പ്രായമൊരു നമ്പര്‍ മാത്രം; 90-ാം വയസ്സിലും ചുറുചുറുക്കുള്ള അധ്യാപകനായി സീതാറാം


നോബേല്‍ സമ്മാന ജേതാവായ സി.വി.രാമനൊപ്പം പ്രവര്‍ത്തിക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എം.എസ്‌സി. രണ്ടാം വര്‍ഷത്തിലെ പ്രോജക്ടിന്റെ ഭാഗമായാണ് ആ അവസരം ലഭിച്ചത്

ഗരാനി സീതാറാം ക്ലാസെടുക്കുന്നു | Photo Credit: The New Indian Express| Devaraj B Hirehalli

മാര്‍ച്ചിലെ വേനലിനൊപ്പമെത്തുന്ന പൊതു പരീക്ഷകളെപ്പേടിച്ച് തിരക്കിട്ട പഠിത്തിലാണ് കുട്ടികള്‍. മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍ കുറവല്ല. പരീക്ഷയ്ക്ക് മികച്ച മാര്‍ക്ക് കിട്ടുമോ, പാഠഭാഗങ്ങളെല്ലാം കൃത്യ സമയത്ത് പഠിച്ച് തീരുമോ തുടങ്ങി നൂറു കൂട്ടം ചോദ്യങ്ങളാകും അവരുടെയൊക്കെ മനസ്സില്‍. എന്നാല്‍ കര്‍ണാടകയിലെ തുമകൂരിലെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും പരീക്ഷയൊരു വിഷയമേയല്ല. അതിന് കാരണമെന്താണന്നല്ലേ? തന്റെ 90ാം വയസ്സിലും ചുറുചുറുക്കോടെ പഠിപ്പിക്കുന്ന ഗരാനി സീതാറാമെന്ന അധ്യാപകന്‍. അമ്പത് വയസ്സായാല്‍ എനിക്ക് വയസ്സായെ, ഇനി ഒന്നിനും വയ്യ എന്നു പറയുന്നവര്‍ക്കിടയിലാണ് നവതി പിന്നിട്ട ഈ അധ്യാപകന്‍ ബ്ലാക്ക് ബോര്‍ഡിനു മുന്നില്‍ വന്നു നില്‍ക്കുന്നത്.

Garani seetharam
Photo: The New Indian Express/ Devaraj B Hirehalli

1954ലാണ് ഗരാനി സീതാറാം ആദ്യമായി അധ്യാപകന്റെ കുപ്പായമണിയുന്നത്. മൂത്ത സഹോദരനും ബെംഗളൂരു വിജയാ ബി.എഡ്. കോളേജ് സ്ഥാപകനുമായ ജി.ആര്‍.എസ് രാഘവാചാറാണ് അധ്യാപനത്തിലേക്കുള്ള വഴി തെളിച്ചത്. ഇവരുടെ പിതാവായ രംഗാചാര്‍ സിദ്ധഗംഗാ മഠത്തിലെ ശ്രീ ശിവകുമാര സ്വാമിയെ സംസ്‌കൃതം പഠിപ്പിച്ചിട്ടുണ്ട്.

'സ്വാമിജി അദ്ദേഹത്തിന്റെ കുതിരപ്പുറത്ത് ഞങ്ങളുടെ വീട്ടില്‍ വന്നാണ് പഠിച്ചിരുന്നത്. കളിയായി അദ്ദേഹം എന്റെ കാതില്‍ പിടിച്ച് വലിക്കുമായിരുന്നു. ഭൗതികശാസ്ത്രത്തില്‍ എം.എസ്‌സി. പഠനം പൂര്‍ത്തിയാക്കിയ ശേഷം മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പി.യു.സി കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അധ്യാപനത്തിലുള്ള എന്റെ പ്രാഗത്ഭ്യം മനസ്സിലാക്കിയ സ്വാമിജി, സിദ്ധഗംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ ഞാന്‍ ഒന്‍പത് വര്‍ഷം പഠിപ്പിച്ചു.' സീതാറാം ഓര്‍ത്തെടുത്തു.

നൊബേല്‍ സമ്മാന ജേതാവായ സി.വി.രാമനൊപ്പം പ്രവര്‍ത്തിക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എം.എസ്‌സി. രണ്ടാം വര്‍ഷത്തിലെ പ്രോജക്ടിന്റെ ഭാഗമായാണ് ആ അവസരം ലഭിച്ചത്. 1974ല്‍ അദ്ദേഹം സര്‍വോദയ എജ്യുക്കേഷണല്‍ സൊസൈറ്റി എന്ന സ്ഥാപനം സ്ഥാപിച്ചു. സ്ഥാപനത്തിന്റെ സെക്രട്ടറിയും അഡ്മിനിസ്‌ട്രേറ്ററും ആയിരുന്നിട്ടും വെറുതെയിരിക്കാന്‍ അദ്ദേഹമൊരുക്കമായിരുന്നില്ല. ആ സ്വഭാവം തന്നെയാണ് 90-ാം വയസ്സിലും സ്വതസിദ്ധമായ പുഞ്ചിരിയോടെ ഒരു ചോക്കും ഡസ്റ്ററുമായി കുട്ടികള്‍ക്ക് മുന്നില്‍ വന്നു നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

പ്രയാസമേറിയ വിഷയങ്ങള്‍ പോലും ലളിതമായ ഉദാഹരണങ്ങള്‍ സഹിതം അവതരിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകതയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രണ്ടു തവണ എന്‍.സി.ഇ.ആര്‍.ടിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് ഈ അധ്യാപകന് ആയിരത്തിലേറെ ശിഷ്യന്മാരുണ്ട്.

അദ്ദേഹത്തിന്റെ ശിഷ്യരില്‍ 17 പേര്‍ നിലവില്‍ മ്യൂണിച്ച് സര്‍വകലാശാലയില്‍ അധ്യാപകരാണ്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെപ്പോലെയാകാനാണ് അവര്‍ക്കെല്ലാം ആഗ്രഹം. 'സീതാറാം സാറിന്റെ അധ്യാപനവും അനുഗ്രവും സ്‌നേഹവും കൊണ്ടാണ്് ഹയര്‍സെക്കന്ററി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടാന്‍ എനിക്കായത്. കൂടാതെ കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആറാം റാങ്കും ഞാന്‍ കരസ്ഥമാക്കി. അദ്ദേഹത്തോട് എന്നും ഞാന്‍ കടപ്പെട്ടിരിക്കും. ഞങ്ങള്‍ക്കെല്ലാം ഒരു പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം.' കാലിഫോര്‍ണിയയിലെ സംരംഭകനായ രാജേഷ് ഷെട്ടി തന്റെ പ്രിയ അധ്യാപകനെക്കുറിച്ച് ഓര്‍ക്കുന്നതിങ്ങനെയാണ്.

എന്തെല്ലാം സ്വന്തമാക്കിയാലും തന്റെ കുട്ടികളുടെ വിജയമാണ് മുന്നോട്ട് നയിക്കുന്നതെന്നാണ്് ഈ അധ്യാപകന്റെ പക്ഷം. തന്റെ അവസാന ശ്വാസം വരെയും അധ്യാപനം തുടരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ''എന്റെ ചിന്തയില്‍ ദൈവമെന്നാല്‍ ഒരു ഊര്‍ജമാണ്. കാണാനോ നിര്‍മിക്കാനോ, നശിപ്പിക്കാനോ കഴിയാത്ത, എന്നാല്‍ മനസ്സുകൊണ്ട് മാത്രം അനുഭവിക്കാന്‍ കഴിയുന്ന ഒന്ന്.'' സീതാറാം പറയുന്നു.

കുട്ടികളെ പഠിപ്പിക്കുന്നത് കൂടാതെ ക്രിക്കറ്റാണ് ഈ അധ്യാപകന്റെ ഇഷ്ടമേഖല. 20 വര്‍ഷത്തോളം ക്ലബ്ബ് തല ക്രിക്കറ്റ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രിയ കളിക്കാര്‍ ജി.ആര്‍. വിശ്വനാഥ്, വിജയ് ഹസാരെ, വിരാട് കോലി എന്നിവരാണ്.

(കടപ്പാട്: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)

Content Highlights: 90 Year Old teacher Garani seetharam makes tough concepts Easy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented