കഴിവുകള്‍ തേച്ചുമിനുക്കാം; മോഡല്‍ ഫിനിഷിങ് സ്‌കൂളിലൂടെ


വന്ദന വിശ്വനാഥന്‍

മാര്‍ക്ക് ലിസ്റ്റുകള്‍ മാത്രം സ്വന്തമാക്കി പഠിച്ചിറങ്ങുന്ന ബിടെക്ക് വിദ്യാര്‍ഥികളില്‍ ജോലി ചെയ്യാനുള്ള നൈപുണ്യം വികസിപ്പിച്ചെടുക്കുകയാണ് ഇവിടുത്തെ കോഴ്‌സുകള്‍ ലക്ഷ്യം വെക്കുന്നത്.

-

സാങ്കേതിക മേഖലകളില്‍ പല പുതിയ സംരംഭങ്ങള്‍ക്കും നാന്ദി കുറിച്ച സംസ്ഥാനമാണ് കേരളം. സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും മറ്റേത് ഇന്ത്യന്‍ സംസ്ഥാനത്തിനെക്കാളും മുന്നിലാണ് മലയാളികള്‍. എന്നാല്‍ തങ്ങളുടെ യോഗ്യതയ്ക്ക്‌നുസരിച്ചുള്ള ഉദ്യോഗം നേടിയെടുക്കാന്‍ മിക്ക മലയാളികള്‍ക്കും കഴിയാറില്ല. ഇന്ത്യയിലെ ആദ്യ ഐ.ടി. പാര്‍ക്കായ ടെക്‌നോപാര്‍ക്ക് തിരുവനന്തപുരത്ത് തുടങ്ങിയെങ്കിലും ഐ.ടി. വ്യവസായരംഗത്ത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണ് കേരളം. ഇതിനൊരു മാറ്റം വരുത്താനായാണ് ഫിനിഷിങ് സ്‌കൂള്‍ എന്ന സ്ഥാപനമാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്താണ് ഫിനിഷിങ് സ്‌കൂള്‍?

കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാര്‍ഥികളെ തൊഴിലിടങ്ങള്‍ക്ക് അനുയോജ്യരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ 2008-ല്‍ ആരംഭിച്ച സ്ഥാപനമാണ് ഫിനിഷിങ് സ്‌കൂള്‍. മാനവവിഭവശേഷി വികസന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (ഐ.എച്ച്.ആര്‍.ഡി.)സംസ്ഥാന വിവരസാങ്കേതിക വകുപ്പിന്റെയും (ഐ.ടി. ഡിപ്പാര്‍ട്ടുമെന്റ്) കീഴില്‍ തിരുവനന്തപുരം പി.എം.ജി. ജംക്ഷനിലെ ശാസ്ത്ര സാങ്കേതിക ക്യാംപസിനുള്ളില്‍ 2008 ഫെബ്രുവരി 29ന് കേരളത്തിലെ ആദ്യ മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ ആരംഭിച്ചു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്‍ഫോസിസിന്റെ മൈസൂരിലുളള മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ സന്ദര്‍ശിച്ച് വിശദമായ പഠനത്തിന് ശേഷമാണ് കേരളത്തില്‍ ഇത്തരമൊരു സ്ഥാപനം ജനിച്ചത്.

തൊഴില്‍ സാധ്യതാ വികസന പദ്ധതി (എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം)യാണ് മോഡല്‍ ഫിനിഷിങ് സ്‌കൂളിലെ പ്രധാന പദ്ധതികളിലൊന്ന്. പ്രവര്‍ത്തനം ആരംഭിച്ച് പതിനൊന്ന് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 80 ശതമാനം പ്ലേസ്‌മെന്റ് ആണ് ഈ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നേട്ടം.

വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയോടെയാണ് മോഡല്‍ ഫിനിഷിങ് സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2010-ല്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളിന്റെ രണ്ടാമത്തെ കേന്ദ്രം എറണാകുളം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ആരംഭിച്ചു.

എന്താണ് പ്രത്യേകത?

പ്ലേസ്‌മെന്റ് ലിങ്ക്ഡ് ജോബ് ഓറിയന്റഡ് ട്രെയിനിങ്ങാണ് ഇവിടെ നല്‍കുന്നത്. മാര്‍ക്ക് ലിസ്റ്റുകള്‍ മാത്രം സ്വന്തമാക്കി പഠിച്ചിറങ്ങുന്ന ബിടെക്ക് വിദ്യാര്‍ഥികളില്‍ ജോലി ചെയ്യാനുള്ള നൈപുണ്യം വികസിപ്പിച്ചെടുക്കുകയാണ് ഈ ട്രെയിനിങ് പ്രോഗ്രാം ലക്ഷ്യം വെക്കുന്നത്.

പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ തൊഴില്‍ അറിയുന്ന ഉദ്യോഗാര്‍ഥികളാക്കി മാറ്റുന്ന തരത്തില്‍ അക്കാഡമിയേയും ഇന്‍ഡസ്ട്രിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബ്രിഡ്ജ് കോഴ്‌സുകളാണ് ഫിനിഷിങ് സ്‌കൂള്‍ നടപ്പാക്കി വരുന്നത്.

ഒരു ഉദ്യോഗാര്‍ഥിയെ ജോലിക്കായി നിയമിച്ച് കഴിഞ്ഞാല്‍ അവര്‍ക്ക് ട്രെയിനിങ് നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാണ്. വെറും തിയറി മാത്രം പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ഫിനിഷിങ് സ്‌കൂള്‍ വഴിയുള്ള കോഴ്‌സ് കഴിഞ്ഞ ഉദ്യോഗാര്‍ഥിക്ക് നിയമനം ലഭിച്ചയുടന്‍തന്നെ തൊഴില്‍ ചെയ്തുതുടങ്ങാം.

പഠിച്ച് പഴകിയ സാങ്കേതിക വിദ്യയില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ് ഫിനിഷിങ് സ്‌കൂള്‍ ചെയ്യുന്നത്.

കോഴ്‌സുകള്‍ ഏതൊക്കെ?

എറണാകുളം ഫിനിഷിങ് സ്‌കൂളില്‍ കംപ്യൂട്ടര്‍ സയന്‍സ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികള്‍ക്കായി പ്രോഗ്രാമിങ് ലാംഗ്വേജുകളും റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതിക വിദ്യകളും പഠിപ്പിക്കുന്ന കോഴ്‌സുകളുണ്ട്.

തിരുവനന്തപുരത്ത്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ശാഖകളിലെ ബിടെക് വിദ്യാര്‍ഥികള്‍ക്കായി വിവിധ കോഴ്‌സുകള്‍ നിലവിലുണ്ട്.

ഇത് കൂടാതെ വെബ്‌ഡെവലപ്‌മെന്റ്, ഡി.ടി.എച്ച് സര്‍വീസിങ്, സോഫ്റ്റ് സ്‌കില്‍ ഡവെലപ്‌മെന്റ് തുടങ്ങി നിരവധി കോഴ്‌സുകളും ഫിനിഷിങ് സ്‌കൂള്‍ നടത്തുന്നു. ബിടെക്കുകാര്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരവുമുണ്ട്. ഇതിനൊപ്പം തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍) ഭാഗമായുള്ള സൗജന്യ കോഴ്‌സുകളും ഇവിടെയുണ്ട്. ബിടെക്കിന് പരാജയപ്പെട്ട എസ്.സി, എസ്.ടി. വിദ്യാര്‍ഥികള്‍ക്കായുള്ള റെമഡിയല്‍ ട്യൂഷന്‍ സൗകര്യം ഇതിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും

ഉദ്യോഗാര്‍ത്ഥികള്‍ക്കും മാത്രമല്ല, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന തസ്തികകളിലേക്ക് നിയമനം ലഭിക്കാന്‍ സഹായകമായ കോഴ്‌സുകളും മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ നടത്തി വരുന്നു.

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, മോട്ടോര്‍ വാഹനവകുപ്പ്, വനംവകുപ്പ് തുടങ്ങി നിരവധി വകുപ്പുകളിലെ ജീവനക്കാര്‍ക്കായുളള പരിശീലനപരിപാടികളും ഇവിടെ സംഘടിപ്പിക്കുന്നു. ഇന്റര്‍വ്യൂകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുതകുന്ന സോഫ്റ്റ് സ്‌കില്‍ പരിശീലനത്തിന് നിരവധി പേര്‍ ഇവിടേക്ക് എത്തുന്നു.

പ്രവേശനം എങ്ങനെ?

എട്ടാം ക്ലാസ് മുതല്‍ പി.എച്ച്.ഡി വരെയുള്ള ആര്‍ക്കും ഇവിടെ പ്രവേശനം നേടാം. ഒരു ബാച്ചില്‍ 30 മുതല്‍ 40 കുട്ടികളാണ് ഉണ്ടാവുക. 2-6 മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണ് പഠിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കുമെല്ലാം സൗകര്യത്തിനായി ചില കോഴ്‌സുകളില്‍ ഈവനിങ് ബാച്ച് സൗകര്യവുമുണ്ട്. ഫോണ്‍: 0471-2307733 (തിരുവനന്തപുരം), 0484-2985252 (കൊച്ചി).

കോഴ്‌സുകള്‍

തിരുവനന്തപുരം മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍

1. സോഫ്റ്റ്‌വേര്‍ ഡെവലപ്പര്‍- 2 മാസം

2. ഹാര്‍ഡ്‌വേര്‍ എന്‍ജിനീയര്‍-2 മാസം

3. ഡി.ടി.എച്ച്. സെറ്റ് ടോപ്പ് ബോക്‌സ് ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് സര്‍വീസ് ടെക്‌നീഷ്യന്‍

4. ടെക്‌നിക്കല്‍, സോഫ്റ്റ് സ്‌കില്‍സ് എന്നിവ ഉള്‍പ്പെടുത്തി ബിടെക്ക്, ബി.എസ്.സി, എം.എസ്.സി ബിരുദധാരികള്‍ക്കായുള്ള കോഴ്‌സ്- 40 ദിവസം

5. സോഫ്റ്റ് സ്‌കില്‍സ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്

6. പ്രോഗ്രാമിങ് ലാംഗ്വേജ് കോഴ്‌സ്

7. ഐ.ഒ.ടി, റോബോട്ടിക്‌സ് കോഴ്‌സ്

8. ജര്‍മന്‍ ലാംഗ്വേജ് കോഴ്‌സ്

എറണാകുളം മോഡല്‍ ഫിനിഷ്ങ് സ്‌കൂള്‍

1. റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെട്ട കോഴ്‌സ്- 3 മാസം

2. ഹാര്‍ഡ് വെയര്‍ എന്‍ജിനീയര്‍- 2 മാസം

3. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്- 3 മാസം

4.റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് ഡൊമസ്റ്റിക് ഇലക്ട്രോണിക്‌സ്- 3 മാസം

5. സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍-3 മാസം

6. ഡി.ടി.എച്ച് സെറ്റ്‌ടോപ്പ് ബോക്‌സ് ഇന്‍സ്റ്റലേഷന്‍&സര്‍വീസ് ടെക്‌നീഷ്യന്‍- 2 മാസം

7. സോഫ്റ്റ്‌വേര്‍ ഡെവലപ്പര്‍-3 മാസം

8. ഫീല്‍ഡ് ടെക്‌നീഷ്യന്‍- അതര്‍ ഹോം അപ്ലയന്‍സസ്- 3 മാസം

9. ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍- 3 മാസം

10. ഫീല്‍ഡ് ടെക്‌നീഷ്യന്‍- കംപ്യൂട്ടിങ്& പെരിഫറല്‍സ്- 3 മാസം

11. പി.എച്ച്.പി, ജാവ, പൈതണ്‍ തുടങ്ങിയ പ്രോഗ്രാമിങ് ലാംഗ്വേജുകളില്‍ കോഴ്‌സ്- 3 മാസം


'യഥാര്‍ഥ പ്രശ്‌നം തൊഴിലില്ലായ്മയല്ല, തൊഴില്‍ അറിവില്ലായ്മയാണ്. തൊഴില്‍ ചെയ്യാന്‍ നന്നായി അറിയാവുന്നവരെ കമ്പനികള്‍ എന്ത് വിലകൊടുത്തും നിയമിക്കും. എന്നാല്‍ യാതൊരു സ്‌കില്‍ സെറ്റും ഇല്ലാത്ത വിദ്യാര്‍ഥിക്ക് തൊഴില്‍ നല്‍കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാവില്ല. അതിനാല്‍ ഉദ്യോഗാര്‍ഥികളെ തൊഴില്‍ അറിയുന്നവരാക്കി മാറ്റുന്നതാണ് മോഡല്‍ ഫിനിഷിങ് സ്‌കൂളിന്റെ ലക്ഷ്യം'
- ജെയ്‌മോന്‍ ജേക്കബ്, ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ കൊച്ചി.

'വിദ്യാഭ്യാസത്തില്‍ മുന്നിലാണെങ്കിലും സോഫ്റ്റ് സ്‌കില്‍സിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ് നമ്മള്‍ മലയാളികള്‍. ഒരു ഇന്റര്‍വ്യൂ വരുമ്പോള്‍ പലപ്പോഴും നമ്മള്‍ പിന്തള്ളപ്പെട്ടു പോകുന്നു. ഇതിനൊരു മാറ്റം വരുത്താനാണ് മോഡല്‍ ഫിനിഷിങ്ങില്‍ സ്‌കൂളില്‍ സോഫ്റ്റ് സ്‌കില്‍സിനുള്ള ട്രെയിനിങ് ആരംഭിച്ചത്. പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു ജോലി സ്വന്തമാക്കാന്‍ ഉതകുന്ന എല്ലാ പഠനങ്ങളും ഇവിടെ നടത്താറുണ്ട്'
- മനേക്ഷ് പി.എസ്., ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ തിരുവനന്തപുരം.

thozhil

Content Highlights: Courses offered in model finishing schoool Thiruvananthapuram And Kochi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented