ഡല്‍ഹി സര്‍വകലാശാല: കോഴ്‌സുകളും പ്രവേശന നടപടികളും 


എം.എസ്. ശരത് നാഥ്

2 min read
Read later
Print
Share

കോവിഡ് സാഹചര്യത്തില്‍ ഇത്തവണ രജിസ്ട്രേഷന്‍മുതല്‍ രേഖാപരിശോധനവരെയുള്ള എല്ലാനടപടികളും ഓണ്‍ലൈന്‍മുഖേനയാണ്

-

രാജ്യത്തെ ഏറ്റവുംമികച്ച ഒരുപിടി കോളേജുകൾ അടങ്ങിയ സർവകലാശാലയാണ് ഡി.യു. എന്നപേരിൽ അറിയപ്പെടുന്ന ഡൽഹി സർവകലാശാല.

പ്രത്യേക കാമ്പസില്ല

കേരളത്തിലെ സർവകലാശാല സങ്കല്പങ്ങളിൽനിന്ന് വിഭിന്നമാണ് ഡി.യു. സർവകലാശാലയ്ക്ക് പ്രത്യേക കാമ്പസില്ല. ഡൽഹിയുടെ വിവിധ ഭാഗങ്ങളിലെ 90 കോളേജുകളും അനുബന്ധ ഡിപ്പാർട്ട്മെന്റുകളും അടങ്ങിയതാണ് ഡി.യു.

മെറിറ്റ്, പ്രവേശനപരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. പത്തിലധികം ബിരുദകോഴ്സുകൾക്ക് പ്രവേശന പരീക്ഷയുണ്ട്. മറ്റുള്ളവ പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കി കട്ട് ഓഫ് പ്രകാരമുള്ള മെറിറ്റ് രീതിയിലും. പി.ജി. കോഴ്സുകൾക്കെല്ലാം പ്രവേശനപരീക്ഷയുണ്ട്.

കട്ട് ഓഫ് മാർക്ക്

സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുക. ഓരോവർഷവും കട്ട് ഓഫ് പട്ടികകളുടെ എണ്ണം വ്യത്യസ്തമാകും. ഈവർഷത്തെ ആദ്യ കട്ട് ഓഫ് ഓഗസ്റ്റ് ആദ്യയാഴ്ച പ്രതീക്ഷിക്കാം. ഓരോ കോഴ്സിനും ഓരോ കോളേജുകളിലും കട്ട് ഓഫ് മാർക്ക് വ്യത്യസ്തമാണ്. എങ്കിലും പൊതുവേ 90 ശതമാനത്തിനുമുകളിലാണ് ആദ്യ കട്ട് ഓഫ്. കഴിഞ്ഞവർഷം ബി.എ., ബി.കോം. കോഴ്സുകൾക്ക് 97 ശതമാനത്തിനുമുകളിലും ബി. എസ്സി. കോഴ്സുകൾക്ക് 98 ശതമാനത്തിനുമുകളിലുമാണ് ആദ്യ കട്ട് ഓഫ് വന്നത്.

കോഴ്സുകൾ

ബി.എ. (ഓണേഴ്സ്), ബി.കോം. (ഓണേഴ്സ്), ബി.കോം. ബി.എസ്സി., ബി.എസ്സി. (ഓണേഴ്സ്), ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ബി.ബി.എ., ബി.ടെക്. ബി.എസ്സി. ഇൻ ഫിസിക്കൽ എജ്യുക്കേഷൻ, ഹെൽത്ത് എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്, എം.എ., എം.എസ്സി., എം.ടെക്., എം.എഡ്., എൽഎൽ.എം., എം.സി.എ., മാസ്റ്റർ ഓഫ് ഓപ്പറേഷണൽ റിസർച്ച്.

അപേക്ഷ

www.du.ac.in വഴി ജൂലായ് നാലുവരെ അപേക്ഷിക്കാം. കോവിഡ് സാഹചര്യത്തിൽ ഇത്തവണ രജിസ്ട്രേഷൻ മുതൽ രേഖാപരിശോധനവരെയുള്ള എല്ലാനടപടികളും ഓൺലൈൻ മുഖേനയാണ്. ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്കിടയിൽ സജീവമാണ് മൈത്രി സംഘടന. സഹായങ്ങൾക്ക്: www.maithrydu.com

ആശയങ്ങളുടെ വിനിമയവേദി

പഠനത്തോടൊപ്പം സ്വന്തം കഴിവുകൾ തിരിച്ചറിയാനും അത് വളർത്താനുമുള്ള വേദി ഡി.യു. നൽകുന്നുണ്ട്. വിവിധ ഭാഷകൾ പഠിക്കാം. മാധ്യമങ്ങളിലൂടെ മാത്രം കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള പ്രഗല്ഭരായ പല വ്യക്തികളെയും നേരിട്ടുകാണാനും കേൾക്കാനുമുള്ള അവസരം ലഭിക്കുന്നു.

-സ്നേഹ സാറ ഷാജി, അവസാനവർഷ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്സ്), ഹിന്ദു കോളേജ്

Content Highlights: Delhi University Courses and Admission Procedures

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
college
Premium

7 min

ഒരു ലക്ഷം കോടി പുറത്തേക്കൊഴുകുന്നു, വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലെത്തുമ്പോള്‍ അടിമുടി മാറ്റമോ..

Jan 24, 2023


KEAM

4 min

ഗവ. വിഭാഗം എന്‍ജിനിയറിങ് കോളേജുകളില്‍ സ്റ്റേറ്റ് മെറിറ്റ് 7762 റാങ്ക് വരെ

Oct 14, 2021


block chain

3 min

അറിയാം ബ്ലോക് ചെയിനിന്റെ ABCD

Jan 24, 2020


Most Commented