കോവിഡ് കാലം പാഴാക്കിയില്ല; മൂന്നു മാസത്തിനിടെ ആരതി പഠിച്ചത് 350 ഓണ്‍ലൈന്‍ കോഴ്സുകള്‍


മിന്നു വേണുഗോപാല്‍

2 min read
Read later
Print
Share

മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ എം.എസ്‌സി. ബയോ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് 22-കാരിയായ ആരതി

ആരതി രഘുനാഥ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: കോവിഡ് കാലത്തെ അടച്ചിടല്‍ ഫലപ്രദമായി വിനിയോഗിച്ച നിരവധി പേരുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതോടെ പുസ്തകങ്ങള്‍ മടക്കിവെച്ചവരോട് എളമക്കര സ്വദേശിനിയായ ആരതിക്ക് പറയാനുള്ളത് കോവിഡ് കാലത്തെ പഠന മികവിന്റെ കഥയാണ്. തൊണ്ണൂറ് ദിവസം കൊണ്ട് ആരതി പഠിച്ച് പാസായത് വിദേശ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന 350 ഓണ്‍ലൈന്‍ കോഴ്സുകള്‍.

ഈ അതിജീവന ശ്രമത്തിന് ആരതിയെ തേടിയെത്തിയത് യൂണിവേഴ്സല്‍ റെക്കോഡ് ഫോറത്തി (യു.ആര്‍.എഫ്.) ന്റെ ഏഷ്യന്‍ - വേള്‍ഡ് റെക്കോഡുകള്‍. ലോക റെക്കോഡ് സ്ഥിരീകരിച്ച് ആരതിക്ക് അറിയിപ്പ് ലഭിച്ചു. മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ എം.എസ്‌സി. ബയോ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് 22-കാരിയായ ആരതി.

പ്രശസ്ത യൂണിവേഴ്സിറ്റികളിലെ കോഴ്സുകള്‍ സൗജന്യമായി വീട്ടിലിരുന്ന് പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമായ കോഴ്സിറ വഴിയാണ് 350 കോഴ്സുകള്‍ പഠിച്ചത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്മാര്‍ക്ക്, കെയ്സ്റ്റ്, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്, യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ, എസ്.യു.എന്‍.വൈ., യൂണിവേഴ്‌സിറ്റി ഓഫ് കോപ്പന്‍ഹാഗന്‍, യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്റര്‍, എമോറി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയ, കോഴ്‌സിറ പ്രൊജക്ട് നെറ്റ്വര്‍ക്ക് എന്നിവയില്‍ നിന്നാണ് ആരതിയുടെ ഈ നേട്ടം. മൂന്നാഴ്ച മുതല്‍ ആറു മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. കംപ്യൂട്ടര്‍ സയന്‍സ്, മെഡിസിന്‍, എന്‍ജിനീയറിങ്, ലൈഫ് സ്‌കില്‍സ് തുടങ്ങി എല്ലാ പഠന ശാഖകളിലെയും കോഴ്സുകളുണ്ട്. സെപ്റ്റംബര്‍ ആദ്യവാരം വരെ കോഴ്സുകള്‍ സൗജന്യമായിരുന്നു.

റെക്കോഡിലെത്തിയ കൗതുകം

കോളേജിലെ ഓണ്‍ലൈന്‍ പഠനത്തിന് പുറമെയാണ് ജൂണില്‍ കോഴ്സിറയില്‍ പഠനം തുടങ്ങുന്നത്. ബയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടുതല്‍ തിരഞ്ഞെടുത്തത്. നൂറ് വിഷയങ്ങള്‍ വരെ ഇക്കാലയളവില്‍ പഠിച്ചവരുണ്ടെങ്കിലും 350 കോഴ്സുകളുമായി ആരതിയുടെത് അപൂര്‍വ നേട്ടം.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജിംസ് പി. മുഹമ്മദ്, കോഴ്സിറ കോ-ഓര്‍ഡിനേറ്റര്‍ ഹനീഫ കെ.ജി., അധ്യാപിക നീലിമ ടി.കെ. എന്നിവര്‍ പഠനം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സഹായിച്ചു. എളമക്കര മാളിക്കേല്‍ മഠത്തില്‍ എം.ആര്‍. രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ്. ഇലക്ട്രീഷ്യനാണ് രഘുനാഥ്. സെയ്ന്റ് തെരേസാസ്, കൊച്ചിന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍, ബിരുദ പഠനം. കോളേജ് അധ്യാപികയാവുകയാണ് ആരതിയുടെ ലക്ഷ്യം.

Content Highlights: Arathi from Kochi completed 350 online courses in three months

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satyam kumar

1 min

13-ാം വയസില്‍ ഐഐടിയില്‍ പ്രവേശനം; Ph.Dയും കഴിഞ്ഞ് സത്യംകുമാര്‍ ഇന്ന് ആപ്പിളില്‍ 

Sep 16, 2023


vishnu suresh

2 min

ഗവേഷണത്തിന് ഐ.ഐ.ടിയിലേക്ക്; പരിമിതികളില്‍ കരയാനല്ല, നേടാനാണ് വിഷ്ണുവിന് ജീവിതം

Aug 2, 2023


student

3 min

ഇന്റർനാഷണൽ റിലേഷൻസ്; അറിയാം കരിയർ സാധ്യതകൾ 

Jun 6, 2023


Most Commented