സര്‍ട്ടിഫൈഡ് ബ്ലോക്ചെയിന്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം; ഇപ്പോള്‍ അപേക്ഷിക്കാം


അജീഷ് പ്രഭാകരന്‍ ajeeshpp@mpp.co.in

ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയില്‍ താത്പര്യമുള്ള ആര്‍ക്കും പ്രോഗ്രാമിന്റെ ഭാഗമാകാം

പ്രതീകാത്മക ചിത്രം | Photo: canva.com

ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ എല്ലാവരും ശ്രദ്ധിക്കാന്‍തുടങ്ങിയത് 2022-ലെ കേന്ദ്ര ബജറ്റോടെയാണ്. ബ്ലോക്ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ കറന്‍സി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ ഈ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ വരുമെന്നുറപ്പായി. ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയെക്കുറിച്ച് അറിയാനും സംരംഭകത്വമേഖലയില്‍ ഉപയോഗപ്പെടുത്താനും സര്‍ട്ടിഫൈഡ് ബ്ലോക്ചെയിന്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിന്റെ ഭാഗമാകാം. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ മികവിന്റെ കേന്ദ്രമായ കേരള ബ്ലോക്ചെയിന്‍ അക്കാദമി (കെ.ബി.എ.), ഓണ്‍ട്രപ്രനേര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇ.ഡി.ഇ. ഇ.), അഹമ്മദാബാദ് എന്നിവ സംയുക്തമായാണ് പ്രോഗ്രാം നടത്തുന്നത്. ബ്ലോക്ചെയിന്‍ അധിഷ്ഠിത സംരംഭങ്ങള്‍ക്ക് ഇന്ത്യയില്‍ ഒട്ടേറെ അവസരങ്ങളുണ്ടെന്നാണ് നാസ്‌കോമിന്റെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വേര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ്) പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഈ മേഖലയിലെ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. താത്പര്യമുള്ള ആര്‍ക്കും പ്രോഗ്രാമിന്റെ ഭാഗമാകാം.

സംരംഭകത്വവും സാങ്കേതികവിദ്യയും
ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ അറിയുന്നവരെ വ്യവസായലോകത്തിന് ആവശ്യമുണ്ട്. മികച്ച ആശയമുണ്ടെങ്കില്‍ സംരംഭം തുടങ്ങാം. അല്ലെങ്കില്‍ ഇതുപയോഗിക്കുന്ന മേഖലയില്‍ ജോലിചെയ്യാം. സംരംഭകനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സംരംഭകത്വത്തെക്കുറിച്ചും ബ്ലോക്ചെയിനിനെക്കുറിച്ചുമുള്ള എല്ലാവിവരങ്ങളും ഈ ഒറ്റ പ്രോഗ്രാമിലൂടെ നല്‍കുന്നു. മികച്ച ആശയങ്ങള്‍ വികസിപ്പിച്ച് ബ്ലോക്‌ചെയിന്‍ ബിസിനസ് കെട്ടിപ്പടുക്കുന്നതിനുമുള്ള കഴിവുകള്‍ പ്രോഗ്രാമിലൂടെ രൂപപ്പെടുത്താം. അവസരങ്ങള്‍ തിരിച്ചറിയല്‍, സാധ്യതകള്‍ ശക്തിപ്പെടുത്തല്‍, കമ്പനി രൂപവത്കരണം എന്നിങ്ങനെ സംരംഭകനാകാന്‍ ആവശ്യമായ കഴിവുകള്‍ നേടിയെടുക്കാം. പ്രായോഗികാധിഷ്ഠിത പരിശീലന പരിപാടിയില്‍ തുടക്കക്കാരെ അവരുടെ ബിസിനസ് ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലും അതെങ്ങനെ മികച്ച ഉത്പന്നമാക്കാം എന്നതിലും ആത്മവിശ്വാസം നല്‍കുന്നു. ബ്ലോക്ചെയിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ അടുത്തറിയാം.ഡോ. എസ്. അഷറഫ്

സംരംഭകത്വ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കുള്ള അടിസ്ഥാന വിവരങ്ങൾ നൽകുന്നതാണ് പ്രോഗ്രാം. സ്വന്തമായി സംരംഭം തുടങ്ങാമെങ്കിലും ഈ സാങ്കേതിക വിദ്യ അറിയുന്നവരെ ആവശ്യമുള്ള വ്യവസായലോകം ഇവിടെയുണ്ട്.-ഡോ. എസ്. അഷറഫ്, ഡയറക്ടർ, കെ.ബി.എ.

കോഴ്സ് ഘടന
സംരംഭകര്‍ക്കുള്ള ആശയങ്ങള്‍, ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യാ പരിശീലനം, അടിസ്ഥാനകാര്യങ്ങള്‍, ബിസിനസ് അവസരങ്ങള്‍ തിരിച്ചറിയലും മൂല്യനിര്‍ണയവും, നിയമകാര്യങ്ങള്‍, സാമ്പത്തികവശങ്ങള്‍, ബി-പ്ലാന്‍, മാര്‍ക്കറ്റിങ്ങും ബ്രാന്‍ഡിങ്ങും, ധനസമാഹരണം, മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ളവ പ്രോഗ്രാമിലുണ്ട്. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കെ.ബി.എ., ഇ.ഡി.ഐ.ഐ. എന്നിവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങള്‍ക്ക്: www.kba.ai | അവസാന തീയതി: നവംബര്‍ 18

സംഗീത ഗുപ്ത

ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ കൂടുതൽ രാജ്യങ്ങളിൽനടക്കുന്നുണ്ട്‌. അതിനാൽ ഈ മേഖലയിൽ കൂടുതൽ മുന്നോട്ട് പോകണം. ആരോഗ്യം, സുരക്ഷ, സാമ്പത്തികം, വിദ്യാഭ്യാസം ഉൾപ്പെടെ ഒട്ടേറെ മേഖലയിൽ ഇത് ഉപയോഗിക്കാം.-സംഗീത ഗുപ്ത-സീനിയർ വൈസ് പ്രസിഡന്റ്, നാസ്‌കോം.

ടി.കെ. ഷിബിൻ മുഹമ്മദ്

കോഴ്‌സ് പൂർത്തിയാക്കി ഒരു മാസം കഴിഞ്ഞാൽ റിവ്യൂ നടത്തും. നിലവിൽ മൂന്ന് ബാച്ച് പരിശീലനം നേടി പുറത്തിറങ്ങി. പരിശീലനം കഴിഞ്ഞിറങ്ങുന്നവരെ ഇ.ഡി.ഇ.ഇ.യുടെ വെർച്വൽ ഇൻക്യുബേറ്ററിന്റെ ഭാഗമാക്കും.- ടി.കെ. ഷിബിൻ മുഹമ്മദ്, അസിസ്റ്റന്റ് ഫാക്കൽറ്റി,ഓൺട്രപ്രനേർ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അഹമ്മദാബാദ്

Content Highlights: certified block chain start up program


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented