പഞ്ചകർമ, സ്പാ, വെൽനെസ്...പഠിക്കാം ജോലിയുറപ്പിക്കാം| സംസ്‌കൃത സർവ്വകലാശാലയിൽ കോഴ്‌സുകള്‍


എം.ആർ. സിജു

Representational Image | Photo: Freepik

ഠനച്ചെലവ് കുറവ്, പ്രായോഗികപരിശീലനത്തിന് മുൻതൂക്കം, മിടുക്കർക്ക് പരിശീലനകാലത്ത് ജോലിയുറപ്പിക്കാം. സ്വദേശത്തും വിദേശത്തും സാധ്യതയുമേറെ... കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല (എസ്.എസ്.യു.എസ്.) യുടെ ആയുർവേദ പഠനവിഭാഗം നടത്തുന്ന സ്പാ, വെൽനസ് കോഴ്സുകളുടെ പ്രത്യേകത ഇതൊക്കെയാണ്. ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി, പി.ജി. ഡിപ്ലോമ ഇൻ വെൽനെസ് ആൻഡ് സ്പാ മാനേജ്മെന്റ് കോഴ്സുകൾ തുടങ്ങിയവ ആരോഗ്യ ടൂറിസം മേഖലയിലെ ജോലിസാധ്യത ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. ഇതിനുപുറമേ പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിങ് ആൻഡ് വെൽനെസ് റിഹാബിലിറ്റേഷൻ എന്ന കോഴ്സ് തുടങ്ങാൻ സർവകലാശാല അനുമതി നൽകിയിട്ടുണ്ട്. എല്ലാ കോഴ്സുകളും സർവകലാശാലയുടെ കോട്ടയം ഏറ്റുമാനൂർ പ്രാദേശികകേന്ദ്രത്തിലാണ് നടത്തുന്നത്.

പഞ്ചകർമ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി

കേരളത്തിന്റെ സ്വന്തം പഞ്ചകർമയും പാശ്ചാത്യ സുഖചികിത്സാസമ്പ്രദായമായ സ്പായും ഒരുമിച്ചുചേരുന്ന കോഴ്സ്. യോഗ്യത: പ്ളസ് ടു. സീറ്റ്: 20. രണ്ടുസെമസ്റ്ററിലായി ഒരുവർഷ പഠനം. രണ്ടാംസെമസ്റ്ററിൽ പ്രായോഗികപരിശീലനത്തിന് മുൻതൂക്കം. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലാകും പരിശീലനം. ഫീസ്: 32,000 രൂപ. തുടക്കത്തിൽ സ്പാ/പഞ്ചകർമ തെറാപ്പിസ്റ്റായി ജോലിയിൽ കയറാം. പ്ലസ് ടു പരീക്ഷാഫലം വരുമ്പോഴാകും പ്രവേശനനടപടി തുടങ്ങുക.

വെൽനെസ് ആൻഡ് സ്പാ മാനേജ്മെന്റ്

‌ആയുർവേദ ബിരുദധാരികൾക്കാണ് അവസരം. ആകെ സീറ്റ് അഞ്ച്. ഇതിൽ രണ്ടെണ്ണം സംസ്ഥാനത്തിന് പുറത്തുള്ളവർക്കാണ്. ഒരുവർഷ കോഴ്സ്. ആയുർവേദ സ്പാ തെറാപ്പി, യോഗ, പരമ്പരാഗത വെൽനെസ് തെറാപ്പി, സ്പാ ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ്, ഡിസൈൻ ആൻഡ് മാർക്കറ്റിങ്, ഗ്രൂമിങ്, പ്രോഡക്ട് ഡെവലപ്‌മെന്റ് എന്നിവ ആദ്യസെമസ്റ്ററിൽ പഠിക്കാം. രണ്ടാംസെമസ്റ്ററിൽ പ്രമുഖ സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം. ഫീസ് 50,000 രൂപ. കഴിഞ്ഞ നാലുബാച്ചുകളിൽ പഠിച്ച 12-ൽ ഒൻപതുപേരും ജോലിക്കുകയറി. രണ്ടുപേർ വിദേശത്ത് ഉപരിപഠനം നടത്തുന്നു. പ്രവേശനനടപടികൾ തുടങ്ങി. അവസാനതീയതി മാർച്ച് 31.

ആക്ടീവ് ഏജിങ് ആൻഡ് വെൽനെസ് റിഹാബിലിറ്റേഷൻ

വയോജനങ്ങളുടെ ശാരീരിക-മാനസിക-ആരോഗ്യപരിപാലനത്തിന് ഫിസിയോതെറാപ്പിയുടെ സാധ്യത പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരുവർഷത്തെ കോഴ്സ്. ഫിസിയോതെറാപ്പി ബിരുദധാരികൾക്കാണ് (ഡി.പി.ടി.) അവസരം. ആകെസീറ്റ്: 12. ഇതിൽ മൂന്നെണ്ണം കേരളത്തിന് പുറത്തുള്ളവർക്കാണ്. പ്രായം: 35 കവിയരുത്. ഫീസ്: 60,000 രൂപ. ജോലിസാധ്യത: ഇൻറഗ്രേറ്റഡ് സ്പാ തെറാപ്പിസ്റ്റ്, സ്പാ മാനേജർ, സ്പാ തെറാപ്പിസ്റ്റ്, ഇന്റഗ്രേറ്റഡ് കെയർ മാനേജർ, വെൽനെസ് കോച്ച്, വെൽനെസ് കൺസെൽട്ടന്റ്. വിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകും. യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം.

വിവരങ്ങൾക്ക് www.ssus.ac.in, www.wwusonline.org ഫോൺ: 94470 36008, 94471 12663.

മികച്ച പരിശീലനം

എല്ലാ കോഴ്സുകളും പഠനത്തിനും പ്രായോഗികപരിശീലനത്തിനും തുല്യപ്രാധാന്യം നൽകുന്നു. ഇത് വെൽനെസ് ടൂറിസം, കെയർഹോം, സംയോജിത ആരോഗ്യസംരക്ഷണം എന്നിവയിൽ ആകർഷകമായ ജോലി ലഭിക്കാൻ പ്രാപ്തരാക്കും. മികച്ച സ്ഥാപനങ്ങളിൽ ക്രമീകരിച്ചിട്ടുള്ള പ്രായോഗികപരിശീലനവും കുട്ടികൾക്ക് പ്രയോജനം ചെയ്യും. ഇവിടെ പഠിച്ചവർക്ക് വിദേശത്തുൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളിൽ അവസരംകിട്ടിയത് ഇതിന് തെളിവാണ്.

-ഡോ. ജി. ചന്ദ്രവദന, കാമ്പസ് ഡയറക്ടർ, ഏറ്റുമാനൂർ പ്രാദേശികകേന്ദ്രം, എസ്.എസ്.യു.എസ്.

Content Highlights: Diploma in Ayurvedic Panchakarma and International Spa Therapy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented