അദ്വൈതും അലീനയും | മാതൃഭൂമി
കോഴിക്കോട്: സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷാഫലത്തിൽ ആദ്യ പത്തുറാങ്കിൽ ഇടംനേടി ജില്ലയിലെ രണ്ടുപേർ. അഞ്ചാംറാങ്ക് നേടി അദ്വൈത് ദീപക്കും (584.93) 10-ാം റാങ്ക് നേടി എം.ആർ. അലീന (580.14)യുമാണ് ജില്ലയുടെ അഭിമാനമായത്.
ആദ്യശ്രമത്തിൽത്തന്നെ അഖിലേന്ത്യ പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. മെയിനിൽ സംസ്ഥാനത്ത് ഒന്നാമനുമായിരുന്നു അദ്വൈത് ദീപക്ക്. ജെ.ഇ.ഇ. ഫലത്തിൽ പെൺകുട്ടികളിൽ സംസ്ഥാനതലത്തിൽ ഒന്നാമതായിരുന്നു അലീന. പൊതുവിദ്യാലയത്തിൽ പഠിച്ചാണ് അലീന ഈ മികച്ച നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
എരവട്ടൂർ നാരായണവിലാസം എൽ.പി. സ്കൂൾ, വെള്ളിയൂർ എ.യു.പി. സ്കൂൾ, നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. ചാലിക്കര ചേനോളി വണ്ണാപ്പടി മീത്തൽ മോഹനന്റെയും രമണിയുടെയും മകളാണ്. മെഡിക്കൽ റെപ്രസന്റേറ്റീവാണ് മോഹനൻ. സഹോദരി അസ്മിത തമിഴ്നാട് കേന്ദ്രസർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥിനിയാണ്.
കേരള എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ 949.54 മാർക്ക് നേടി അദ്വൈത് മുന്നിലായിരുന്നു. എന്നാൽ, പ്ലസ്ടു ഫലംകൂടി ചേർത്തപ്പോൾ അഞ്ചാംറാങ്കായി. ചേവായൂർ ഗോൾഫ് ലിങ്ക് റോഡ് 'ആർദ്രം' ഡോ. റിജിൽ ദീപക്കിന്റെയും ഡോ. ദർശന ബാലകൃഷ്ണന്റെയും മകനാണ് അദ്വൈത്. സഹോദരി അവന്തിക ദേവഗിരി സി.എം.ഐ. പബ്ലിക് സ്കൂൾ ആറാംക്ലാസ് വിദ്യാർഥിനിയാണ്. ചങ്ങനാശ്ശേരിയിലെ പ്ലാസിഡ് വിദ്യവിഹാറിലാണ് പ്ലസ്ടു പൂർത്തിയാക്കിയത്. പത്തുവരെ ദേവഗരി സി.എം.ഐ. പബ്ലിക് സ്കൂളിലാണ് അദ്വൈത് പഠിച്ചത്. ഐ.ഐ.ടി.യാണ് ഇരുവരുടെയും ലക്ഷ്യം. അതിനായി ഞായറാഴ്ച നടക്കുന്ന ജെ.ഇ.ഇ. അഡ്വാൻസ് പരീക്ഷയുടെ തയ്യാറെടുപ്പിലാണ് ഈ മിടുക്കർ.
Content Highlights: Adwaith Deepak and aleena tops again in KEAM exam, KEAM 2020
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..