പ്രതീകാത്മക ചിത്രം | Canva Image
പുരാവസ്തുക്കളും ചരിത്രപഠനവുമെല്ലാം ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? മ്യൂസിയങ്ങളും ചരിത്രസ്മാരകങ്ങളുമെല്ലാം സന്ദര്‍ശിക്കുന്നതിനും അവയെ കുറിച്ചറിയുന്നതിനും സമയം കണ്ടെത്തുന്നവരും ചരിത്രസംബന്ധമായ വിഷയങ്ങളില്‍ ഉന്നതപഠനം ആഗ്രഹിക്കുന്നവരുമാണോ നിങ്ങള്‍? എങ്കില്‍ മ്യൂസിയോളജിയെ കുറിച്ചറിയണം.
മ്യൂസിയോളജി
സാംസ്കാരിക പൈതൃകങ്ങളുടെ കലവറകള്‍ എന്നാണ് മ്യൂസിയങ്ങള്‍ അറിയപ്പെടുന്നത്. ഗ്രീക്ക് ദേവതയായ മ്യൂസെസ് എന്ന പദത്തില്‍ നിന്നും ഉത്ഭവിച്ച മ്യൂസിയോ എന്ന പദമാണ് പിന്നീട് മ്യൂസിയം ആയത്. ഗ്രീക്ക് വിശ്വാസ പ്രകാരം മ്യൂസെസ് ദേവതയാണ് കല,സംസ്കാരം,ശാസ്ത്രം എന്നിവയെ സംരക്ഷിക്കുന്നത്. അതേപോലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്കാരിക സമ്പത്തും പരിജ്ഞാനങ്ങളും സംരക്ഷിക്കുന്നത് മ്യൂസിയങ്ങളാണ്. ഇത്തരത്തില്‍ മ്യൂസിയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് മ്യൂസിയോളജി.പഠനം
മ്യൂസിയങ്ങളുടെ ആവശ്യകത,മ്യൂസിയം നിര്‍മ്മാണം,മ്യൂസിയം മാനേജ്മെന്റ്,മ്യൂസിയത്തിന്റെ തനതു സ്വഭാവങ്ങള്‍ക്കിണങ്ങുന്ന വസ്തുക്കളുടെ ശേഖരണം,ശേഖരിക്കപ്പെട്ടവസ്തുക്കളുടെ പ്രാധാന്യവും മൂല്യങ്ങളും തിരിച്ചറിയുന്നതിലേക്കുള്ള ഗവേഷണങ്ങള്‍,മ്യൂസിയം സംബന്ധിയായ നിയമവശങ്ങള്‍ ശേഖരിക്കുക,ഗവേഷണം നടത്തുക,വസ്തുക്കളെ കാഴ്ചക്കാരെ ആകര്‍ഷിക്കും വിധത്തില്‍ പ്രദര്‍ശിപ്പിക്കുക,വിവിധതരം മ്യൂസിയങ്ങളെ കുറിച്ചുള്ള പഠനം, സംരക്ഷണം, മ്യൂസിയം ഡോക്യുമെന്റേഷന്,മ്യൂസിയം മാര്‍ക്കറ്റിംഗ്,മ്യൂസിയം ആര്‍ക്കിടെക്ച്ചര്‍,മ്യൂസിയം പബ്ലിക്കേഷന്‍സ്,മ്യൂസിയം സെക്യൂരിറ്റി,മ്യൂസിയം അഡ്മിനിസ്ട്രേഷന് തുടങ്ങിയ വിഷയങ്ങളാണ് മ്യൂസിയോളജിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.തൊഴില്‍ സാധ്യതകള്‍
മ്യൂസിയോളജിയില്‍ ഉന്നതപഠനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശത്തും സ്വദേശത്തുമായി മ്യൂസിയങ്ങളിലും മറ്റും നിരവധി തൊഴിലവസരങ്ങളാണുള്ളത്. എഴുനൂറില്പരം മ്യൂസിയങ്ങളാണ് ഇന്ത്യയില്‍ ആകെയുള്ളത്. എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകും. മ്യൂസിയങ്ങളുടെ കണ്‍സര്‍വേറ്റര്‍,ക്യൂറേറ്റര്‍,ടാക്സിഡെര്‍മിസ്റ്റ്,എജ്യൂക്കേറ്റര്‍,ലെയ്സണ്‍ ഓഫീസര്‍,ഡോക്യുമെന്റേഷന് ഓഫീസര്‍,അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍,സെക്യൂരിറ്റി ഓഫീസര്‍,റിസര്‍ച്ച് ഓഫീസര്‍,പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തുടങ്ങി നിരവധി തസ്തികകളാണ് ഇവരെ കാത്തിരിക്കുന്നത്.സംസ്കൃത സര്‍വകലാശാലയില്‍ എം. എ മ്യൂസിയോളജി
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എം. എ. (മ്യൂസിയോളജി) കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് കോഴ്സ് നടത്തുന്നത്.പ്രവേശനം എങ്ങനെ?പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും എം.എ.,എം.എസ്സി.,എം.എസ്. ഡബ്ല്യൂ. കോഴ്സുകളിലേക്കുള്ള അഡ്മിഷന്. ഈ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയവര്‍ക്കോ സര്‍വ്വകലാശാല അംഗീകരിക്കുന്ന മറ്റു സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദം (10+ 2+ 3പാറ്റേണ്‍) കരസ്ഥമാക്കിയവര്‍ക്കോ അപേക്ഷിക്കാം. ബി. എ. പ്രോഗ്രാമിന്റെ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം പ്രകാരം എല്ലാ കോഴ്സുകളും പൂര്‍ത്തിയായവര്‍ക്കും ഒന്ന് മുതല്‍ നാല് സെമസ്റ്ററുകള്‍ വിജയിച്ച് (എട്ട് സെമസ്റ്റര്‍ പ്രോഗ്രാമിന് ഒന്ന് മുതല്‍ ആറ് സെമസ്റ്ററുകള്‍ വിജയിച്ച്)2022ഏപ്രില്‍ / മെയ് മാസങ്ങളില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ 31.08.2022ന് മുന്‍പായി അവസാന വര്‍ഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്,പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
ഏപ്രില്‍22 ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കണം.പ്രവേശന പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും www.ssus.ac.in സന്ദര്‍ശിക്കുക.ഫോണ്‍: 0484-2463380.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..