Representational Image | Photo: canva.com
സാങ്കേതികവിദ്യാരംഗം അനന്തസാധ്യതകൾ തുറക്കുന്ന കാലമാണിത്. ചാറ്റ് ജി.പി.ടി.പോലുള്ള അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ രംഗപ്രവേശംചെയ്തുകൊണ്ടിരിക്കുന്നു. ദൈനംദിനജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രത്തോളം പ്രയോജനകരമാവുമെന്നും അതിന്റെ ഭാവിസാധ്യതകൾ എത്രത്തോളമുണ്ടെന്നതിനും ഒരു ഉദാഹരണമാണ് ചാറ്റ് ജി.പി.ടി.
ആഗോള കമ്പനികളെല്ലാം തന്നെ തങ്ങളുടെ സേവനങ്ങളിൽ എ.ഐ. സാധ്യതകൾ അന്വേഷിക്കുകയാണ്. നിക്ഷേപകസ്ഥാപനങ്ങൾ എ.ഐ. കമ്പനികളിൽ നിക്ഷേപിക്കാനായി മത്സരിക്കുകയും ചെയ്യുന്നു. 5ജി പോലുള്ള പുതിയ വിവരവിനിമയ സാങ്കേതികവിദ്യകളുടെ വരവ് ഈരംഗത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
മെറ്റാവേഴ്സ്, ഓഗ്‌മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്‌സ്, തുടങ്ങി സമീപകാലത്തായി നിരന്തരം ചർച്ചയായിക്കൊണ്ടിരിക്കുന്ന അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളുണ്ട്. സാങ്കേതികവിദ്യാരംഗത്തെ ഈ മാറ്റങ്ങൾ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ഐ.ടി. രംഗത്തെ തൊഴിൽസാധ്യതകൾ തേടുന്നവർ ഇന്നുള്ള തൊഴിൽസാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള പഠനരീതിയിൽ മാറ്റംവരുത്തേണ്ടതുണ്ട്.
പുതിയ മേഖലകൾ അവസരങ്ങൾ തുറക്കുമ്പോൾ
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റാ സയൻസ് തുടങ്ങിയ കഴിഞ്ഞ കുറേകാലമായി അവസരങ്ങൾ തുറക്കുന്ന മേഖലകളുണ്ട്. കംപ്യൂട്ടർ സയൻസ് രംഗത്ത് പ്രചാരമേറെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ് സാങ്കേതികവിദ്യകളുമാണ് ചാറ്റ് ജി.പി.ടി.പോലുള്ളവയുടെ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സകലമേഖലയിലേക്കും എ.ഐ.യ്ക്ക് കടന്നുചെല്ലാനാവുമെന്ന് ഇതിനകം തിരിച്ചറിഞ്ഞതാണ്. സാമ്പത്തികരംഗംമുതൽ ആരോഗ്യരംഗത്തുവരെ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണിത്. അതുകൊണ്ടുതന്നെ അവസരങ്ങൾ എറെയാണ്. ഒപ്പം ആകർഷകമായ വരുമാനവും നേടാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ പ്രയോഗിക്കപ്പെടുന്ന മേഖലകളിൽ ചിലതാണ് ഓഗ്‌മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തുടങ്ങിയവ. വിനോദം, ഗെയിമിങ്, വിജ്ഞാനം തുടങ്ങി നിരവധി മേഖലകളിൽ എ.ആർ./ വി.ആർ. സംവിധാനങ്ങൾക്ക് ഇടമുണ്ട്. സമീപഭാവിയിൽതന്നെ എ.ആർ./ വി.ആർ. മേഖല വലിയരീതിയിൽ വികാസംപ്രാപിക്കുമെന്നും സ്വീകാര്യത നേടുമെന്നും വിലയിരുത്തപ്പെടുന്നു. മെറ്റയെപ്പോലുള്ള ആഗോള കമ്പനികൾ വലിയരീതിയിലുള്ള നിക്ഷേപമാണ് ഈ രംഗത്ത് നടത്തിവരുന്നത്. വൈദഗ്ധ്യമുള്ള എ.ഐ./ മെഷീൻ ലേണിങ് പ്രൊഫഷണലുകൾക്ക് ധനകാര്യ/ ബാങ്കിങ്, ഹെൽത്ത് കെയർ, മീഡിയ/ എന്റർടെയ്ൻമെന്റ്, മാർക്കറ്റിങ്, അഗ്രികൾചർ, റീട്ടെയിൽ, ഗെയിമിങ്, റിസർച്ച് മുതലായ മേഖലകളിൽ ധാരാളം തൊഴിൽസാധ്യതകളുണ്ട്.
ഭാവി മുന്നിൽ കാണാം;ഇപ്പോൾ പഠിക്കാം
കംപ്യൂട്ടർ സയൻസിൽ താത്‌പര്യമുള്ളവർക്കെല്ലാം എ.ഐ.യിലും മെഷീൻ ലേണിങ് സാങ്കേതികവിദ്യകളിലും പരിശീലനം നേടാവുന്നതാണ്. വിവിധ സ്ഥാപനങ്ങൾ നേരിട്ടും ഓൺലൈനായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേണിങ്ങിലുമെല്ലാം പരിശീലനം നൽകുന്നുണ്ട്. മാസങ്ങൾ മാത്രം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ മാസ്റ്റർ ബിരുദ കോഴ്സുകൾ വരെ ഈ മേഖലയിലുണ്ട്. ഓരോ കോഴ്സിനും യോഗ്യതകൾ പലതാണ്. സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് പ്ലസ്ടുവാണ് യോഗ്യത. ബി.ടെക്., ബി.എസ്‌സി. കോഴ്സുകൾക്ക് ഫിസിക്സ്, മാത്‌സ് ഉൾപ്പെടുന്ന പ്ലസ്ടു യോഗ്യത വേണം. ബി.ടെക്., ബി.ഇ., ബി.എസ്‌സി., എം.സി.എ., കംപ്യൂട്ടർ സയൻസ്, ഐ.ടി. എന്നിവ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്ക് ചേരാം.

പ്രധാന സ്ഥാപനങ്ങളും കോഴ്‌സുകളും
രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലും ഐ.ഐ.എമ്മുകളിലും സ്വകാര്യ സർവകലാശാലകളിലും സ്വകാര്യ സ്ഥാപനങ്ങളിലും നേരിട്ടും ഓൺലൈനായും മെഷീൻ ലേണിങ് എ.ഐ. കോഴ്സുകൾ ലഭ്യമാണ്.
● പി.ജി. ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- രെവ യൂണിവേഴ്‌സിറ്റി - 2 സെമസ്റ്റർ ( ഒരുവർഷം), ഫീസ് 1,10,000 രൂപ, യോഗ്യത: എൻജിനീയറിങ് ബിരുദം, ഡിപ്ലോമ, പി.ജി. മാത്‌സ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്, ബി.എസ്‌സി ഐ.ടി./കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്, ബി.സി.എ.,എം.എസ്‌സി, എം.എസ്., എം.സി.എ.
● ബി.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അമിറ്റി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, 4 വർഷം, യോഗ്യത: പ്ലസ്ടു, ഫീസ്: 2.73 ലക്ഷം വരെ
● എം.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു, 2 വർഷം, യോഗ്യത: ബി.ടെക്, ബി.ഇ./തത്തുല്യം (സി.എസ്., ഇ.ഇ., ഇ.സി. ഗേറ്റ്), സി, സി++ പ്രോഗ്രാമിങ് കോഴ്‌സും ചെയ്തിരിക്കണം, ഫീസ്: 50000 രൂപയിൽ താഴെ
● എം.സി.എ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ചണ്ഡീഗഢ് സർവകലാശാല, 2 വർഷം, യോഗ്യത: ബി.ടെക്, ബി.എസ്‌സി, ബി.സി.എ., ബി.ഇ., ഗണിതശാസ്ത്രം ഉൾപ്പെടുന്ന ബി.കോം, ബി.എ., ബി.വൊക് ബിരുദങ്ങൾ, ഫീസ് സെമസ്റ്ററിന്- 74,000, ഒപ്പം 2,000 രൂപ പരീക്ഷാ/സുരക്ഷാ ഫീസുകളും
● അഡ്വാൻസ്ഡ് സർട്ടിഫിക്കേഷൻ ഇൻ എ.ഐ. & മെഷീൻ ലേണിങ്, ഇ &ഐ.സി.ടി. അക്കാദമി, ഐ.ഐ.ടി. കാൻപുർ, ഓൺലൈൻ/ ഫാക്കൽട്ടി പിന്തുണയോടുള്ള സെൽഫ് പേസ്ഡ് ക്ലാസുകൾ. ഫീസ്: ഓൺലൈൻ-149900+ജി.എസ്.ടി., സെൽഫ്-പേസ്ഡ്-94900 + ജി.എസ്.ടി.
● ബി.എസ്‌സി ഡേറ്റാ സയൻസ്, അമെറ്റ് യൂണിവേഴ്‌സിറ്റി, 3 വർഷം, യോഗ്യത- 50 ശതമാനത്തോടെ പ്ലസ്ടു. ഫീസ്- 80,000/ വർഷം
● പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അപ്ലൈഡ് ഡേറ്റ സയൻസ്, ഐ.ഐ.ടി. പാലക്കാട് & എമേരിറ്റസ്, 26 ആഴ്ച, ഫീസ് 75,000+ ജി.എസ്.ടി., യോഗ്യത/ബിരുദം
● ഓൺലൈൻ കോഴ്‌സ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഓൺ 3ഡി പ്രിന്റിങ് / അഡിറ്റീവ് മാനുഫാക്ചറിങ് - എൻ.ഐ.ഇ.എൽ.ഐ.ടി., ഫീസ്: 3,000 രൂപ
● ഇന്ററാക്റ്റീവ് എ.ആർ.-വി.ആർ. ആപ്പ് ഡെവലപ്മെന്റ് സർട്ടിഫിക്കേഷൻ കോഴ്‌സ്, ഐ ഹബ്ബ്, ഐ.ഐ.ടി. റൂർക്കീ, 6 ആഴ്ച, ഫീസ്: 15,000 രൂപ, യോഗ്യത: കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ പരിചയമുള്ള എൻജിനീയറിങ് വിദ്യാർഥികൾ, സോഫ്റ്റ്‌വേർ ഡെവലപ്പർമാർ എന്നിവർക്ക്
കേരളത്തിലും പഠനം
കേരളത്തിൽ ബി.ടെക്. കോഴ്‌സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്/എ.ഐ./ഡേറ്റാ സയൻസ് വിഷയങ്ങൾ പഠിക്കാൻ അവസരമുണ്ട്.
● എം.എസ്‌സി. കംപ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്), കൊച്ചി
● എം.ടെക്. കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡേറ്റാ സയൻസ് & ആർട്ടിഫിഷ്യൻ ഇന്റലിജൻസ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്), കൊച്ചി
● എം.എസ്‌സി.(അഞ്ചുവർഷം, ഇന്റഗ്രേറ്റഡ്) കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ് & ഡേറ്റാ സയൻസ്), കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്), കൊച്ചി
● എം.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ്- പാർട്ട് ടൈം), കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്), കൊച്ചി.
● എം.ടെക്. റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ, കോളേജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം.
● എം.എസ്‌സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്- സ്‌കൂൾ ഓഫ് റോബോട്ടിക്‌സ്, എം.ജി. യൂണിവേഴ്‌സിറ്റി
● ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്, അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), ഐ.ഐ.ടി. പാലക്കാട് നൽകുന്ന സർട്ടിഫിക്കറ്റ്, യോഗ്യത: ബാച്ചിലർ ബിരുദം.
● ഡേറ്റാ സയൻസ്, മെഷീൻ ലേണിങ് & ആർട്ടിഫിഷ്യൻ ഇന്റലിജൻസ് പ്രോഗ്രാം, കോഴിക്കോട് ഐ.ഐ.എമ്മും എമിറേറ്റ്‌സും സംയുക്തമായി നടത്തുന്ന കോഴ്‌സ്, യോഗ്യത: ഏതെങ്കിലും ബാച്ചിലർ ബിരുദം/ ഡിപ്ലോമ.
● എം.ടെക്. കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (കണക്ടഡ് സിസ്റ്റംസ് & ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ്), ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള, തിരുവനന്തപുരം.
● എം.ടെക്. ഇലക്‌ട്രോണിക് എൻജിനീയറിങ്
(ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഹാർഡ് വേർ, സിഗ്നൽ പ്രോസസിങ് & ഓട്ടോമേഷൻ, ആർട്ടിഫിഷ്യൻ ഇന്റലിജൻസ്-റോബോട്ടിക്‌സ്, കംപ്യൂട്ടേഷണൽ ഇമേജിങ്) ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള, തിരുവനന്തപുരം
● എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (ഡേറ്റാ അനലറ്റിക്‌സ്), ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള, തിരുവനന്തപുരം
● എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി), ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള, തിരുവനന്തപുരം
● എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കേരള യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം
● എം.ടെക്. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ് (സൈബർ സെക്യൂരിറ്റി), ഐ.ഐ.ഐ.ടി. കോട്ടയം
● ബി.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, കൊച്ചി
● ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
(ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്), എസ്.സി.എം.എസ്. സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, എറണാകുളം
● ബി.ടെക്. കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ്), ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, കാലടി
● ബി.ടെക്. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, എം.ഇ.എസ്. കോളേജ് ഓഫ് എൻജിനീയറിങ്, മലപ്പുറം
● എം.ടെക്. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് & ഡേറ്റാ സയൻസ്, ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (FISAT), എറണാകുളം
● ബി.ടെക്. റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ, സെയിന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനീയറിങ്, കോട്ടയം
● ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം
● ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ് & ഡേറ്റാ സയൻസ്), ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, മൂവാറ്റുപുഴ
● ബി.ടെക്. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് & മെഷീൻ ലേണിങ്, വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, തൃശ്ശൂർ
● ബി.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്, പാപ്പനംകോട്, തിരുവനന്തപുരം.
● ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്., ശ്രീ ബുദ്ധ കോളേജ് ഓഫ് എൻജിനീയറിങ്, പാറ്റൂർ- പടനിലം, ആലപ്പുഴ.
● ബി.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, വിശ്വജ്യോതി കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, വാഴക്കുളം, മൂവാറ്റുപുഴ
● ബി.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് ചെമ്പേരി, കണ്ണൂർ.
● പി.ജി. ഡിപ്ലോമ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), സി-ഡാക്ക്: സെന്റർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിങ്.
● പി.ജി. ഡിപ്ലോമ (ബിഗ് ഡേറ്റാ അനലിറ്റിക്‌സ്), സി- ഡാക്ക്: സെന്റർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിങ്.
ഇവയ്ക്കുപുറമേ, ഗ്രേറ്റ് ലേണിങ്, പിയേഴ്സൺ പ്രൊഫഷണൽ, ജിഗ്സോ അക്കാദമി, എജ്യുറേക്ക, എഡ്എക്സ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളും എ.ഐ. മെഷീൻ ലേണിങ് പരിശീലന കോഴ്സുകൾ ഓൺലൈനായും അല്ലാതെയും നൽകുന്നുണ്ട്.
ഇവയിൽ പലതും ഐ.ഐ.ടി.കൾ, ഐ.ഐ.എമ്മുകൾ, രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകൾ എന്നിവയുമായും സഹകരിച്ച് ഇത്തരം കോഴ്സുകൾ നൽകുന്നുണ്ട്. എങ്കിലും കോഴ്‌സുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പരിശോധിച്ചറിഞ്ഞതിനുശേഷംമാത്രം തിരഞ്ഞെടുക്കുക.
ഗൂഗിൾ, ലിങ്ക്ഡ് ഇൻ ലേണിങ്, യുഡെമി പോലുള്ള സേവനങ്ങളിലൂടെ ഓൺലൈനായും സർട്ടിഫിക്കേഷൻ കോഴ്സുകളിൽ പരിശീലനം നേടാവുന്നതാണ്. വിദേശ രാജ്യങ്ങളിലും എ.ഐ. മെഷീൻ ലേണിങ് കോഴ്‌സുകളുണ്ട്. യോഗ്യതയനുസരിച്ച് അതിനും ശ്രമിക്കാവുന്നതാണ്

(മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: The Scope of Artificial Intelligence, Best Artificial Intelligence Courses & Certifications
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..