നിയമം പഠിച്ചാല്‍ കാത്തിരിക്കുന്നത് വക്കീല്‍ കുപ്പായം മാത്രമല്ല, അനന്തമായ തൊഴില്‍ സാധ്യതകളും 


മഹാദേവ് എം.ജി.

ഭിഭാഷകവൃത്തിയെന്ന ഏകലക്ഷ്യത്തില്‍നിന്ന് മാറി സമസ്തമേഖലകളിലും തൊഴില്‍സാധ്യതകളുള്ള ഒരു പഠനപദ്ധതിയായി നിയമവിദ്യാഭ്യാസം ഇന്ന് മാറിയിരിക്കുന്നു.

Representative Image| Mathrubhumi.com

വേഗത്തില്‍ വളരുന്ന 15 തൊഴില്‍മേഖലകളുടെ പട്ടിക പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്‍ ജനുവരിയില്‍ പുറത്തിറക്കിയപ്പോള്‍ അതില്‍ ഒന്നായിരുന്നു ചീഫ് ലീഗല്‍ ഓഫീസര്‍. നിയമപഠനത്തിനുശേഷമുള്ള തൊഴിലവസരങ്ങള്‍ കോര്‍പ്പറേറ്റ് തലത്തിലേക്ക് മാറുന്നതിന്റെ വലിയൊരു ഉദാഹരണമാണിത്. അഭിഭാഷകവൃത്തിയെന്ന ഏകലക്ഷ്യത്തില്‍നിന്ന് മാറി സമസ്തമേഖലകളിലും തൊഴില്‍സാധ്യതകളുള്ള ഒരു പഠനപദ്ധതിയായി നിയമവിദ്യാഭ്യാസം ഇന്ന് മാറിയിരിക്കുന്നു. നാഷണല്‍ ലോ സ്‌കൂളുകള്‍ മികച്ച അഭിഭാഷകരെയും മികവുറ്റ ജഡ്ജിമാരെയും അതിലൂടെ കൂടുതല്‍ കാര്യക്ഷമമായ നീതിന്യായവ്യവസ്ഥയെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എണ്‍പതുകളിലാണ് സ്ഥാപിതമായത്.

പ്രൊഫഷണല്‍ കോഴ്സ്

നിയമപഠനം ഒരു പ്രൊഫഷണല്‍ കോഴ്സ് എന്നതിലുപരി ഒരു സാമൂഹികശാസ്ത്രവിഷയമെന്ന നിലയില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളുമായി ബന്ധപ്പെടുന്നു. സര്‍ക്കാര്‍സര്‍വീസുകള്‍, ജുഡീഷ്യറി, അര്‍ധസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വകാര്യ കോര്‍പ്പറേറ്റ്, ബാങ്കിങ്, ഇന്‍ഷുറന്‍സ്, സൈനികമേഖലകള്‍, സ്റ്റോക്ക് എക്‌സ്ചേഞ്ച്, അക്കാദമിക് രംഗങ്ങളിലെല്ലാം എണ്ണിയാലൊടുങ്ങാത്ത അവസരങ്ങള്‍ ഇന്ന് നിയമബിരുദ, ബിരുദാനന്തര ബിരുദധാരികളെ കാത്തിരിക്കുന്നു. കേരളത്തിലെ നിയമപഠനത്തിന് സമഗ്രമാറ്റത്തിനായാണ് കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് സ്ഥാപിച്ചത്.

നൈപുണി അധിഷ്ഠിത പഠനം

നൈപുണി അധിഷ്ഠിത പഠനപദ്ധതികളിലൂടെയും നൂതന വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാവീണ്യംനല്‍കുന്ന ഇലക്ടീവ് കോഴ്സുകളിലൂടെയും വിവിധമേഖലകളില്‍ തൊഴില്‍ നേടുന്ന രീതിയിലാണ് പാഠ്യപദ്ധതി. ഇതിലൂടെ നിയമപഠനം പരമ്പരാഗതമായ ഒരു പ്രൊഫഷണല്‍ കോഴ്സ് എന്നതില്‍നിന്ന് വ്യത്യസ്തമായി നവീനവും വിശാലവുമായ തൊഴിലവസരങ്ങളുള്ള കോഴ്സായി മാറുന്നു.

സംസ്ഥാനസര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കിവരുന്ന പുതിയ നയസമീപനങ്ങളുടെ ഭാഗമായി അക്കാദമിക്-ഇന്‍ഡസ്ട്രി ബന്ധം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വ്യാവസായിക, വാണിജ്യ, ബാങ്കിങ് രംഗങ്ങളില്‍ സമീപഭാവിയിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ മുന്നില്‍ക്കാണുന്നു. അതനുസരിച്ചുള്ള പഠനമേഖലകള്‍ വികസിപ്പിച്ച് അതില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ള പ്രാവീണ്യവും നൈപുണിയും നല്‍കി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.

അഭിരുചിക്കനുസരിച്ച് ജുഡീഷ്യറി, അഭിഭാഷകവൃത്തി, സര്‍ക്കാര്‍ സര്‍വീസുകള്‍, അധ്യാപനം, കോര്‍പ്പറേറ്റ് തൊഴില്‍മേഖലകള്‍ എന്നിവയ്ക്കുവേണ്ട പ്രത്യേകമായ നൈപുണി നല്‍കുന്നതിനു പുതിയ പാഠ്യപദ്ധതിക്ക് സാധിക്കും. ഇതിലൂടെ ഒട്ടേറെ തൊഴിലവസരങ്ങള്‍ നേടുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കാം.

(കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ രജിസ്ട്രാറാണ് ലേഖകന്‍)

Content Highlights: opportunities in legal studies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented