ഹയർ സെക്കൻഡറി പരീക്ഷയിൽ 1199 മാർക്ക് കിട്ടിയ അശ്വതിയും നന്ദനയും
കാഞ്ഞങ്ങാട്: 'വിജയനഗര സാമ്രാജ്യം സ്ഥാപിച്ചവര്‍ഷം ഞാന്‍ തെറ്റിയാ എഴുതിയേ. അതുകൊണ്ട് സാമൂഹികശാസ്ത്രത്തില്‍ ഒരു മാര്‍ക്ക് കുറയുമെന്ന് നേരത്തെ കണക്കുകൂട്ടിയതാ.' ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 1199 മാര്‍ക്ക് കിട്ടിയ അശ്വതിയുടെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. കൂട്ടുകാരി നന്ദനയ്ക്കും ഇതേ മാര്‍ക്ക്. ഇരുവരും ബല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. പ്ലസ് ടു പരീക്ഷയില്‍ 1200-ല്‍ 1200 മാര്‍ക്ക് കിട്ടിയ കാസര്‍കോട് ജില്ലയിലെ ഏക വിദ്യാര്‍ത്ഥിയായ അനശ്വരയുടെ ക്ലാസില്‍ തന്നെയാണ് ഇവര്‍ രണ്ടുപേരും പഠിക്കുന്നത്.
മൂന്നുപേരുടെയും നേട്ടത്തില്‍ വലിയ അഭിമാനം തോന്നുന്നുവെന്ന് ക്ലാസ് അധ്യാപിക ടി. ശോഭ. "കൂട്ടുകാരായ ഇവര്‍ മൂവരും പഠനത്തിലും പഠ്യേതര പ്രവര്‍ത്തനത്തിലും ഉഷാറാണ്", പ്രിന്‍സിപ്പല്‍ സി.വി. അരവിന്ദാക്ഷനും പി.ടി.എ. പ്രസിഡന്റ് പി. വേണുഗോപാലും പറഞ്ഞു.
ഗ്രേസ് മാര്‍ക്കുണ്ടായിരുന്നെങ്കില്‍ 1200 ഉറപ്പെന്ന് ഇരുവരും പറഞ്ഞു."ഒരു മാര്‍ക്ക് കുറഞ്ഞതൊന്നും ഒരു പ്രശ്നമേയല്ല. ഞങ്ങളും അന്വശ്വരയ്ക്കൊപ്പം കളക്ടറാകും"- അശ്വതിയുടെയും നന്ദനയുടെയും വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം.
കാസര്‍കോട് ത്രിവേണി കോളേജിലെ അധ്യാപകന് എന്‍. കുഞ്ഞികൃഷ്ണന്റെയും കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലെ ഉദ്യോഗസ്ഥ പി. ശ്രീവിദ്യയുടെയും മകളാണ് ചെമ്മട്ടംവയല്‍ സ്വദേശിനിയായ അശ്വതി എസ്. കൃഷ്ണന്. മുന്‍ അധ്യാപകന് ചാലിങ്കാലിലെ കെ. ഗോപിയുടെയും സി.കെ. ശാലിനിയുടെയും മകളാണ് നന്ദനാ ഗോപി.
Content Highlights: aswathy and nadana who belong to the same class of anaswara scores 1199 marks in plus two
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..