സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച്, കോച്ചിങ്ങിന് പോവാതെ JEE റാങ്ക് വാങ്ങാന്‍ പറ്റുമോ? അനശ്വറിന് പറ്റും


അഞ്ജന രാമത്ത്‌Success stories

anaswar

കണ്ണൂര്‍ സ്വദേശി അനശ്വര്‍ കെ.ബി ഐഐടി കാണ്‍പുരിലേക്ക് പെട്ടി ഒരുക്കുന്ന തിരക്കിലാണ്. ജെഇഇ അഡ്വാന്‍സ് പരീക്ഷയില്‍ 772ാം റാങ്ക് അനശ്വര്‍ നേടിയത് ഒറ്റയ്ക്കാണ്. പരീശിലന വഴിയില്‍ ഒരു കോച്ചിങ്ങ് സെന്ററിനെയും ഈ മിടുക്കന്‍ ആശ്രയിച്ചില്ല. ചിട്ടയായ പഠനമാണ് അനശ്വറിന്റെ വിജയത്തിന്റെ രഹസ്യം. സര്‍ക്കാര്‍ സ്‌കൂളിലെ പഠനം തള്ളികളയുന്നവര്‍ക്കിടിയില്‍ നിന്ന് ഇവിടെത്തെ പഠനം മികച്ചതാണെന്ന് പറഞ്ഞ്‌ അനശ്വര്‍ മാതൃഭൂമി ഡോട്ട് കോമിനോട് തന്റെ പഠനവഴികളെ കുറിച്ച് മനസ് തുറക്കുന്നു.

ലിറ്റില്‍ കൈറ്റ്‌സ് തുറന്ന് തന്ന ആഗ്രഹം
പണ്ടുമുതലേ കംപ്യൂട്ടര്‍ സയന്‍സ് വളരെ ഇഷ്ടമാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലിറ്റില്‍ കൈറ്റ്‌സിന്റെ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. കംപ്യൂട്ടര്‍ സയന്‍സ് രംഗത്തോടുള്ള ശക്തമായ ആഗ്രഹം വാര്‍ത്തെടുക്കുന്നതില്‍ ആ ക്യാംപുകള്‍ സ്വാധിനിച്ചിരുന്നു. പ്ലസ് വണ്ണില്‍ എത്തിയപ്പോളാണ് ജെഇഇ അഡ്വാന്‍സിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നത്‌. അക്കാലയളവിലാണ് പരിശിലനം ആരംഭിക്കുന്നത്.സ്വയം പരിശിലനം
സ്വന്തമായി പഠിക്കുന്നതായിരുന്നു താത്പര്യം. അതാവുമ്പോ ഇഷ്ടപ്പെട്ട് മനസിലാക്കി പഠിക്കാം. തന്നെ പഠിക്കുമ്പോള്‍ നന്നായി മനസിലാക്കാന്‍ പറ്റിയിരുന്നു കോച്ചിങ്ങ് സെന്ററുകളിലെ പഠനാന്തരീക്ഷവും അവ നല്‍കുന്ന സമ്മര്‍ദ്ദവും എനിക്ക് താങ്ങാനാവുമെന്ന് തോന്നിയില്ല. ഒറ്റയ്ക്ക് പഠിച്ച് നേടാവുന്നതേയുള്ളുവെന്ന വിശ്വാസം ആദ്യം മുതല്‍ തന്നെയുണ്ടായിരുന്നു.

ഇടയ്‌ക്കെല്ലാം ഈ തീരുമാനം തെറ്റാണോ എന്നൊരു ആശങ്ക വന്നിരുന്നു. ആ സമയത്തെല്ലാം എന്നെ ധൈര്യപൂര്‍വ്വം മുന്നോട്ട് നയിച്ചത് എന്റെ കുടുംബമായിരുന്നു. ഫോക്ക്‌സ് മാറാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയ്‌ക്കോളു നിനക്ക് വിജയിക്കാനാവുമെന്ന് തന്നെയായിരുന്നു അവര്‍ പറഞ്ഞത്. സത്യത്തില്‍ പരീശീലന കാലഘട്ടം എനിക്ക് സുഖമുള്ള ഓര്‍മ്മയാണ്. ഒറ്റയ്ക്ക് വളരെയധികം സന്തോഷത്തോടെയാണ് പഠിച്ചത്. ഞാന്‍ തയ്യാറാക്കുന്ന ടൈംടേബിള്‍. സ്വയം കറക്ട് ചെയ്തുള്ള മുന്നോട്ട് പോക്കെല്ലാം മനോഹരമായ പ്രോസസായിരുന്നു

ഈ റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല
772-ാം റാങ്കാണ് ഓള്‍ ഇന്ത്യയില്‍ ലഭിച്ചിരിക്കുന്നത്, ഒബിസി വിഭാഗത്തില്‍ 101. പരീക്ഷയില്‍ കുറേ തെറ്റ് വരുത്തിയിരുന്നു അതു കൊണ്ട് തന്നെ ഒരു 1500 റേഞ്ചിലുള്ള റാങ്കായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ റിസള്‍ട്ട് വന്നപ്പോള്‍ വളരെയധികം സന്തോഷമായി. എന്റെ തീരുമാനങ്ങള്‍ തെറ്റായിരുന്നില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു റിസള്‍ട്ട്. വീട്ടുകാരും വളരെ ഹാപ്പിയായി

പഠനരീതി
സിലബസ്സ് മുഴുവന്‍ പഠിക്കുകയായിരുന്നു ആദ്യം ഘട്ടം. മുന്‍കാല ചോദ്യ പേപ്പറുകള്‍ ശേഖരിച്ച് ചോദ്യ പാറ്റേണുകളെ കുറിച്ച് വിശദമായ ധാരണ വരുത്തി. കൃത്യമായ ഇടവേളകളില്‍ റിവിഷന്‍ നടത്തിയിരുന്നു.മുന്‍കാല ചോദ്യപേപ്പറുകള്‍ വെച്ച് പരീക്ഷ മാതൃകയില്‍ മോക് ടെസ്റ്റ് സ്വയം നടത്തി നോക്കും. ഇതില്‍ എവിടെയാണോ മാര്‍ക്ക് കുറവ് ആ ഭാഗം വീണ്ടും വീണ്ടും പഠിക്കും. സംശയങ്ങളെല്ലാം അപ്പോള്‍ തന്നെ പരിഹരിച്ചാണ് മുന്നോട്ട് പോയിരുന്നത്. നോട്‌സ് എഴുതി പഠിക്കുന്ന സ്വഭാവം പൊതുവേ ഇല്ല. ബുദ്ധിമുട്ടുള്ള ഭാഗം മാത്രമാണ് നോട്‌സാക്കുക ഇത്തരത്തില്‍ ചെയ്യുന്നത് ഓര്‍മ്മ നില്‍ക്കാനായി സഹായിക്കുന്നു. പരമാവധി സമയം പഠിക്കും ബോറടിക്കുമ്പോള്‍ റെസ്റ്റെടുക്കാന്‍ മടിക്കാറില്ല.സിനിമ, സീരിസ് എന്നിവ കാണും, മൊബൈല്‍ ഗെയിം കളിക്കുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നില്ല. എക്‌സാമടുത്തപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് മൂന്ന് മണിക്കൂര്‍ ടെസ്റ്റ് ചെയ്തു നോക്കി. എക്‌സാമിന്റെ അതേ പാറ്റേണില്‍ ടൈമര്‍ വെച്ചാണ് ചെയ്തത്. അത് വളരെയധികം ആത്മവിശ്വാസം കൂട്ടി.

കൂട്ടായി നിന്ന കുടുംബം
എന്റെ മാതാപിതാക്കളാണ് എന്റെ കരുത്ത്. ഞാന്‍ തിരഞ്ഞെടുത്ത വഴിയെ പൂര്‍ണ്ണമായും റെസ്‌പെക്ട് ചെയ്യുകയായിരുന്നു അവര്‍. എന്നെ പ്രോത്സാഹിപ്പിക്കാനല്ലാതെ അനാവശ്യ ഉപദേശങ്ങളുമായി അവര്‍ എന്റെ വഴിയില്‍ വന്നിട്ടില്ല. ചാവശ്ശേരി ഹയര്‍സെക്കണ്ടറിയില്‍ അധ്യാപകനാണ് അച്ഛന്‍ ബിജു. അമ്മ റിനി വീട്ടമ്മയാണ് സഹോദരി അനുസ്മയ ഏഴാം ക്ലാസില്‍ പഠിക്കുന്നു

അഭിരുചി വളര്‍ത്തിയെടുത്തതത് സര്‍ക്കാര്‍ സ്‌കൂളുകള്‍
സര്‍ക്കാര്‍ വിദ്യാലയത്തില്‍ പൂര്‍ണ്ണമായും പഠിച്ചത്. കണക്കിനോടുള്ള അഭിരുചി വളര്‍ത്തിയത് ശാസ്‌ത്രോത്സവങ്ങളായിരുന്നു 2015,2016,2019 ലെല്ലാം സ്‌റ്റേറ്റ് ചാംപ്യനായിരുന്നു. അയിലൂര്‍ സ്‌കൂളിലെ പ്രസനന്‍ മാസ്റ്ററാണ് കണക്കിനോടുള്ള ഇഷ്ടം വളര്‍ത്തിയത്, ഉപജില്ല മാത്‌സ് ക്വിസ് മത്സരത്തില്‍ അദ്ദേഹം എന്നെ പങ്കെടുപ്പിക്കുകയും അതില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു

സ്വയം വിശ്വസിച്ചാല്‍ വിജയമുറപ്പ്
സ്വയം വിശ്വസിക്കുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ആത്മവിശ്വാസ കുറവെല്ലാം വരാം. പക്ഷേ ഫോക്കസ്സ് മാറാതെ പഠിച്ചാല്‍ വിജയമുറപ്പാണ്.ഓണ്‍ലൈനായും നിരവധി മോക്ക്‌ടെസ്റ്റുകള്‍ ലഭ്യമാണ്. ഇത് ആത്മാര്‍ത്ഥമായി ചെയ്താല്‍ ടൈം മാനേജ്‌മെന്റ് കടമ്പ വളരെ പെട്ടെന്ന് മറികടക്കാന്‍ സാധിക്കും. ഒരു ചോദ്യം മനസിലായില്ലെങ്കില്‍ വെറുതെ അതില്‍ കടിച്ച് തൂങ്ങി നില്‍ക്കരുത് വേഗം തന്നെ അടുത്തിലേക്ക് ഫോക്കസ് ചെയ്യണം. അല്ലെങ്കില്‍ അറിയുന്നതിന് കൂടി ഉത്തരമെഴുതാന്‍ സമയം ലഭിക്കില്ല.

നോ പ്ലാന്‍ ബി.
ജെഇഇ അല്ലാതെ വേറൊരു പ്ലാന്‍ മനസിലുണ്ടായിരുന്നില്ല ഇത് കിട്ടുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. അതു കൊണ്ട് തന്നെ പ്ലാന്‍ ബി എന്നൊന്നും ഉണ്ടായിരുന്നില്ല. ഐഐടി തന്നെ കിട്ടണമെന്നായിരുന്നു ആഗ്രഹം ഐഐടി മദ്രാസായിരുന്നു ആദ്യ ഓപ്ഷന്‍. ഏറ്റവും അടുത്തുള്ള സ്ഥാപനമെന്ന് നിലയ്ക്കായിരുന്നു ആ തീരുമാനം. എന്നാല്‍ ലഭിച്ചത് ഐഐടി കാണ്‍പൂരിലേക്കാണ്.ആഗ്രഹിച്ച വിഷയമായ കംപ്യൂട്ടര്‍ സയന്‍സാണ് എടുത്തത്.

Content Highlights: Anaswar KB JEE advanced Rank holder interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented