സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷയിൽ 500-ൽ 500; രാജ്യത്ത് ഒന്നാമനായി കേരളത്തിന്റെ അഭിനവ്


ആഗ്രഹം പൈലറ്റാകാൻ

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി വിജയിച്ച അഭിനവ് കെ.നവീൻ അമ്പലംമുക്ക്‌ ശ്രീഭദ്രാ നഗറിലെ വസതിയിൽ അച്ഛൻ നവീൻ കെ.ആന്റോയ്ക്കും അമ്മ സിന്ധുവിനും സഹോദരി മാളവികയ്ക്കുമൊപ്പം

തിരുവനന്തപുരം: സി.ബി.എസ്.ഇ. പരീക്ഷയിൽ രാജ്യത്ത് ഒന്നാമതെത്തിയത് തലസ്ഥാനത്തെ സ്‌കൂളിലെ മിടുക്കൻ. നാലാഞ്ചിറ നവജീവൻ ബഥനി സ്‌കൂളിലെ വിദ്യാർഥിയായിരുന്ന അഭിനവ് കെ.നവീനാണ് 500-ൽ 500 മാർക്കും നേടി ഇന്ത്യയിലെ ആദ്യ റാങ്കുകാരനായത്. ഇപ്പോൾ മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിൽ പ്ലസ് വണ്ണിനു പഠിക്കുന്ന അഭിനവിന്റെ ആഗ്രഹം പൈലറ്റാകണമെന്നതാണ്. പേരൂർക്കട അമ്പലംമുക്ക് ശ്രീഭദ്രാനഗർ സിൽവർ ക്ലൗഡ്‌സ് ഗാർഡൻസിൽ നവീൻ കെ.ആന്റോയുടെയും സിന്ധുവിന്റെയും മകനാണ്.

രണ്ടുഘട്ടമായി നടത്തിയ പരീക്ഷയിൽ ഒരു മാർക്കുപോലും നഷ്ടമാകാതെയാണ് നവീന്റെ നേട്ടം. കേരളത്തിലെ വിദ്യാർഥികൾ സി.ബി.എസ്.ഇ. പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടുന്നത് അപൂർവ നേട്ടമാണ്. നേരത്തെ പരീക്ഷകളിൽ 99 ശതമാനം മാർക്ക് നേടിയിട്ടുണ്ടെങ്കിലും മുഴുവൻ മാർക്കുംനേടി ഒന്നാമനാകുമെന്ന് കരുതിയിട്ടില്ലെന്ന് അഭിനവ് പറയുന്നു. അധ്യാപകരുടെ പിന്തുണയാണ് ഇത്രയും തിളക്കമാർന്ന വിജയത്തിനു പിന്നിൽ. പ്രിൻസിപ്പൽ ഷാനാ രഞ്ജിത്, അധ്യാപകരായ സോണിയ, കെ.ബിന്ദു എന്നിവരും പ്രത്യേകം പ്രോത്സാഹനം നൽകിയിരുന്നു.

ആദ്യഘട്ട പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയത് ആത്മവിശ്വാസം കൂട്ടിയിരുന്നു. ഒൻപതാം ക്ലാസ് വരെ ട്യൂഷനു പോകാതെ സ്വന്തമായി മാത്രമായിരുന്നു പഠനം. പത്താം ക്ലാസിൽ ഫിസിക്‌സിനു മാത്രമാണ് ട്യൂഷനു പോയത്. സഹോദരി മാളവികയും പഠനത്തിൽ സഹായിച്ചു. അതത് ആഴ്ചകളിലെ പാഠഭാഗങ്ങൾ അപ്പോൾത്തന്നെ പഠിച്ചുതീർക്കുന്നതാണ് ശീലം. ഉച്ചയ്ക്ക് സ്‌കൂൾ കഴിഞ്ഞാലും വൈകീട്ട് 6 മണിക്കുശേഷമാണ് പഠനം. കുത്തിയിരുന്ന് പഠിക്കുന്ന സ്വഭാവമില്ലെന്നും അഭിനവ് പറയുന്നു.

ഫുട്‌ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്ന അഭിനവ് മെസിയുടെയും കേരള ബ്ളാസ്റ്റേഴ്‌സിന്റെയും കടുത്ത ആരാധകനാണ്. വീടിനടുത്തുള്ള കുട്ടികൾക്കൊപ്പം കളിക്കാനും സമയം കണ്ടെത്താറുണ്ട്. കുടുംബസമേതം കൊച്ചിയിൽ പോയി ഐ.എസ്.എൽ. മത്സരം കണ്ടിട്ടുണ്ട്. യാത്രകളും സിനിമയും സംഗീതവുമാണ് അഭിനവിന്റെ താത്‌പര്യമേഖലകൾ. മാനസിക സമ്മർദം ലഘൂകരിക്കുന്നതിന് പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് നവീൻ മകനെയുംകൂട്ടി യാത്രപോയിരുന്നു.

തൃശ്ശൂർ ചേലക്കോട്ടുകര കാങ്കപ്പാടൻ വീട്ടിൽ നവീൻ, തിരുവനന്തപുരത്ത് കുവൈത്ത്‌ എയർവേയ്‌സിലാണ് ജോലി ചെയ്യുന്നത്. സഹോദരി മാളവിക നവീൻ മാർ ഇവാനിയോസ് കോളേജിലെ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിനിയാണ്.

Content Highlights: 500 out of 500: abhinav from Kerala gets 100% marks in CBSE tenth exam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented