CUSAT: പ്ലസ് ടു കഴിഞ്ഞവര്‍ക്കും, ബിരുദക്കാര്‍ക്കും ശാസ്ത്ര സാങ്കേതിക കോഴ്സുകള്‍


4 min read
Read later
Print
Share

ഏപ്രില്‍ 29, 30, മേയ് 1 തീയതികളിലായിരിക്കും പ്രവേശനപ്പരീക്ഷ

കുസാറ്റ് ക്യാമ്പസ്‌ | Photo-Mathrubhumi

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) 2023-24 അധ്യയന വര്‍ഷം ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ, ഗവേഷണ കോഴ്സുകളിലേക്കാണ് പ്രവേശനം. വിവിധ കോഴ്സുകള്‍ക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പൊതുപ്രവേശന പരീക്ഷ (CUSAT CAT 2023) ഉണ്ടായിരിക്കും. എം.ബി.എ. കോഴ്സുകളിലേക്ക് കെമാറ്റ്/ സിമാറ്റ്/ ഐ.ഐ.എം. കാറ്റ് സ്‌കോര്‍ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എം.ടെക്. പ്രവേശനത്തിന് ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഏപ്രില്‍ 29, 30, മേയ് 1 തീയതികളിലായിരിക്കും പ്രവേശനപ്പരീക്ഷ നടക്കുക. കളമശ്ശേരി/ തൃക്കാക്കര മെയിന്‍ കാമ്പസ് (കാമ്പസ് 1), കുട്ടനാട്/പുളിങ്കുന്ന് കാമ്പസ് (കാമ്പസ് 2) എന്നിവിടങ്ങളിലാണ് കോഴ്സുകള്‍ നടത്തുന്നത്.

കോഴ്സുകളും യോഗ്യതയും

1. പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കോഴ്സുകള്‍: ബി.ടെക്. പ്രോഗ്രാമുകള്‍ (റെഗുലര്‍- 8 സെമസ്റ്റര്‍): സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സേഫ്റ്റി ആന്‍ഡ് ഫയര്‍, മറൈന്‍ എന്‍ജിനീയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ്, പോളിമര്‍ സയന്‍സ് & എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്.

എം.എസ്സി. ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ (പഞ്ചവത്സര പ്രോഗ്രാമുകള്‍): ഫോട്ടോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡേറ്റാ സയന്‍സ്), ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്. ബി.ടെക്., ഇന്റഗ്രേറ്റഡ് എം.എസ്സി. (ബയോളജിക്കല്‍ സയന്‍സസ് ഒഴികെ) എന്നിവയിലെ പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ പ്ലസ്ടു തലത്തില്‍ പഠിക്കണം. ബയോളജിക്കല്‍ സയന്‍സസ് ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രവേശനം തേടുന്നവര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്ലസ്ടു തലത്തില്‍ പഠിക്കണം. മൂന്ന് വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് മുഴുവന്‍സമയ ബി.ടെക്. കോഴ്സുകളുടെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശിക്കാം. ഇവര്‍ക്ക് സിവില്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ പാര്‍ട്ട്ടൈം ബി.ടെക്. കോഴ്സിന്റെ ഏഴാം സെമസ്റ്ററിലേക്കും പ്രവേശനത്തിന് അവസരമുണ്ട്.

ലോ പ്രോഗ്രാമുകള്‍ (5 വര്‍ഷം): ബി.ബി.എ./ ബി.കോം. എല്‍എല്‍.ബി. ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ബി.വൊക്. (മൂന്ന് വര്‍ഷ ബിരുദം): ബിസിനസ് പ്രോസസ് ആന്‍ഡ് ഡേറ്റാ അനലിറ്റിക്സ്. മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരുവിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

2. ബിരുദധാരികള്‍ക്കുള്ള കോഴ്സുകള്‍: എം.എസ്സി. മാത്തമാറ്റിക്സ്, എം.എസ്സി. ഫിസിക്സ്, എം.എസ്സി. കെമിസ്ട്രി, എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡേറ്റാ സയന്‍സ്, എം.എസ്സി. ഫോറന്‍സിക് സയന്‍സ്, എം.എസ്സി. ഇലക്ട്രോണിക് സയന്‍സ്, എം.എസ്സി. ഹൈഡ്രോകെമിസ്ട്രി, എം.എസ്സി. ഓഷ്യനോഗ്രഫി, എം.എസ്സി. മറൈന്‍ ജിയോളജി, എം.എസ്സി. മറൈന്‍ ജിയോഫിസിക്സ്, എം.എസ്സി. മെറ്റിയോറോളജി, എം.എസ്സി. എണ്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, എം.എസ്സി. ബയോടെക്നോളജി, എം.എസ്സി. മൈക്രോബയോളജി, എം.എസ്സി. മറൈന്‍ ബയോളജി, എം.എസ്സി. ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, എം.എസ്സി. ഇക്കണോമെട്രിക്സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ടെക്നോളജി, എം.എഫ്.എസ്സി. സീഫുഡ് സേഫ്റ്റി ആന്‍ഡ് ട്രേഡ്, എം.വോക്. സോഫ്റ്റ്വേര്‍ ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, എം.വോക്. കണ്‍സള്‍ട്ടന്‍സി മാനേജ്മെന്റ്, എം.സി.എ., എം.എ. അപ്ലൈഡ് ഇക്കണോമിക്സ്, എം.എ. ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.ബി.എ. (ഫുള്‍ടൈം/ പാര്‍ട്ട്ടൈം), ത്രിവത്സര എല്‍എല്‍.ബി., ദ്വിവത്സര എല്‍എല്‍.എം., എല്‍എല്‍.എം. (ഐ.പി.) പിഎച്ച്.ഡി. (പഞ്ചവത്സര പ്രോഗ്രാം), എല്‍എല്‍.എം. (ഐ.പി.ആര്‍) പിഎച്ച്.ഡി. (പഞ്ചവത്സര പ്രോഗ്രാം), മാസ്റ്റേഴ്സ് ഇന്‍ ബയോഎത്തിക്സ്.

എം.ടെക്. കോഴ്സുകള്‍: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ചറല്‍ അനാലിസിസ് ആന്‍ഡ് ഡിസൈന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഡിഫന്‍സ് ടെക്നോളജി, പോളിമര്‍ ടെക്നോളജി, ഒപ്റ്റോ-ഇലക്ട്രോണിക്സ് ആന്‍ഡ് ലേസര്‍ ടെക്നോളജി, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (സൈബര്‍ സെക്യൂരിറ്റി), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ബിസിനസ് അനലറ്റിക്സ് ആന്‍ഡ് ഇന്റലിജന്‍സ്), മെക്കാനിക്കല്‍ എന്‍ജിനീയറിങ് (തെര്‍മല്‍ എന്‍ജിനീയറിങ്), ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി (സ്പെഷ്യലൈസേഷന്‍ ഇന്‍ ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ്), സിവില്‍ എന്‍ജിനീയറിങ് (ജിയോതെര്‍മല്‍ എന്‍ജിനീയറിങ്), സിവില്‍ എന്‍ജിനീയറിങ് (സ്ട്രക്ചറല്‍ എന്‍ജിനീയറിങ്), അറ്റ്മോസ്ഫെറിക് സയന്‍സസ്, ഓഷ്യന്‍ ടെക്നോളജി, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി, മറൈന്‍ ബയോടെക്നോളജി.

എം.ടെക്. പാര്‍ട്ട്ടൈം: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സിവില്‍ എന്‍ജിനീയറിങ് (കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ്), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് (പവര്‍ ഇലക്ട്രോണിക്സ്), മെക്കാനിക്കല്‍ എന്‍ജിനീയറിങ് (പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്).

ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്/ഹ്രസ്വകാല ഓണ്‍ലൈന്‍ കോഴ്സുകള്‍: സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫ്രഞ്ച് (ഒരുവര്‍ഷം, ഈവനിങ് പാര്‍ട്ട് ടൈം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജര്‍മന്‍ (ഒരുവര്‍ഷം, ഈവനിങ് പാര്‍ട്ട് ടൈം), പി.ജി. ഡിപ്ലോമ ഇന്‍ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് (ഒരുവര്‍ഷം, ഈവനിങ് പാര്‍ട്ട് ടൈം), പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍, ജേണലിസം ആന്‍ഡ് കംപ്യൂട്ടിങ് (ഹിന്ദി-ഇംഗ്ലീഷ്, ഒരുവര്‍ഷം), പി.ജി. ഡിപ്ലോമ ഇന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് (ഒരുവര്‍ഷം), കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്/ഫ്രഞ്ച്/ജര്‍മന്‍/ജാപ്പനീസ്/അറബിക് ഷോര്‍ട്ട് ടേം ഓണ്‍ലൈന്‍ പ്രോഗ്രാം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്യൂണിക്കേറ്റിവ് ഹിന്ദി (മൂന്നുമാസം), അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മെഡിക്കല്‍ ലോ, ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ബയോഎത്തിക്‌സ്, അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ലോ റിലേറ്റിങ് ടു സ്റ്റാര്‍ട്ടപ്പ്സ് ആന്‍ഡ് ബിസിനസ് എത്തിക്‌സ് (ആറുമാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ബേസിക്‌സ് ഓഫ് ലിറ്റിഗേഷന്‍ ആന്‍ഡ് ആര്‍ട്ട് ഓഫ് അഡ്വക്കസി ഇന്‍ ഇന്ത്യ (മൂന്നുമാസം).

പ്രവേശനപരീഷ

കംപ്യൂട്ടര്‍ അധിഷ്ഠിത കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിനുള്ള (കാറ്റ്) കോഡ്, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകം തിരഞ്ഞെടുക്കണം. ബി.ടെക്. (മറൈന്‍ ഒഴികെ), ഇന്റഗ്രേറ്റഡ് എം.എസ്സി. ഫോട്ടോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പൊതുവായ പരീക്ഷ (ടെസ്റ്റ് കോഡ് 101) ആണ്. ഇന്റഗ്രേറ്റഡ് എം.എസ്സി. ബയോളജിക്കല്‍ സയന്‍സസ് അപേക്ഷിക്കുന്നവര്‍ കോഡ് 104 ഉള്ള ടെസ്റ്റ് അഭിമുഖീകരിക്കണം. കോഡ് 101 പരീക്ഷ ഏപ്രില്‍ 30-നും മേയ് ഒന്നിനും നടത്തും. കോഡ് 104-ല്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പരീക്ഷകള്‍ ഏപ്രില്‍ 30-ന് നടക്കും.

ബി.ടെക്. മറൈന്‍ എന്‍ജിനീയറിങ് പ്രവേശനം ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി (ഐ.എം.യു.) നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.ഇ.ടി.) റാങ്ക് അടിസ്ഥാനമാക്കിയായിരിക്കും. ഇതിന്റെ ഫലം വന്നശേഷം ഐ.എം.യു. നല്‍കുന്ന റാങ്ക് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. പഞ്ചവത്സര ബി.ബി.എ./ബി.കോം. എല്‍.എല്‍.ബി. (ഓണേഴ്സ്) കോഴ്സുകള്‍ക്ക് പൊതുവായ പ്രവേശനപരീക്ഷ ഏപ്രില്‍ 29-ന് നടക്കും. ബി.വൊക്. ബിസിനസ് പ്രോസസ് ആന്‍ഡ് ഡേറ്റാ അനലറ്റിക്‌സ് പ്രവേശനപരീക്ഷ (ടെസ്റ്റ് കോഡ് 103) ഏപ്രില്‍ 29-ന് നടക്കും.
മറ്റ് പരീക്ഷകള്‍ക്കുള്ള കോഡ്, സിലബസ്, മാര്‍ക്കിളവ്, യോഗ്യതാമാനദണ്ഡങ്ങള്‍, കോഴ്സ് ഡീറ്റെയില്‍സ് തുടങ്ങിയ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസില്‍ ലഭ്യമാണ്.

അപേക്ഷ: admissions.cusat.ac.in എന്ന വെബ്സൈറ്റിലെ New Candidate Registration ലിങ്ക് വഴി രജിസ്റ്റര്‍ചെയ്ത് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ഫോമില്‍ വ്യക്തിഗതവിവരങ്ങള്‍ നല്‍കുന്നതോടൊപ്പം ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഫീസടച്ചശേഷം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം. രണ്ട് ടെസ്റ്റ് കോഡുകള്‍ക്കുവരെ അപേക്ഷിക്കാന്‍ ഫീസ് 1,100 രൂപയും (കേരള പട്ടികവിഭാഗക്കാര്‍ക്ക് 500 രൂപ) പിന്നീട്, ഓരോ ടെസ്റ്റ് കോഡിനും 500 രൂപ/250 രൂപവെച്ച് അധികഫീസും അടയ്ക്കണം.

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാന്‍ 140 രൂപയാണ് (എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 50 രൂപ) ഫീസ്. പിഴയില്ലാതെ ഫെബ്രുവരി 26 വരെയും പിഴയോടുകൂടി മാര്‍ച്ച് ആറുവരെയും അപേക്ഷിക്കാം.1പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍, സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. ഇതിനുള്ള അപേക്ഷാഫോം ബന്ധപ്പെട്ട പഠനവിഭാഗത്തില്‍നിന്ന് നേരിട്ട് വാങ്ങണം. വെബ്സൈറ്റ് മുഖേന അപേക്ഷിക്കേണ്ടതില്ല.

(മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്)


Content Highlights: Cochin University of Science and Technology, Kochi, CUSAT courses in detail

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented