Image Credit: Getty Images
ശാസ്ത്ര സാങ്കേതിക മേഖലയില്‍ പുത്തന്‍ പാതകള്‍ വെട്ടിത്തുറക്കാന്‍ മാനവിക സാമൂഹികശാസ്ത്ര അനിവാര്യമാണെന്ന തിരിച്ചറിവ് ഹ്യുമാനിറ്റീസ് - സോഷ്യല്‍ സയന്‍സ് പഠനശാഖയ്ക്ക് പുത്തനുണര്‍വ് പ്രദാനം ചെയ്തിട്ടുണ്ട്.
എന്താണ് ഹ്യുമാനിറ്റീസിനെ പ്രിയങ്കരമാക്കുന്നത്?
നാം മാനവരാകാനുള്ള കാരണമേന്വഷിക്കുന്ന പഠനശാഖയാണ് ഹ്യുമാനിറ്റീസ്. സംസ്‌കാരം, ഭാഷാപഠനം, സാഹിത്യം, ചരിത്രം, പ്രകൃതി, തത്വശാസ്ത്രം, ധന, സാമൂഹികശാസ്ത്രങ്ങള്‍, നിയമം, സൈക്കോളജി, രാഷ്ട്രമീമാംസ, മതം, സംഗീതം, നൃത്തം, ലളിതകല തുടങ്ങിയവയിലൂടെ മാനവ ഇടപെടലുകളൂടെ വൈശിഷ്ട്യം മനസ്സിലാക്കുവാന്‍ ഹ്യുമാനിറ്റീസ് പഠിതാവിനെ സഹായിക്കുന്നു.
സാമൂഹിക ഇടപെടലിനുള്ള ശേഷിയാണ് ഇന്ന് വ്യക്തിക്ക് വേണ്ട പരമപ്രധാനമായ ഗുണം. അതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും ഉന്നതശ്രേണിയിലുള്ള സര്‍ക്കാര്‍ ജോലിക്കായി യു.പി.എസ്.സി. നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷയിലെ വിജയത്തിന് ഹ്യുമാനിറ്റീസ് സോഷ്യല്‍ സയന്‍സ് പഠനം അനിവാര്യമാകുന്നത്. ഇതരപരീക്ഷകള്‍ക്കും മാനവിക വിഷയങ്ങളിലെ അവഗാഹം വളരെ സഹായകമാകും.
സാങ്കേതിക - സാമൂഹികശാസ്ത്ര സമന്വയം
ബിഹേവിയറല്‍ ഇക്കണോമിസ്റ്റ് റിച്ചാര്‍ഡ് എച്ച്. തേലര്‍ മനഃശാസ്ത്രത്തെ കൂട്ടുപിടിച്ചാണ് 2017-ല്‍ നൊബേല്‍ നേടിയത്. ഫിസിക്‌സ് ശാസ്ത്രജ്ഞന് മെഡിസിന്‍ നൊബേല്‍ ലഭിക്കുന്നു. കെമിസ്ട്രി ഗേവഷകന് നാനോസയന്‍സില്‍ നൊബേല്‍. പഠനശാഖകള്‍ക്കിടയില്‍ നിലനിന്നിരുന്ന ഉരുക്കുമതിലുകള്‍ തകരുന്നുവെന്നാണ് ഇതില്‍നിന്ന് നാം മനസിലാക്കേണ്ടത്.
പരസ്പര സഹകരണമില്ലാതെ, പങ്കുവയ്ക്കലില്ലാതെ ഒരു പഠനശാഖയ്ക്കും മുന്നോട്ട് പോകാനാവില്ല. ഇത് മനസ്സിലാക്കിയാണ് മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നാളജി 2006-ല്‍ ഡിഗ്രിതലത്തില്‍തന്നെ ഹ്യുമാനിറ്റീസ് -സോഷ്യല്‍ സയന്‍സ് വകുപ്പാരംഭിച്ചത്. IIT Kharagpur, IIT New Delhi, IIT Mumbai, IIT Kanpur, IIT Guahathi, Tata Institute of Fundamental Research - Mumbai, Guwahathi, Hyderabad, Tuljapur എന്നീ പ്രമുഖ സാങ്കേതിക വിദ്യാപഠനകേന്ദ്രങ്ങളിലും പി. എച്ച്ഡി. തലംവരെ ഹ്യുമാനിറ്റീസ് സോഷ്യൽ സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കും. ശാസ്ത്രഗവേഷകരെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പടുത്തുവാനാണിത്.
ചെന്നൈ IIT നടത്തുന്ന Humanities and Social Science Entrance Examination (HSEE)ലൂടെ 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായ 92 പേര്‍ക്ക് അഞ്ചുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന Integrated M A(English) MA (Development Studies) എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കും. English (25%), Analytical and Quantitative Abiltiy (25%) General Studies (50%) എന്നീ വിഷയങ്ങളിൽ ഒബ്ജക്ടീവ് ചോദ്യങ്ങളും (2 മണിക്കൂര്‍) 2 പ്രബന്ധ രചനയും (1 മണിക്കൂര്‍) പരീക്ഷയിലുണ്ടാകും.
IIT Mumbai നടത്തുന്നത് നാലുവര്‍ഷം ദൈര്‍ഘ്യമുളള BS (Economics) ആണ്. IIT-JEE പരീക്ഷയിലെ റാങ്കിങ്ങില്‍ നിന്നാണ് ഈ കോഴ്‌സിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. English, Philosophy, Sociology , Statistics, Mathematics, Climate Change, Green Accounting, Health Economics, Labour Economics തുടങ്ങിയ ശാഖകളിൽനിന്ന് കുട്ടികള്‍ക്ക് കോഴ്സുകള്‍ തിരഞ്ഞെടുക്കാം. Delhi IITയില്‍ Economics, Sociology, Psychology, എന്നിവ പഠിക്കാം.
Kharagpur IITയില്‍ Five Year Integrated MSc (Economics) -ന് ചേരാന്‍ JEE പരീക്ഷ എഴുതണം. ഇവിടെ English, Fine Arts, Philosophy, Psychology, Sociology തുടങ്ങിയ വിഷയങ്ങളിൽ Ph.D-യും ചെയ്യാം.
സയന്‍സ്-ഹ്യുമാനിറ്റീസ് വ്യത്യാസം
പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന അറിവിനെ സയന്‍സായും അനുഭവ സംവേദനപ്രധാനവും വിമര്‍ശാത്മക സമീപനത്തിലൂടെയും ഉരുത്തിരിയുന്ന അറിവിനെ ഹ്യുമാനിറ്റീസ് എന്നും വളരെ ലഘുവായി വേര്‍തിരിക്കാം. പല സര്‍വകലാശാലകളും ഒരേ വിഷയത്തില്‍ Arts/ Science ഡിഗ്രികള്‍ നല്‍കി വരുന്നുണ്ട്. ശാസ്ത്രാധിഷ്ഠിത മാര്‍ഗങ്ങളിലൂടെ അധ്യയനം നടത്തുന്നവയ്ക്ക് സയന്‍സിലും അല്ലാത്തവയ്ക്ക് ആര്‍ട്സിലും ബിരുദം ലഭിക്കും. രണ്ടും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രം.
Seed Ecology, Energy Studies, Global Studies, Area Studies, Disaster Management, Globalization, Inequality, Environment, Poverty, Urban Studies, Economic Development, International Relations, Media Studies, Cultural Studies, Performing Arts, Arthrolopology, Economics, Trade Policy, Foreign Trade, Cartography, Social Development, Rural Development, Museology, Gender Studies, Women Studies, Gerentology, Home Economics, Sociology, Classical Studies , Sustainability, Literature Studies, Information and Library Science, Tribal Studies , Comparitive Studies, Comparitive Religion and Civilizaion, Folk Studies, Urban Policy and Governance, Water Policy, Social Enterpreneurship, Cultural Studies, Social Innovation and Enterpreneurship, Sustainable Livelihood, Development Policy, Planning and Practice തുടങ്ങി ഒട്ടനവധി നൂതന മേഖലകളിലേയ്ക്ക് മാനവിക- സാമൂഹികശാസ്ത്രം വ്യാപരിച്ചുകൊണ്ടിരിക്കുകയാണ്.
തലസ്ഥാനത്തേക്ക് ഒന്നുപോയാലോ!
കേന്ദ്ര ഭരണസിരാകേന്ദ്രമായ ന്യൂഡല്‍ഹി ഉന്നതപഠനത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധേയമായ സ്ഥലമാണ്. ജവാഹര്‍ലാല്‍ യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി, ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ചണക്യപുരിയിലെ സാര്‍ക്ക് രാജ്യങ്ങളുടെ കണ്‍സോര്‍ഷ്യത്തിന് കീഴിലുള്ള സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, 6 കേന്ദ്രസര്‍വകലാശാലകള്‍, കല്പിത സര്‍വകലാശാലകള്‍ എന്നിവ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. National Museum and Institute of History of Art Conservation and Museology, National Institute of Public Finance and Policy, National Institute of urban Affairs, Institute of Economic Growth, Institute of Food Security, Centre for Studies of Developing Societies, Centre for Cultural Resourses and Training എന്നിവയുമുണ്ട്.
സര്‍ക്കാര്‍, സ്വകാര്യ അക്കാദമിക കേന്ദ്രങ്ങള്‍, പരിശീലന സംവിധാനങ്ങള്‍, ആശയവിനിമയം മെച്ചപ്പെടുത്താനുള്ള സൗകര്യം, അത്മധൈര്യം കൂട്ടാനും ഉന്നതസ്ഥാനീയരുമായി ബന്ധം സ്ഥാപിക്കാനുമുള്ള അവസരം, മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കാനുള്ള സാഹചര്യം എന്നിവ ഡല്‍ഹിയില്‍ ലഭിക്കുന്നു.
ഡല്‍ഹി യൂണിവേഴ്സിറ്റി Integrated MA (English), Integrated MA (Economics), Integrated MA (Geography) Integrated BA, BEd എന്നിവയും കൂടാതെ 77 അഫിലിയേറ്റഡ് കോളേജുകളിലായി Social Science, Music & Fine Arts, Journalism, African Studies, East Asian Studies, Geography, International Relations, Economics, Geography, Sociology, Psychology, Various Indian and foreign languages, Culture തുടങ്ങിയ വിവിധവിഷയങ്ങളിൽ ബി.എ., ബി.എ. (ഓണേഴ്സ്) പ്രോഗ്രാമും നടത്തുന്നുണ്ട്. പി. ജി. തലത്തില്‍ അന്തര്‍വൈജ്ഞാനിക വിഷയങ്ങളും പഠിക്കാം. പ്രവേശനത്തിന് Delhi Universtiy Entrance Test (DUET) എഴുതണം.
ചുരുങ്ങിയ ചെലവില്‍ പഠിക്കാം
ഇന്ത്യയിലെ 10 കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിൽ പ്രേവശനം ലഭിക്കാന്‍ Central University Comman Entrance Test (CUCET) എഴുതണം. മറ്റു സര്‍വകലാശാല പ്രവേശനങ്ങള്‍ക്ക് പ്രത്യേകമായി അപേക്ഷിക്കണം.
പ്ലസ് ടൂവിനും ബിരുദത്തിനും 55% മാര്‍ക്കാണ് യഥാക്രമം ചുരുങ്ങിയ യോഗ്യത. ബെംഗളൂരിലുള്ള BR Ambedkar School of Economics ലേക്കുള്ള പ്രേവശനത്തിനും CUCET റാങ്ക് ലിസ്റ്റാണ് പരിഗണിക്കുക.
പ്ലസ്ടൂക്കാര്‍ക്ക് 5 Year Integrated MA (English) Integrated (Economics) Integrated (Psychology) Integrated MA (Economics), MA (Geography), Integrated BA LLB, BA BEd, Three year BA in International Relations, BVoc (Music) BVoc (Tourism & Hospitality) BVoc (Tourism & Hospitality) BVoc (Tourism Management) BVoc (Retail Management), BBA, BVoc (Retail and Logistics) തുടങ്ങിയ കോഴ്സുകള്‍ക്ക് ചേരാം. കൂടാതെ MA (Linguistics and Language Technology) MA in Hindi, Malayalam, Punjabi, Kannada, Urudu, Folkloristic and Tribal Studies, Sociology, Geography, Performing Arts, Music & Fine ArtsHistory Archeology, Political Science, International Relations, Public Policy and Public Administration, MA in Financial Economics , General Economics, Performing Arts, Policy Studies, Acturial Science, History and Anthoropology, Education, History and Anthropology, Education, English Studies, Comparitive Literature, Classical Tamil, LLM (Customary Law and Tribal Governance ) M.Com M Phil (Communication) PhD (Culture and Media Studies) PhD(Mass Communication and New Media)കോഴ്സുകളും ലഭ്യമാണ്. കൂടാതെ നിരവധി ഡിപ്ലോമ കോഴ്സുകളുമുണ്ട്.
(എം.ജി. സര്‍വകലാശാല മുന്‍ പി.ആര്‍.ഒയും കരിയര്‍ മെന്ററുമാണ് ലേഖകന്‍)
Content Highlights: career in humanities, IIT, humanities courses, JNU, Central Universities
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..