാലം ഏറ്റവും പ്രതികൂലമായി ബാധിച്ച പ്രധാന മേഖലകളിലൊന്നാണ് വിദ്യാഭ്യാസം. ക്ലാസ് മുറിയില്‍ ഇരുന്ന് കൂട്ടുകാരുമൊത്തു പഠിച്ചിരുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തീര്‍ത്തും അപരിചിതമായ അനുഭവമായി. ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍, റേഡിയോ പ്രോഗ്രാമുകള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസ സംരംഭങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ അവരുടെ ക്ലാസുകള്‍ വീണ്ടെടുക്കുന്നുണ്ടായിരുന്നു. പക്ഷേ ക്ലാസ് മുറി ഡിജിറ്റല്‍ ക്ലാസ് മുറിയായി മാറിയപ്പോള്‍ ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാകാതിരുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് അക്കാലം ദുഷ്‌കരമായിരുന്നെന്ന് പറയാതെ വയ്യ. വിദ്യാഭ്യാസ സമ്പ്രദായത്തെ കോവിഡിന് മുന്‍പും ശേഷവും എന്ന് തിരിക്കേണ്ട രീതിയിലേക്ക് മാറി കാര്യങ്ങള്‍

വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം

വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍, കൊവിഡ്-19 അണുബാധയും മരണനിരക്കും കുറയ്ക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങള്‍, മാധ്യമങ്ങള്‍, മറ്റ് അത്യാധുനിക സാങ്കേതിക വിദ്യകള്‍ എന്നിവയിലൂടെ പുതിയ സോഫ്റ്റ് സ്‌കില്‍ പഠിക്കാന്‍ കോവിഡ് കാലം വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരപ്രദമായി. വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളിലൂടെ കുടുംബാംഗങ്ങളുമായും കൂട്ടുകുടുംബങ്ങളുമായും ഇടപഴകാനും അതുവഴി കുടുംബാംഗങ്ങള്‍ക്കിടയില്‍ ആശയവിനിമയം നടത്താനും വിദ്യാര്‍ഥികള്‍ക്ക് സാധ്യമായി എന്നതും കുട്ടികളുടെ വ്യക്തിത്വവികസനത്തെ ഏറെ സ്വാധീനിച്ചു

പരമ്പരാഗത ക്ലാസ്‌റൂം മൂലമുള്ള പ്രയോജനങ്ങള്‍

വിദ്യാര്‍ത്ഥികളുമായി 'ഐ കോണ്‍ടാക്ട്' പുലര്‍ത്തുന്നത് വിദ്യാര്‍ത്ഥികളെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായകരമായിരുന്നു. ഏകാഗ്രതയെ ഇത് സഹായിക്കും. ഉടനടി സംശയനിവാരണം, സമയ ലഭ്യത, വിദ്യാര്‍ത്ഥികളുടെ മേലുള്ള നിയന്ത്രണം, സംവാദ സാധ്യത, പാഠ്യേതര വിഷങ്ങളെ പരിചയപ്പെടുത്തല്‍ എന്നിങ്ങനെ പോകുന്നു ഗുണങ്ങള്‍. ഈ പ്രവര്‍ത്തനങ്ങള്‍ സ്‌ട്രെസ് ബസ്റ്ററുകള്‍ കൂടിയാണ്. ഈ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം പഠനങ്ങള്‍ നടക്കുന്നു. ഇത് വ്യക്തിത്വ വികസനത്തിനും സഹായിക്കുന്നു.

സമപ്രായക്കാരുമായുള്ള നിരന്തര ആശയവിനിമയം വിദ്യാര്‍ത്ഥികളില്‍ ഒരേസമയം അവരുടെ സംസാരം, എഴുത്ത്, സാമൂഹിക കഴിവുകള്‍ മെച്ചപ്പെടുത്തുന്നു. ലോക്ക്ഡൗണ്‍ കാലത്തെ അടച്ചിടല്‍ വിദ്യാര്‍ഥികളെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി ജീവിതം കുടുംബാന്തരീക്ഷത്തില്‍ മാത്രം ഒതുങ്ങുന്നത് അവരെ കൂടുതല്‍ അന്തര്‍മുഖരാക്കി തീര്‍ക്കാനേ വഴിയൊരുക്കൂ

ഓണ്‍ലൈന്‍ ക്ലാസുകളിലെ വെല്ലുവിളികള്‍

വെര്‍ച്വല്‍/ഓണ്‍ലൈന്‍ അധ്യാപനത്തെക്കുറിച്ചുള്ള വേണ്ടത്ര പരിശീലനം അധ്യാപകര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ലഭിക്കാഞ്ഞതാണ് ആദ്യ പ്രതിസന്ധി. ഇത് പഠനനിലവാരത്തേയും സാരമായി ബാധിച്ചു. സാങ്കേതിക തകരാറുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നതാണ് അധ്യാപകര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. നല്ല നിലവാരമുള്ള ഓഡിയോ നിലനിര്‍ത്താന്‍ പാടുപെടേണ്ടി വരുന്നു. ശബ്ദ ശല്യം ഒഴിവാക്കുക, നിശബ്ദമാക്കുക/അണ്‍മ്യൂട്ടുചെയ്യുക മറ്റു സവിശേഷതകള്‍ ഉപയോഗിക്കുക, ശരിയായ അവതരണ മോഡുകള്‍ ഉപയോഗിക്കുക എന്നിവ അവയില്‍ പെടുന്നു.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിരന്തരമായ ശ്രദ്ധ നിലനിര്‍ത്താന്‍ കഴിയാത്തത് മറ്റൊരു തരത്തിലുള്ള പോരാട്ടമാണ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അസൈന്‍മെന്റുകള്‍ ഫലപ്രദമായി ചെയ്തു തീര്‍ക്കാന്‍ കഴിയുന്നില്ല എന്നതും മറ്റൊരു വ്യാപക പരാതിയാണ്. സാമ്പത്തിക ഭദ്രത കുറഞ്ഞ കുടുംബത്തെ സംബന്ധിച്ച് ഓണ്‍ലൈന്‍ പഠനം ചെലവേറിയതുമാകുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയില്‍ കുട്ടികളെ മറ്റ് ജോലികളില്‍ സഹായിക്കാനായി വിളിക്കുന്നതും അല്‍പം പ്രതിസന്ധിയുണ്ടാക്കി.

മാറുന്ന പഠനരീതിയും മാറുന്ന ശീലങ്ങളും

കരിയര്‍ ഓറിയന്റഡ് അല്ലാത്തവരെയും കൂടുതല്‍ സമയം മൊബൈല്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നവരെയും സംബന്ധിച്ച് ഓണ്‍ലൈന്‍ പഠനം അല്‍പം പ്രതിസന്ധിയാണ്. ഇത് കണ്ണിന്റെ പ്രശ്‌നങ്ങള്‍, ശരീരഭാരം, ചില മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു. ഓണ്‍ലൈന്‍ സാഹചര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശീലമാകുമ്പോള്‍, അലസത വര്‍ധിക്കുകയും പഠനത്തിന്റെ തീക്ഷ്ണത കുറയുകയും ചെയ്യും. ഇത് വിദ്യാഭ്യാസത്തിലുള്ള താത്പര്യം കുറയുന്നതിനും ഇടയാക്കും. എന്നാല്‍ പഠനസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യതകളുടെ ലോകമാണ്. വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കാനും പുതിയ ഭാഷകള്‍ പഠിക്കാനും പുതിയ കഴിവുകളും ഹോബികളും വികസിപ്പിക്കാനും അവസരം ലഭിക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുമ്പോള്‍ ശാരീരിക വ്യായാമങ്ങളോ പ്രവൃത്തികളോ പരിമിതപ്പെടുന്നതിലൂടെ ജീവിതശൈലീ രോഗങ്ങള്‍ക്കും മറ്റ് മാനസിക പിരിമുറുക്കങ്ങള്‍ക്കും സാധ്യതയേറെയാണ്

മഹാമാരി പഠിപ്പിച്ച ജീവിത പാഠങ്ങള്‍

ലോക്ക്ഡൗണ്‍ കാലത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാനും പരിമിതമായ വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും കുട്ടികള്‍ പഠിച്ചു. മിനിമലിസം പഠിക്കുകയും അവര്‍ സമയം, കുടുംബബന്ധം, ആരോഗ്യം, വിദ്യാഭ്യാസം, പണം, അതിജീവന ആവശ്യങ്ങള്‍ എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ മൂല്യങ്ങള്‍ പഠിപ്പിക്കാനാവില്ല. ഭാവിയില്‍, ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുന്ന ഏറ്റവും മൂല്യവത്തായ പാഠങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാലത്ത് നിര്‍ബന്ധിതരായി. യുവാക്കള്‍ക്കിടയില്‍ ധാര്‍മ്മികമായ മൂല്യങ്ങളും മൂല്യബോധങ്ങളും ഇക്കാലത്ത് വര്‍ധിച്ചു. ഈ ജീവിതപാഠങ്ങള്‍ തീര്‍ച്ചയായും ഉപയോഗപ്രദവും വരും തലമുറകളിലേക്ക് കൈമാറ്റപ്പെടുകയും ചെയ്യും.

ഓര്‍ക്കുക, മനസ്സുവെച്ചാല്‍ വിദ്യ നേടുന്നതില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയെയും അത് പകര്‍ന്നു കൊടുക്കുന്നതില്‍ നിന്നും ഒരു അധ്യാപകനെയും തടയാന്‍ ഒരു മഹാമാരിയ്ക്കും കഴിയില്ല.


Content Highlights: education system after Covid-19 pandemic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented