ബി.ടെക്ക് വിദ്യാര്‍ഥികള്‍ക്ക് ഇന്റേൺഷിപ്പ്; പ്രകടനം മികച്ചതാണെങ്കിൽ ജോലി ഉറപ്പ്; അവസരവുമായി KTU


അജീഷ് പ്രഭാകരൻ

ആറ്, ഏഴ് സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷം ഇന്റേൺഷിപ്പ് ചെയ്യാം

പ്രതീകാത്മകചിത്രം | Photo: canva.com

അപേക്ഷ നൽകി പരീക്ഷയും അഭിമുഖവും കഴിഞ്ഞ് ജോലിനൽകുന്ന രീതി മാറി. പഠിക്കുമ്പോൾ ഇന്റേൺഷിപ്പ്; പ്രകടനം മികച്ചതാണെങ്കിൽ ജോലി ഉറപ്പ്. ഇതാണ് ഇപ്പോൾ നടക്കുന്നത്. ഇതെല്ലാം മുന്നിൽക്കണ്ടാണ് ബി.ടെക്. വിദ്യാർഥികൾക്ക് പഠിക്കുമ്പോൾ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമൊരുക്കി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. ആറ്, ഏഴ്, സെമസ്റ്റർ പരീക്ഷയ്ക്കുശേഷം ഇന്റേൺഷിപ്പ് ചെയ്യാം. നാലാഴ്ച മുതൽ എട്ട് ആഴ്ചവരെയാണ് സമയം. യോഗ്യത: കുറഞ്ഞ സി.ജി.പി.എ. 6.0. കുറഞ്ഞ സ്റ്റൈപെൻഡ്: 10,000 രൂപ

ഇന്റേൺഷിപ്പും റിക്രൂട്ട്മെന്റുംഇന്റേൺഷിപ്പിലൂടെ കമ്പനിയുടെ സാങ്കേതികവിദ്യയുമായും മറ്റു സംവിധാനങ്ങളുമായും വിദ്യാർഥികൾ പരിചിതരാകും. പുതിയതായി വരുന്നവർക്ക് നൽകുന്ന പരിശീലനം ഇന്റേൺഷിപ്പിലൂടെ നിയമിക്കുന്നവർക്ക് നൽകേണ്ട. അതിനാൽ കമ്പനികളും ഇന്റേൺഷിപ്പിനെ പ്രോത്സാഹിപ്പിക്കുന്നു.

ഒട്ടേറെ കമ്പനികൾ ഇങ്ങനെയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സാങ്കേതികവിദ്യ പഠിക്കാനും അത് പ്രയോഗിക്കാനും വിദ്യാർഥികൾക്ക് ഇതിലൂടെ സാധിക്കും. ഒരു പ്രോജക്റ്റ് അല്ലെങ്കിൽ ഉത്പന്നം എങ്ങനെ അവസാനഘട്ടംവരെ കൊണ്ടുപോകാമെന്ന് ഇതിലൂടെ അറിയാം.

കമ്പനികൾ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് ഇന്റേണുകളെ തിരഞ്ഞെടുക്കുന്നത്. കോളേജിൽ പഠിച്ചതുതന്നെ ആകണമെന്നില്ല ഇന്റേൺഷിപ്പിൽ ചെയ്യേണ്ടത്. പുതിയത്‌ പഠിക്കാനുള്ള താത്പര്യവും പഠിച്ചത് അവതരിപ്പിക്കാനുള്ള കഴിവുമുണ്ടോ എന്നതാണ് പ്രധാനം.

ഓൺലൈൻ ക്ലാസുകൾ

ഇന്റേൺഷിപ്പ് ചെയ്യുന്ന സമയത്തെ ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഓൺലൈൻ ക്ലാസ് വിദ്യാർഥികൾക്കുണ്ടാകും. ക്ലാസുകൾ നടക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ, യു.ജി. ഡീൻ, വകുപ്പ് മേധാവി എന്നിവർ ഉറപ്പുവരുത്തണം. ഹാജർനില കാണക്കാക്കുമ്പോൾ ഓൺലൈൻ, സ്പെഷ്യൽ ക്ലാസുകളുടേതുകൂടി പരിഗണിക്കും. സെമസ്റ്റർ തുടങ്ങുന്നതിനുമുൻപ് ഇന്റേൺഷിപ്പ് ഓഫർ ലൈറ്റർ ഉൾപ്പെടെയുള്ളതും സത്യവാങ്മൂലവും വിദ്യാർഥി കോളേജ് പ്രിൻസിപ്പലിന് നൽകണം. കൂടാതെ എന്താണ്ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിന്റെ സംഗ്രഹം നൽകണം.

പ്രോജക്റ്റിന്റെ ഭാഗം

ഒറ്റയ്ക്കായും സംഘമായും അവസാനവർഷ പ്രോജക്റ്റിന്റെ ഭാഗമായും ഇന്റേൺഷിപ്പ് ചെയ്യാം. ഇതിനായി എക്‌സ്റ്റേണൽ, ഇന്റേണൽ സൂപ്പർവൈസർമാരുണ്ടാകും. ഇന്റേണൽ സൂപ്പർവൈസർ പഠിക്കുന്ന സ്ഥാപനത്തിലെയും എക്‌സ്റ്റേണൽ സൂപ്പർവൈസർ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുമാകാം. എക്‌സ്റ്റേണൽ സൂപ്പർവൈസറുടെ കത്ത് അപേക്ഷയ്ക്കൊപ്പം നൽകണം. ചേർന്നാൽ ജോയനിങ് റിപ്പോർട്ട് വകുപ്പ് മേധാവിക്ക് അയക്കണം.

ഇന്റേൺഷിപ്പ് ഡയറി

ഇന്റേൺഷിപ്പ് ഡയറി സൂക്ഷിക്കണം. ഇതിൽ പ്രോജക്റ്റിന്റെ വിലയിരുത്തൽ, ചെയ്ത ജോലികൾ, ശേഖരിച്ച വിവരങ്ങൾ, വിദഗ്ധർ നൽകിയ നിർദേശങ്ങൾ എന്നിവ രേഖപ്പെടുത്തണം. ബന്ധപ്പെട്ട അധ്യാപകന് ഇന്റേൺഷിപ്പ് വിവരങ്ങൾ ആഴ്ചയിൽ അറിയിക്കണം. 90 ശതമാനം ഹാജർ നിർബന്ധമാണ്. സ്ഥാപനം ഹാജരുമായി ബന്ധപ്പെട്ട വിവരം വിദ്യാർഥിയുടെ ഡിപ്പാർട്ട്‌മെന്റിന് നൽകണം. ഇന്റേൺഷിപ്പ് കഴിഞ്ഞാൽ സൂപ്പർവൈസർ/പ്രോജക്റ്റ് മാനേജർ/ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ഒപ്പുവെച്ച പ്രോജക്റ്റ് റിപ്പോർട്ട്, സർട്ടിഫിക്കറ്റ്, സൂപ്പർവൈസറുടെ അഭിപ്രായങ്ങൾ, സ്റ്റൈപ്പൻഡ് വാങ്ങിയതിനുള്ള ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എന്നിവ സമർപ്പിക്കണം.

സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം

വിദേശത്ത് സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് പോകുന്ന വിദ്യാർഥികൾക്ക് സർവകലാശാലയുടെ നേരത്തേയുള്ള അനുമതിയോടെമാത്രം ബ്രേക്ക് ഓഫ് സ്റ്റഡി ഓപ്ഷൻ അനുവദിക്കും. ഇന്റേൺഷിപ്പിനുശേഷം വിദ്യാർഥി സമർപ്പിച്ച വിവരങ്ങൾ സർവകലാശാല അക്കാദമിക് ഓഡിറ്റർ പരിശോധിക്കണം. ഇന്റേൺഷിപ്പ് തന്റെ മേഖലയുമായി യോജിച്ച് പോകുന്നില്ലെങ്കിൽ തിരിച്ചുവരാനുള്ള അപേക്ഷ അഞ്ച് ദിവസത്തിനകം ഡിപ്പാർട്ട്മെന്റിൽ നൽകാം. വിദ്യാർഥിയുടെ പ്രകടനം മോശമാണെങ്കിലോ ഹാജർ ഇല്ലെങ്കിലോ ഇന്റേൺഷിപ്പ് റദ്ദാക്കാം.

അക്കാദമിക് വർഷത്തിൽ അവധികിട്ടുന്ന രണ്ടുമാസത്തിലാണ് നേരത്തേ വിദ്യാർഥികൾ ഇന്റേൺഷിപ്പ് ചെയ്തിരുന്നത്. കോവിഡ് വന്നതോടെ അക്കാദമിക് ഷെഡ്യൂൾ താളംതെറ്റി. ഇതോടെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള സമയം നഷ്ടമായി. ഇതൊഴിവാക്കാൻ ഇന്റേൺഷിപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് സർവകലാശാല ഇപ്പോൾ എടുത്ത തീരുമാനമാണിത്.

-ഡോ. കെ. ഗോപകുമാർ-കോ-ഓർഡിനേറ്റർ, ഐ.ക്യു.എ.സി. സാങ്കേതിക സർവകലാശാല

പുതിയൊരാളെ എടുക്കുന്നതിനെക്കാൾ നല്ലതാണ് ഇന്റേൺഷിപ്പ് വഴിയുള്ള നിയമനം

ടെക്‌ജെൻഷ്യയിൽ ജീവനക്കാരെ എടുത്തിരുന്നത് ഇന്റേൺഷിപ്പിലൂടെയാണ്. മികച്ചപ്രകടനം കാഴ്ചവെച്ചാൽ ജോലി ഓഫർ നൽകും. പുതിയൊരാളെ എടുക്കുന്നതിനെക്കാൾ നല്ലതാണ് ഇന്റേൺഷിപ്പ് വഴിയുള്ള നിയമനം. കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ വിദ്യാർഥിയുമായി ദിവസം രണ്ട്-മൂന്ന് മണിക്കൂർ ചെലവിടും.

-ജോയ് സെബാസ്റ്റ്യൻ-സി.ഇ.ഒ., ടെക്‌ജെൻഷ്യ

Content Highlights: B.Tech. students can intern; if they do well, a job is guaranteed, says KTU


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented