Illustration Mathrubhumi
രൂപകല്പനാമേഖലയില് (ഡിസൈന്‍) കരിയര്‍ രൂപപ്പെടുത്താന്‍ അവസരമൊരുക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെയും (ഐ.ഐ.ടി.കള്‍), മറ്റു പ്രമുഖ സ്ഥാപനങ്ങളിലെയും 2022-ലെ ബിരുദ (അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന് ഫോര്‍ ഡിസൈന്‍-യുസീഡ്) ബിരുദാനന്തര ബിരുദ, ഗവേഷണ (കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന് ഫോര്‍ ഡിസൈന്‍ -സീഡ്) ഡിസൈന്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.
യുസീഡ് -സ്ഥാപനങ്ങള്‍, പ്രോഗ്രാം
ബോംബെ, ഡല്‍ഹി, ഗുവാഹാട്ടി, ഹൈദരാബാദ് എന്നീ ഐ.ഐ.ടി.കള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ് (ജബല്‍പുര്‍)- നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.) പ്രോഗ്രാം. ബോംബെയില്‍ അഞ്ചുവര്‍ഷ ഡ്യുവല്‍ ഡിഗ്രി ബി.ഡിസ്.+എം.ഡിസ്. പ്ളസ് പ്രോഗ്രാമും ഉണ്ട്. ബി.ഡിസ്. പ്രവേശനം നേടുന്നവര്‍ക്ക് മൂന്നാംവര്ഷാവസാനം ഇതിലേക്ക് ഓപ്ഷന് നല്‍കാം.
യോഗ്യത: 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ സയന്‍സ്, കൊമേഴ്സ്, ആര്‍ട്സ്, ഹ്യുമാനിറ്റീസ് സ്ട്രീമില്‍ ഏതെങ്കിലും ഒന്നില്‍ 2021-ല്‍ ജയിച്ചവരോ, ആദ്യമായി യോഗ്യതാ പ്രോഗ്രാം അന്തിമപരീക്ഷ 2022-ല്‍ അഭിമുഖീകരിക്കുന്നവരോ ആകണം.
സീഡ് പ്രവേശനം
ബോംബെ, ഡല്‍ഹി, ഗുവാഹാട്ടി, ഹൈദരാബാദ്, കാന്‍പുര്‍, റൂര്‍ഖി ഐ.ഐ.ടി.കള്‍; ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോനോളജി, ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ് (ജബല്‍പുര്‍) എന്നിവിടങ്ങളിലെ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.), പിഎച്ച്.ഡി. യോഗ്യത: പ്ലസ്ടു കഴിഞ്ഞ്, കുറഞ്ഞത് മൂന്നുവര്‍ഷത്തെ പഠനത്തിലൂടെ ഡിപ്ലോമ/ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയവര്‍, 2022 ജൂലായ്ക്കകം ഈ പ്രോഗ്രാമുകളുടെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവര്‍. 2022 ജൂലായ്ക്കകം ജി.ഡി. ആര്‍ട്സ് ഡിപ്ലോമ പ്രോഗ്രാം (10+ 5) ജയിക്കുമെന്നു പ്രതീക്ഷിക്കുന്നവര്‍.
അപേക്ഷ
യുസീഡ് അപേക്ഷ www.uceed.iitb.ac.in വഴിയും സീഡ് അപേക്ഷ www.ceed.iitb.ac.in വഴിയും ഒക്ടോബര്‍ 10 വരെയും ലേറ്റ് ഫീസായി 500 രൂപകൂടി അടച്ച് ഒക്ടോബര്‍ 17 വരെയും അപേക്ഷിക്കാം. ഫലപ്രഖ്യാപനത്തിനുശേഷം പ്രവേശനത്തിനായി സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കണം.
കേരളത്തില്‍
കേരളത്തില്‍ കൊല്ലം കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ബി.ഡിസ്. പ്രോഗ്രാം പ്രവേശനത്തിന് യുസീഡ് സ്കോര്‍/റാങ്ക് പരിഗണിക്കാറുണ്ട്. മറ്റ് സ്ഥാപനങ്ങളുടെ പട്ടിക www.uceed.iitb.ac.in -ല്‍ ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..