പ്രതീകാത്മക ചിത്രം | Photo: gettyimages.in
അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി ശേഷിക്കുന്നത് ഏതാനും ആഴ്ചകള്‍ മാത്രം. കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ക്കും തുടക്കമായി. പുതിയ കാലത്തിന് അനുയോജ്യമായ ഏതാനും കോഴ്‌സുകളെ പരിചയപ്പെടുത്തകയാണിവിടെ...
അഡ്വാന്‍സ്ഡ് ഐ.ടി. കോഴ്സുകള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരള (IIITMK)യില്‍ ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എം.എസ്‌സി. സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്സ്, ജിയോ സ്പെഷ്യല്‍ അനലിറ്റിക്സ്, എം.ഫില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക് പ്രോഗ്രാമുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.iiitmk.ac.inഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. അവസാന തീയതി മേയ് 22.
സിംബയോസിസ് ലോ പ്രവേശനപരീക്ഷ
സിംബയോസിസ് ലോ സ്‌കൂള്‍ ഹൈദരാബാദിലെ ബി.എ. എല്‍എല്‍.ബി., ബി.ബി.എ. എല്‍എല്‍.ബി. പ്രോഗ്രാമുകള്‍ക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയായ-SLAT-യ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പരീക്ഷ മേയ് രണ്ടിന് നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് www.set-test.org, www.slsh.edu.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കണം.
നിക്മാര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷനില്‍ മാനേജ്മെന്റ് & റിസര്‍ച്ച് NICMAR - അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, പ്രോജക്ട് എന്‍ജിനീയറിങ് & മാനേജ്മെന്റ്, റിയല്‍ എസ്റ്റേറ്റ് & അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്, ഡെവലപ്മെന്റ് & മാനേജ്മെന്റ് എന്നീ രണ്ടു വര്‍ഷ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ്, പുണെ കാമ്പസുകളിലാണ് കോഴ്സുകള്‍. കൂടാതെ ഒരുവര്‍ഷത്തെ മാനേജ്മെന്റ് ഓഫ് ഫാമിലി കണ്‍സ്ട്രക്ഷന്‍ ബിസിനസ്, ഹെല്‍ത്ത്, സോഫ്റ്റ് & എന്‍വിറോണ്‍മെന്റ്-മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി മാര്‍ച്ച് 29. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nicmar.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
എം.എസ്‌സി. ഡിജിറ്റല്‍ ഹെല്‍ത്ത്
യു.കെ.യിലെ യൂണിവേഴ്സിറ്റി ഓഫ് സ്ട്രാത്ത് ക്ലൈഡില്‍ എം.എസ്‌സി. ഡിജിറ്റല്‍ ഹെല്‍ത്ത് സിസ്റ്റംസ് കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഡിഗ്രി സെക്കന്‍ഡ് ക്ലാസോടെ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. IELTS-ന് 6 ബാന്‍ഡ് നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.strath.ac.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
ഐസറില്‍ പിഎച്ച്.ഡി.
ഐസര്‍ ബെര്‍ഹാമ്പൂരില്‍ പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നിവയില്‍ ഡോക്ടറല്‍ പഠനത്തിന് അവസരം ലഭിക്കും. അവസാന തീയതി ഏപ്രില്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiserbpr.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഐ.ഐ.എം. എം.ബി.എ.
കോഴിക്കോട് ഐ.ഐ.എമ്മില്‍ എം.ബി.എ. ലിബറല്‍ സ്റ്റഡീസ് & മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. CAT, GRE, GMAT സ്‌കോറുള്ള ബിരുദധാരികള്‍ക്ക് യോഗ്യതയുണ്ട്. അപേക്ഷ മാര്‍ച്ച് 31 വരെ സ്വീകരിക്കും. ഏപ്രില്‍/മേയില്‍ പ്രവേശനപരീക്ഷയും ഇന്റര്‍വ്യൂവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iimk.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
എം.ബി.എ. രാജഗിരി ബി സ്‌കൂള്‍
കൊച്ചിയിലെ രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസില്‍ എം.ബി.എ., പി.ജി.ഡി.എം., എം.എച്ച്.ആര്‍.എം. കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
CAT/MAT/CMAT/KMAT/GMAT സ്‌കോറുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 25. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rajagiribusinessschool.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
മേക്കപ്പ് കോഴ്സ്
പ്ലസ് ടു പാസായവര്‍ക്ക് മേക്കപ്പ് സ്റ്റുഡിയോ സെന്ററില്‍ മേക്കപ്പ് ആര്‍ട്ടിസ്ട്രി കോഴ്സിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.makeupstudio.in/course എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
മധുര-കാമരാജ് യൂണിവേഴ്സിറ്റി
മധുര-കാമരാജ് യൂണിവേഴ്സിറ്റിയില്‍ പ്രവേശന പരീക്ഷ വഴിയും അല്ലാതെയുമുള്ള ബിരുദാനന്തര കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏപ്രില്‍ 25, 26 തീയതികളിലാണ് പ്രവേശന പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mkuniversity.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി പ്രവേശനം
ഡല്‍ഹി ടെക്നോളജിക്കല്‍ സര്‍വകലാശാലയില്‍ എം.ടെക്. എം.ബി.എ., എം.എസ്‌സി., പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ബിരുദതലത്തില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍, ബി.ടെക്, ബി.ബി.എ., പ്രോഗ്രാമുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dtu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
സ്പീച്ച് & ഹിയറിങ് കോഴ്സുകള്‍
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്ങില്‍ ബിരുദ, ബിരുദാന്തര പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ.എസ്.എല്‍.പി., എം.എസ്‌സി. ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പാത്തോളജി, പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. കൂടാതെ പിഎച്ച്.ഡി. പ്രോഗ്രാമുകളുമുണ്ട്. മൈസൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് & ഫാമിലി വെല്‍ഫെയറിന്റെ കീഴിലാണ്.
പ്രവേശന പരീക്ഷയുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി മേയ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aiishmysore.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഫിസിക്സ് ട്രെയിനിങ് & ടാലന്റ് സെര്‍ച്ച് (PTTC) ട്രെയിനിങ്
ആറാമത് ദേശീയ ഫിസിക്സ് ട്രെയിനിങ് & ടാലന്റ് സെര്‍ച്ച് (PTTC) ട്രെയിനിങ് ക്യാമ്പ് മേയ് 25 മുതല്‍ ജൂണ്‍ 15 വരെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) ഉഡുപ്പി കാമ്പസില്‍ നടക്കും. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രോഗ്രാം നടക്കുന്നത്. ബി.എസ്‌സി., എം.എസ്‌സി. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബി.ടെക് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 21. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ptts.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
മൗറീഷ്യസില്‍ ബി.ഫാം
മൗറീഷ്യസിലെ ജെ.എസ്.എസ്. അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ & റിസര്‍ച്ച് ബി.ഫാമില്‍ ബി.എസ്‌സി. എന്‍വിറോണ്‍മെന്റല്‍ സയന്‍സസ്, ബയോടെക്നോളജി, കോസ്മെറ്റിക് സയന്‍സസ്, ബി.ബി.എ. ഹോസ്പിറ്റല്‍ & ഹെല്‍ത്ത് സിസ്റ്റം മാനേജ്മെന്റ്, എം.ബി.എ. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jssaher.edu.mu എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
Content Highlights: Apply now for these new age courses to secure great career
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..