വെറും അക്കൗണ്ടിങ്‌ ജോലിക്ക് മാത്രമല്ല കൊമേഴ്‌സ്, കാത്തിരിക്കുന്ന മികച്ച അവസരങ്ങളെ കുറിച്ച് അറിയാം


ഡോ.ടി.പി.സേതുമാധവൻ 

4 min read
Read later
Print
Share

Representational Image/Freepik

ത്താം ക്ലാസിനു ശേഷം പ്ലസ് ടു തലത്തിൽ കൊമേഴ്‌സ് ഗ്രൂപ്പെടുത്തു പഠിക്കാൻ നിരവധി വിദ്യാർഥികൾ താല്പര്യം പ്രകടിപ്പിച്ചു വരുന്നു. എന്നാൽ പ്ലസ് ടു വിനുശേഷം കൊമേഴ്‌സ് ഗ്രൂപ്പിന്റെ സാദ്ധ്യതകൾ, ഉപരിപഠന മേഖലകൾ, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ചു ഏറെ സംശയങ്ങളിന്നുണ്ട്. സേവന മേഖലയിൽ ലോകത്താകമാനം ഉയർന്ന വളർച്ചയുള്ളപ്പോൾ ഏറെ സാധ്യതയുള്ള മേഖലയാണ് കൊമേഴ്‌സ്. കൊമേഴ്‌സ് ഗ്രൂപ്പിൽ കൊമേഴ്‌സ് അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് എന്നിവയ്ക്കാണ് പ്രാധാന്യം. കമ്പ്യൂട്ടർ സയൻസ് / ഐ ടി വിഷയങ്ങൾ ഇവയോടൊപ്പം എടുക്കുന്നത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകും. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ബി കോം, ബിബിഎ, കമ്പനി സെക്രട്ടറി, ബാച്ചിലർ ഓഫ് ഇക്കണോമിക്സ്, ചാർട്ടേർഡ് അക്കൗണ്ടൻസി, എ.സി.സി.എ, സി.ഐ.എം.എ, സി.എം.എ., സിഎഫ്എ, അച്യുറിയൽ സയൻസ്, ബാച്‌ലർ ഓഫ് അക്കൗണ്ടിങ്‌ & ഫിനാൻസ്, ബി കോം ബാങ്കിങ് ആൻഡ് ഇൻഷുറൻസ്, ഫിനാൻഷ്യൽ മാർക്കറ്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവ വിദ്യാർഥികൾ കൂടുതലായെടുക്കുന്ന പ്രോഗ്രാമുകളാണ്.

ലോകത്താകമാനം സാമ്പത്തിക മാന്ദ്യത്തിനുശേഷം കരുത്താർജ്ജിച്ച മേഖലകളാണ് അക്കൗണ്ടിങ്ങും മാനേജ്മെന്റും. ഈ മേഖലയിൽ ടെക്നോളജിയുടെ സ്വാധീനം വളരെ കൂടുതലാണ്. അക്കൗണ്ടിങ്‌ , മാനേജ്‌മെന്റ്, ബിസിനസ് സ്റ്റഡീസ് എന്നിവയിൽ ടെക്നോളജി കൂടുതലായി ഉപയോഗപ്പെടുത്തിയുള്ള കോഴ്സുകളും, തൊഴിൽ മേഖലകളും വർധിച്ചു വരുന്നു. അതിനാൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് കോര്‍പ
റേറ്റുകളിലും, ഐ ടി മേഖലയിലും, അക്കൗണ്ടിങ്‌, മാനേജ്‌മെന്റ് രംഗത്തും, ഐ ഐ ടി യിലും അനന്ത സാധ്യതകളാണുള്ളത്. രാജ്യത്തെ മുൻനിര സ്ഥാപനങ്ങളായ ഐഐ എമ്മുകളിലും, ഐ ഐ ടി യിലും അവസരങ്ങളുണ്ട്. സാമ്പത്തിക രംഗത്തെ കോഴ്‌സുകൾക്ക് കോവിഡിനുശേഷമുള്ള ആഗോള സാമ്പത്തികമാന്ദ്യ കാലത്തു പ്രസക്തിയേറിവരുന്നു. ഫിൻ ടെക് കോഴ്സുകൾ കൂടുതലായി ഓഫർ ചെയ്തുവരുന്നു. ഐ ടി മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാൻ ഇവ സഹായിക്കും. ജി എസ് ടി, അഡ്വാൻസ്‌ഡ് വാറ്റ്, ടാക്‌സേഷൻ എന്നിവയിൽ കൊമേഴ്‌സ് അക്കൗണ്ടിങ്‌, ബിസിനസ് സ്ട്രീം പഠിച്ചവർക്ക് അവസരങ്ങളുണ്ട്. കൂടാതെ നിരവധി സ്കിൽ വികസന കോഴ്സുകളുമുണ്ട്. ഇവയിൽ ടെക്‌നീഷ്യൻ, സൂപ്പർവൈസർ, മാനേജീരിയൽ തലത്തില്‍ ഒഴിവുകളുണ്ട് .

കമ്പനി സെക്രട്ടറി

ആഗോള സാമ്പത്തിക മാന്ദ്യത്തിലും തൊഴിൽ സാധ്യതയുള്ള കോഴ്‌സാണ് കമ്പനി സെക്രട്ടറി കോഴ്‌സ്. മൂന്ന് വർഷമാണ് കോഴ്സിന്റെ കാലയളവ്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് കോർപ്പറേറ്റ് തലത്തിൽ രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്. പ്ലസ്‌ടു പൂർത്തിയാക്കിയവർക്ക് കമ്പനി സെക്രട്ടറീസ് കോഴ്സിന് പഠിക്കാം. ഫൗണ്ടേഷൻ, എക്സിക്യൂട്ടീവ്, പ്രൊഫഷണൽ എന്നീ മൂന്ന് പ്രോഗ്രാമുകൾ കോഴ്സിന്റെ ഭാഗമായുണ്ട്. ബിരുദം പൂർത്തിയാക്കിയവർക്ക് എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പ്രോഗ്രാമുകൾ മതിയാകും. പ്ലസ്‌ ടു ഫൈൻ ആർട്സ് വിദ്യാർത്ഥികൾ ഒഴികെ മറ്റെല്ലാവർക്കും ഫൗണ്ടേഷൻ പ്രോഗ്രാമിന് ചേരാം, ബിരുദം പൂർത്തിയാക്കിയവർക്ക് എക്സിക്യൂട്ടീവ് പ്രോഗ്രാമിന് ചേരാം.ഫൗണ്ടേഷൻ പ്രോഗ്രാമിന് വർഷത്തിൽ ഡിസംബർ, ജൂൺ മാസങ്ങളിൽ പരീക്ഷയുണ്ടാകും. ഇതിനായി യഥാക്രമം മാർച്ച് 31, സെപ്‌റ്റംബർ 30 നുള്ളിൽ അപേക്ഷിക്കണം. ഫൗണ്ടേഷൻ പ്രോഗ്രാമിന് നാലു പേപ്പറുകളുണ്ട്. ബിസിനസ്സ് എൻവിറോണ്മെൻറ് & ലോ, ബിസിനസ്സ് മാനേജ്മെന്റ്, എത്തിക്‌സ് & സംരംഭകത്വം, ബിസിനസ്സ് ഇക്കണോമിക്സ്, ഫണ്ടമെന്റൽസ് ഓഫ് അക്കൗണ്ടിങ്‌ & ഓഡിറ്റിങ്‌ എന്നീ നാലു പേപ്പറുകളുണ്ട്. എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ നാലു കോഴ്സുകൾ വീതമുള്ള രണ്ടു മൊഡ്യൂളുകളുണ്ട്. എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ മൂന്ന് മൊഡ്യൂളുകളിലായി എട്ട് പേപ്പറുകളും, എലെക്റ്റിവ് പേപ്പറുമുണ്ട്.. കോർപ്പറേറ്റ് മന്ത്രലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് പരീക്ഷ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.icsi.edu

എ. സി. സി .എ.

എ സി സി എ അഥവാ Association of Certified Chartered Accountants കോഴ്‌സിന് കൂടുതൽ വിദ്യാർഥികൾ താല്പര്യം പ്രകടിപ്പിച്ചു വരുന്നു. ആഗോള അംഗീകാരമുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അക്കൗണ്ടൻറ്സിന്റെ (IFAC) പ്രൊഫഷണൽ യോഗ്യതയാണിത്. ലോകത്തിലെ 178 രാജ്യങ്ങളിൽ അംഗീകാരമുള്ള അക്കൗണ്ടിങ്‌ പ്രോഗ്രാമാണിത്. പ്ലസ് 2 പൂർത്തിയാക്കിയ 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് എ സി സി എ ക്ക് പഠിക്കാം. പ്ലസ് ടു തലത്തിൽ കണക്കും, ഇംഗ്ലീഷും പഠിച്ചിരിക്കണം. മൊത്തം 65 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. തിരഞ്ഞെടുത്ത വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും മാർക്ക് നേടിയിരിക്കണം. മൊത്തം 13 പേപ്പറുകളുണ്ട്.. ഇതിൽ അറിവിനായി മൂന്നും തൊഴിൽ നൈപുണ്യം, പ്രൊഫഷണൽ ലെവൽ എന്നിവയ്ക്കായി ആറുവീതം പേപ്പറുകളുമുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് മൂന്നു വർഷവും, ബിരുദം പൂർത്തിയാക്കിയവർക്ക് രണ്ടുമുതൽ രണ്ടര വർഷവും വേണ്ടി വരും. വർഷത്തിൽ മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിലാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.ifac.org, www.accaglobal.com

ചാർട്ടേർഡ് അക്കൗണ്ടന്റ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയാണ് (ICAI) ചാർട്ടേർഡ് അക്കൗണ്ടന്റ് കോഴ്‌സ് ഓഫർ ചെയ്യുന്നത്.ICAI യ്ക്ക് രാജ്യത്ത് അഞ്ച് മേഖല കൗൺസിലുകളും, 164 ബ്രാഞ്ചുകളും വിദേശത്തു 44 ചാപ്റ്ററുകളുമുണ്ട്.സി എ യ്ക്ക് ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് , ഫൈനൽ എന്നിങ്ങനെ മൂന്ന് കടമ്പകളുണ്ട്. എസ് എസ് എൽ സി യോ തത്തുല്യ പരീക്ഷയോ പാസായവർക്ക് സി പി ടി യ്ക്ക് രജിസ്റ്റർ ചെയ്ത് പ്ലസ് ടു വിനു ശേഷം പരീക്ഷ എഴുതാം.ബി കോം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് നേരിട്ട് ഇന്റർമീഡിയറ്റ് കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. ഫൗണ്ടേഷന് നാലു പേപ്പറുകളുണ്ട്. ഇന്റർമീഡിയറ്റിലും, ഫൈനലിലും രണ്ടു ഗ്രൂപ്പുകളിലായി എട്ടു പേപ്പറുകൾ വീതമുണ്ട്. അക്കൗണ്ടിങ്‌, ടാക്‌സേഷൻ, ഓഡിറ്റിങ്‌, സാമ്പത്തിക മാനേജ്മെന്റ് തലങ്ങളിൽ ചാർട്ടേർഡ് അക്കൗണ്ടുമാർക്ക് പ്രവർത്തിക്കാം. www.icai.org

കോസ്റ്റ് മാനേജ്‌മന്റ് അക്കൗണ്ടൻസി

കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയാണ് കോസ്റ്റ് മാനേജ്‌മന്റ് അക്കൗണ്ടൻസി (CMA) നടപ്പിലാക്കുന്നത്. ഇതിനും ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ വിഭാഗങ്ങളിലായി 20 ഓളം പേപ്പറുകളുണ്ട്. കോസ്റ്റ് , അക്കൗണ്ടിങ്‌ മാനേജ്മെന്റ് സി എം എ യുടെ പരിധിയിൽ വരും.

മികച്ച അവസരങ്ങൾ

ബി കോമിനോടൊപ്പം CA, CMA, ACCA, Taxation പ്രോഗ്രാമുകൾ ചെയ്യാം. ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എ സി സി എ, സി എം എ, ടാക്‌സേഷൻ, ബാങ്കിങ്, ഇൻഷുറൻസ് തുടണ്ടിയ കോഴ്സുകളുമുണ്ട്. ബി ബി എ യിലും, ബി സി എ യിലും വിവിധ സ്പെഷ്യലൈസേഷനുകളുണ്ട്‌. ക്യാറ്റ് (CAT) പരീക്ഷയെഴുതി രാജ്യത്തെ ഐ ഐ എമ്മുകളിലും ജി മാറ്റ് എഴുതി വിദേശ ബിസിനസ്സ് സ്കൂളുകളിലും എം ബി എ യ്ക്ക് പഠിക്കാം. കൊമേഴ്‌സ് ഗ്രൂപ്പെടുത്തവർക്ക് ഡാറ്റ സയൻസ്, ഡാറ്റ മാനേജ്‌മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ് തുടങ്ങിയ പ്രോഗ്രാമുകൾക്ക് ചേരാം.

Actuarial സയൻസ് കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് ഏറെ സാധ്യതകളുള്ള മേഖലകളാണ്. ധനകാര്യ വിശകലനം, തീരുമാനം എന്നിവയിൽ ഇ ബ്രാഞ്ച് ഏറെ പ്രാധാന്യമർഹിക്കുന്നു. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ അവസരങ്ങളുണ്ട്.

ആനന്ദിലെ റൂറൽ മാനേജ്‌മെന്റ്, ഹൈദരാബാദിലെ മാനേജിലെ സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, അഗ്രിബിസിനസ്സ് മാനേജ്‌മെന്റ്, എൻ ഐ ആർ ഡി യുടെ റൂറൽ ഡെവലപ്മെന്റ് ഡിപ്ലോമ പ്രോഗ്രാമുകൾ മികച്ച ബിരുദാനന്തര പ്രോഗ്രാമുകളാണ്. പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പെടുത്തവർക്കും ഐ ഐ എം ഇൻഡോർ, റോഹ്തക്, ജമ്മു , ബോധ് ഗയ, റാഞ്ചി എന്നിവിടങ്ങളിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാനേജ്‌മന്റ് പ്രോഗ്രാമിന് ജിപ് മാറ്റ് പരീക്ഷയെഴുതി അഡ്മിഷൻ നേടാം. ഹോട്ടൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കുലിനരി ആർട്സ് , ഡിസൈൻ കോഴ്‌സുകൾക്കും ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാമുകൾക്കും കൊമേഴ്‌സ് ഗ്രൂപ്പെടുത്തവർക്ക് അഡ്മിഷൻ നേടാം.

സാമ്പത്തിക മേഖലയിൽ ഗവേഷണത്തിന് സാധ്യതകളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും നിരവധി പ്രശസ്ത സ്ഥാപനങ്ങളുണ്ട്. വിദേശരാജ്യങ്ങളിൽ കൊമേഴ്‌സ്, അക്കൗണ്ടിങ്‌, ഐ ടി കോഴ്സുകളോ കോമ്പിനേഷനുകളോ പൂർത്തിയാക്കിയവർക്ക് കോർപ്പറേറ്റ് തലങ്ങളിൽ പ്രവർത്തിക്കാം.

Content Highlights: careers for commerce students

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
school reopen

3 min

ഓണ്‍ലൈന്‍ ക്ലാസെന്നത് അസാധാരണ സാഹചര്യം; അന്തരീക്ഷവുമായി ഇണങ്ങുന്നത് വരെ ശ്രദ്ധിക്കണം

Jun 1, 2022


study abroad

2 min

മുന്നൊരുക്കമില്ലെങ്കിൽ മുള്ളുവഴിയാകും വിദേശപഠനം | ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

Sep 26, 2023


india-canda
Premium

8 min

ഇന്ത്യൻ വിദ്യാർഥികളുടെ പറുദീസയിൽ 'നയതന്ത്രം' വിലങ്ങുതടിയല്ല; യു.കെയുടെ വഴി നീങ്ങുമോ കാനഡ?

Sep 26, 2023


Most Commented