ടി.ആർ. അഭിജിത്ത് | ഫോട്ടോ: മാതൃഭൂമി
പാലക്കാട്: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയിലെ മിന്നും വിജയത്തിന്റെ മധുരം കുറഞ്ഞിട്ടില്ല. അതിന് മുമ്പേ ജില്ലയ്ക്ക് മറ്റൊരു അഭിമാനനേട്ടം കൂടി സമ്മാനിച്ചിരിക്കുകയാണ് മണലി ശിവജിനഗർ തൃക്കൂർമഠം വീട്ടിലെ ടി.ആർ. അഭിജിത്ത്. കീം-2020 (കേരള എൻജിനീയറിങ് ആർടക്കിടെക്ചർ മെഡിക്കൽ) പ്രവേശനപരീക്ഷയിൽ എൻജിനീയറിങ്ങിന് 15-ാം റാങ്ക് നേടിയാണ് അഭിജിത്ത് വീണ്ടും അഭിമാനമായത്.
പരീക്ഷയിൽ 600ൽ 577.91 മാർക്കോടെയാണ് അഭിജിത്തിന്റെ റാങ്ക് നേട്ടം. കോവിഡ് കാലത്തെ പരീക്ഷ വെല്ലുവിളിയായിരുന്നെങ്കിലും, ചിട്ടയായ പരിശീലനം വിജയത്തിന് സഹായിച്ചെന്ന് അഭിജിത്ത് പറഞ്ഞു.
പാലക്കാട്ടെ സ്വകാര്യകേന്ദ്രത്തിൽ രണ്ട് വർഷത്തോളമായി പരിശീലിക്കുന്നുണ്ട്. കോവിഡ് കാലത്ത് വീട്ടിലിരുന്നായിരുന്നു പഠനം. കംപ്യൂട്ടർ എൻജിനീയറാകാനാണ് മോഹമെന്നും അഭിജിത്ത് പറഞ്ഞു.
കഞ്ചിക്കോട് കേന്ദ്രീയവിദ്യാലയത്തിൽ കംപ്യൂട്ടർ സയൻസ് പഠിച്ച അഭിജിത്ത്, കഴിഞ്ഞ സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയാണ് പാസായത്. 500ൽ 499 മാർക്ക് സ്വന്തമാക്കിയിരുന്നു.
കഞ്ചിക്കോട് ഐ.ടി.ഐ.യിൽ എൻജിനീയറായ രാധാകൃഷ്ണനും എസ്.ബി.ഐ. വാളയാർ ശാഖയിൽ ക്ലാർക്കായ സന്ധ്യാകുമാരിയുമാണ് അഭിജിത്തിന്റെ മാതാപിതാക്കൾ. സഹോദരൻ അക്ഷയ് ബംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്.
Content Highlights: CBSE plustwo topper Abhijith baggs 15th rank in KEAM, KEAM 2020
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..