ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ പഠിക്കാം | RIE CEE 2022


ഡോ. എസ്. രാജൂകൃഷ്ണൻ

കേരളത്തിലെ അപേക്ഷകര്‍ക്ക് മൈസൂരുവിലേക്ക് അപേക്ഷിക്കാം

Representational Image (Photo: Canva)

ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ (ആര്‍.ഐ.ഇ.) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങി (എന്‍.സി.ഇ.ആര്‍.ടി.)ന്റെ കീഴില്‍ അജ്മേര്‍, ഭോപാല്‍, ഭുവനേശ്വര്‍, മൈസൂര്‍, ഷില്ലോങ് നോര്‍ത്ത് ഈസ്റ്റേണ്‍ എന്നീ ആര്‍.ഐ.ഇ.കളിലാണ് പ്രോഗ്രാമുകളുള്ളത്.

മറ്റു പ്രോഗ്രാമുകള്‍

രണ്ടുവര്‍ഷ ബി.എഡ്.: സയന്‍സ്/മാത്തമാറ്റിക്‌സ് സ്‌പെഷ്യലൈസേഷനോടെയുള്ള, സയന്‍സ് ബാച്ച്ലര്‍ ബിരുദം അല്ലെങ്കില്‍ ബി.ടെക.്/ബി.ഇ. അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സസ്/ഹ്യുമാനിറ്റീസ്/കൊമേഴ്സ് ബാച്ച്ലര്‍ ബിരുദമാണ് യോഗ്യത രണ്ടുവര്‍ഷ എം.എഡ്.: ബി.എഡ്./ ബി.എ.ബി.എഡ്./ബി.എ.എഡ്./ബി.എസ്സി.ബി.എഡ്./ബി.എസ്സി.എഡ്./ബി.എല്‍.എഡ്. കൂടാതെ ആര്‍ട്സ്/സയന്‍സ് ബാച്ച്ലര്‍ ബിരുദവും ഡി.എല്‍.എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അപേക്ഷകര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം) മൊത്തത്തില്‍ വേണം.മൂന്നുവര്‍ഷ ബി.എഡ്. -എം.എഡ്. ഇന്റഗ്രേറ്റഡ് പ്രോഗ്രാം: 50 ശതമാനം സയന്‍സ്/സോഷ്യല്‍ സയന്‍സ്/ഹ്യുമാനിറ്റീസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം. എക്‌സിറ്റ് ഓപ്ഷന്‍ ഇല്ല.

വിവിധ കേന്ദ്രങ്ങളിലുള്ള ബി.എഡ്., എം.എഡ്., ബി.എസ്സി./ബി.എ. ബി.എഡ്. പ്രോഗ്രാമുകള്‍ക്ക് അപേക്ഷാര്‍ഥിയുടെ താമസസ്ഥലം പരിഗണിച്ച് നിശ്ചിത കേന്ദ്രത്തിലേക്കേ അപേക്ഷിക്കാനാകൂ. കേരളത്തിലെ അപേക്ഷകര്‍ക്ക് മൈസൂരുവിലേക്ക് അപേക്ഷിക്കാം .മൈസൂരുവില്‍ മാത്രമുള്ള എം.എസ്സി.എഡ്., ഭോപാലില്‍ മാത്രമുള്ള ഇന്റഗ്രേറ്റഡ് ബി.എഡ്- എം.എഡ്. എന്നിവയിലേക്ക് ഏതുപ്രദേശത്തുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രവേശന പരീക്ഷ

ജൂലായ് 24-ന് നടത്തുന്ന രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു പ്രവേശനപരീക്ഷ (സി.ഇ.ഇ.) ഉണ്ടാകും. പ്രോഗ്രാമിനനുസരിച്ച് മൂന്ന് പ്രവേശന പരീക്ഷകള്‍ നടത്തും. പ്ലസ് ടു യോഗ്യതയായുള്ള പ്രോഗ്രാമുകള്‍ ഗ്രൂപ്പ് 'എ' യിലും ബി.എഡ്./ഇന്റഗ്രേറ്റഡ് ബി.എഡ.്-എം.എഡ്. ഗ്രൂപ്പ് 'ബി' യിലും എം.എഡ.്; ഗ്രൂപ്പ് 'സി' യിലും ആയിരിക്കും. ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ഇന്‍ ഇംഗ്ലീഷ് (20 ചോദ്യങ്ങള്‍), ടീച്ചിങ് ആപ്റ്റിറ്റിയൂട്ട്് (30), റീസണിങ് എബിലിറ്റി (30) എന്നീ മേഖലകളിലെ ചോദ്യങ്ങള്‍ മൂന്നു ഗ്രൂപ്പിലുമുണ്ടാകും. ശരിയുത്തരത്തിന് രണ്ടുമാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍ 0.5 മാര്‍ക്ക് വീതം നഷ്ടപ്പെടും. എറണാകുളം പരീക്ഷാ കേന്ദ്രമാണ്. പരീക്ഷയുടെ സിലബസ്, മുന്‍വര്‍ഷത്തെ ചോദ്യപ്പേപ്പര്‍ എന്നിവയ്ക്ക് cee.ncert.gov.in/ കാണുക.ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന ഹരിയാണ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ ടീച്ചര്‍ എജ്യുക്കേഷനില്‍ (www.siaste.org) ബി. എസ്സി.ബി.എഡ്., ബി.എ.ബി.എഡ്. പ്രോഗ്രാമുകള്‍ ഉണ്ട്. എല്ലാ സംസ്ഥാനക്കാര്‍ക്കും/കേന്ദ്രഭരണ പ്രദേശക്കാര്‍ക്കും അപേക്ഷിക്കാം. സി.ഇ.ഇ. അഭിമുഖീകരിക്കുകയും സ്ഥാപനത്തിലേക്ക് പ്രത്യേകം അപേക്ഷിക്കുകയും വേണം.

റാങ്ക് പട്ടിക

പ്രവേശന പരീക്ഷയിലെ മാര്‍ക്കിന് 60-ഉം യോഗ്യതാ പരീക്ഷയുമായി ബന്ധപ്പെട്ട മൊത്തം മാര്‍ക്കിന് 40-ഉം ശതമാനം വെയ്റ്റേജ് നല്‍കും. യോഗ്യതാ പരീക്ഷയിലെ മൊത്തം മാര്‍ക്ക് കണക്കാക്കുന്ന രീതി പ്രോസ്‌പെക്ടസില്‍ വിശദീകരിച്ചിട്ടുണ്ട്.

പ്ലസ് ടുവാണ് യോഗ്യത

ബിരുദത്തോടൊപ്പം (ബി.എസ്സി./ ബി.എ.), ഹൈസ്‌കൂള്‍ തല അധ്യാപകരാകാന്‍ വേണ്ട ബി.എഡ്. യോഗ്യതയും ചേര്‍ന്നുള്ള നാലുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍; എം.എസ്സി.ക്കൊപ്പം സയന്‍സില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ വേണ്ട ബി.എഡും ചേര്‍ന്നുള്ള ആറുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം എന്നിവയ്ക്ക് പ്ലസ് ടു യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമിനനുസരിച്ച് പ്ലസ് ടു തലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയത്തില്‍ മാറ്റമുണ്ടാകും. പ്രോഗ്രാമും പ്ലസ് ടു തലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങളും:

  • ബി.എസ്സി. ബി.എഡ്. (ഫിസിക്കല്‍ സയന്‍സ്) - ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്
  • ബി.എസ്സി. ബി.എഡ്. (ബയോളജിക്കല്‍ സയന്‍സസ്)-ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി
  • ബി.എ. ബി.എഡ്: സയന്‍സ്/ കൊമേഴ്സ്/ആര്‍ട്സ് സ്ട്രീമില്‍ പ്ലസ്ടു
  • എം.എസ്സി.എഡ് (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്) - പ്ലസ് ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഈ നാലു പ്രോഗ്രാമുകള്‍ക്കും പ്ലസ് ടു 2020-ലോ 2021-ലോ ജയിച്ചവര്‍ക്കും 2022-ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ
cee.ncert.gov.in വഴി ജൂണ്‍ 30 വരെ അപേക്ഷിക്കാം. നിശ്ചിത തീയതിക്കകം യോഗ്യതാ പരീക്ഷാ മാര്‍ക്ക് നല്‍കണം.

Content Highlights: Regional Institute of Education admission 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented