നാലുവർഷ ബിരുദവും ഗവേഷണാടിത്തറയും; പഠിക്കാതെ കാര്യങ്ങൾ നീക്കിയാൽ എന്ത് സംഭവിക്കും?


എസ്. ഇരുദയ രാജൻ, ഡോ. എസ്. ഷിബിനു മുഹമ്മദ്, ഹസീബ് എൻ.

Representative Image | Photo: canva

സയൻസ്, ആർട്‌സ്, കൊമേഴ്‌സ്, ഭാഷാസാഹിത്യം എന്നിവയിൽ പ്രത്യേകവിഷയം ഐച്ഛികമായെടുത്ത് ബിരുദത്തിനുചേരുന്ന വിദ്യാർഥിയുടെ പഠനം മൂന്നുവർഷംകൊണ്ട്‌ തീരും. ഗവേഷണപ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിത്തറയിടുക എന്നതാണ് നാലാംവർഷത്തിൽ ലക്ഷ്യമിടുന്നത്. ഗവേഷണത്തിന് ആവശ്യമായ വിഷയാവഗാഹവും (Content) രീതിശാസ്ത്രവും (Methodology) ധാർമികതയും (Research Ethics) ഒക്കെ ഇക്കൊല്ലം വിദ്യാർഥിയെ പരിചയപ്പെടുത്തും. നാലാംവർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് ഓണേഴ്‌സ് ബിരുദമാണ് ലഭിക്കുക. ഇവർക്ക് ബിരുദാനന്തരബിരുദം ഇല്ലാതെതന്നെ പിഎച്ച്.ഡി.ക്ക് ചേരാം.

അക്കാദമിക് എക്സിറ്റും എൻട്രിയും

ബിരുദകോഴ്‌സിന് ചേരുന്ന ചിലർക്കെങ്കിലും രണ്ടുവർഷംകൊണ്ട് പഠനം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാകാം. അങ്ങനെവന്നാൽ, രണ്ടുവർഷംകൊണ്ട് നേടുന്ന നിശ്ചിത ക്രെഡിറ്റുകൾക്കൊപ്പം രണ്ടുമാസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകൂടി പൂർത്തിയാക്കിയാൽ വിദ്യാർഥിക്ക് കോഴ്സ് എക്സിറ്റ് നടത്താം. അപ്പോൾ കോളേജ് വിട്ടുപോയാലും ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും.

ഒരുവർഷംകൊണ്ടാണ് എക്സിറ്റ് നടത്തുന്നതെങ്കിൽ വിദ്യാർഥികൾക്ക് കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകണം. മൂന്നുവർഷം പൂർത്തിയാക്കി, തുടർപഠനത്തിന് താത്‌പര്യമില്ലാത്തവർക്ക് ബിരുദം ലഭിക്കും. എന്നാൽ, പിന്നീടിവർക്ക് ഗവേഷണങ്ങളിൽ ഏർപ്പെടണമെങ്കിൽ രണ്ടുവർഷത്തെ ബിരുദാനന്തരബിരുദം നിർബന്ധമാണ്.

ഒരുവർഷംകൊണ്ടോ രണ്ടുവർഷംകൊണ്ടോ എക്സിറ്റ് ചെയ്യുന്ന വിദ്യാർഥിക്ക് പിന്നീട് പഠനം തുടരാൻ സഹായകമാകുന്ന സൗകര്യമാണ് അക്കാദമിക് എൻട്രി അഥവാ റീഎൻട്രി. സമാനസ്വഭാവമുള്ള കോഴ്‌സുകളോ സ്ഥാപനങ്ങളോ രാജ്യത്ത് ഏതുവേണമെങ്കിലും റീഎൻട്രിക്കായി തിരഞ്ഞെടുക്കാം. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സിൽ (ABC) ആവശ്യമായ ‘നിക്ഷേപം’ വേണമെന്നുമാത്രം.

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ്

നാഷണൽ അക്കാദമിക് ഡെപ്പോസിറ്ററിയുടെ (NAD) മാതൃകയിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്. ഇതൊരു വെർച്വൽ/ഡിജിറ്റൽ സംഭരണശാലയാണ്. അതിൽ ഓരോ വിദ്യാർഥിയും അവരുടെ പഠനത്തിലുടനീളം നേടിയ ക്രെഡിറ്റുകളുടെ വിവരങ്ങൾ സൂക്ഷിക്കുന്നു. ഇത് വിദ്യാർഥികളെ കോളേജുകളിലോ സർവകലാശാലകളിലോ അഡ്മിഷൻ നേടുന്നതിനും ഒന്നിലധികം ഓപ്ഷനുകൾ നൽകാനും പ്രാപ്തരാക്കും. ഉന്നതവിദ്യാഭ്യാസകാലയളവിൽ ‘ഒന്നിലധികം എക്സിറ്റുകൾ’, ‘ഒന്നിലധികം എൻട്രികൾ’ ഉണ്ടാകും. ക്രെഡിറ്റുകൾ എ.ബി.സി.വഴി തടസ്സങ്ങളില്ലാതെ കൈമാറ്റം ചെയ്യപ്പെടും. ഏതുസമയത്തും വിദ്യാർഥിയുടെ ക്രെഡിറ്റ് റെക്കോഡ്‌ പരിശോധിക്കുന്നതിനുള്ള ആധികാരിക റഫറൻസായി എ.ബി.സി.യെ കണക്കാക്കാം.

എ.ബി.സി.യുടെ പ്രധാന ലക്ഷ്യങ്ങൾ:

• വിദ്യാർഥികേന്ദ്രിത വിദ്യാഭ്യാസം

• വിദ്യാർഥിസൗഹൃദ അധ്യാപനം

• ഇന്റർഡിസിപ്ലിനറി സമീപനം

• വിദ്യാർഥിക്ക് താത്‌പര്യമുള്ള കോഴ്‌സുകൾ പഠിക്കാനനുവദിക്കൽ

• വിദ്യാർഥികളെ അവരുടെ വേഗമനുസരിച്ച് പഠിക്കാൻ പ്രാപ്തരാക്കൽ

കേരളത്തിൽ നടപ്പാക്കുമ്പോൾ

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് നാലുവർഷ ബിരുദപദ്ധതി നടപ്പാക്കാൻ പോകുന്നു എന്നുവേണം മനസ്സിലാക്കാൻ. ഗവേഷണ നൈപുണിക്ക് ആവശ്യമായ നടപടിയെടുക്കാതെ, നാലുവർഷം എന്ന കാലയളവുമാത്രംവെച്ചാണ് ബിരുദ പ്രോഗ്രാമുകൾ ഉടച്ചുവാർക്കുന്നതെങ്കിൽ, ബിരുദാനന്തരബിരുദത്തിലൂടെ ലഭിക്കേണ്ടുന്ന വിഷയാവഗാഹം നഷ്ടപ്പെടുകയും ഗുണനിലവാരം കുറയുകയും ചെയ്യും. നയരൂപവത്‌കരണം നടത്തുമ്പോൾ എല്ലാവശങ്ങളും പഠിക്കാതെ കാര്യങ്ങൾ നീക്കിയാൽ ഇപ്പോൾത്തന്നെ ശൂന്യമായിക്കൊണ്ടിരിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കാൻ ആളുണ്ടാവില്ല.

കേരള കേന്ദ്രസർവകലാശാലയിലെ അധ്യാപകനാണ് ലേഖകൻ

Content Highlights: 4 years degree and research


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented