കുസാറ്റ് ക്യാമ്പസ് | Photo-Mathrubhumi
വിദേശ സര്‍വകലാശാലകളുമായും വ്യവസായ മേഖലയില്‍ ആഗോള കമ്പനികളുമായും സഹകരണം; പ്ലസ്ടു പഠനം കഴിഞ്ഞുവരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ടുകളില്‍ പങ്കാളികളാകാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ സയന്‍സ് മേഖലയില്‍ പഠനത്തിനും ഗവേഷണത്തിനും അവസരം. ബിരുദം മുതല്‍ ബിരുദാനന്തര ബിരുദവരെയുള്ള പഠനം സര്‍വകലാശാലയില്‍. ഇതെല്ലാം കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിലെ പഞ്ചവത്സര സംയോജിത എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് കോഴ്സിന്റെ പ്രത്യേകതകളാണ്.
കേരള സര്‍ക്കാരിന്റെ അറിവില്‍ അധിഷ്ഠിതമായ സമ്പദ്ഘടന എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കംപ്യൂട്ടര്‍ സയന്‍സില്‍ അഞ്ചുവര്‍ഷത്തെ സംയോജിത കോഴ്സ് തുടങ്ങിയത്. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഗവേഷണത്തിനുമുള്ള അവസരം ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു.
പഠനവും പരിശീലനവും
മികച്ച പരിശീലനവും പഠിച്ചത് പ്രയോഗിക്കാനുള്ള അവസരങ്ങളും നല്‍കുകയാണ് കോഴ്‌സ്. കംപ്യൂട്ടര്‍ സയന്‍സിന്റെ അടിസ്ഥാന പാഠങ്ങള്‍മുതല്‍ ഉന്നതതലംവരെയുള്ള പരിശീലന പരിപാടിയാണ് കോഴ്സില്‍ ഉള്‍പ്പെടുന്നത്. വ്യവസായലോകവുമായുള്ള പ്രോജക്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ആറാമത്തെ സെമസ്റ്റര്‍മുതല്‍ പ്രോജക്ടുകളിലും വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണത്തിലും വിദ്യാര്‍ഥികള്‍ക്ക് ഭാഗമാകാം. 650 ടെറാ ഫ്ലോപ്സ് കംപ്യൂട്ടിങ് കപ്പാസിറ്റിയുള്ള അത്യാധുനിക കംപ്യൂട്ടര്‍ ലാബ് കോഴ്‌സിന്റെ ഭാഗമായി കുസാറ്റില്‍ ഒരുങ്ങുന്നുണ്ട്. വന്‍കിട ഐ.ടി. കമ്പനികളില്‍ ജോലിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ സയന്‍സ് മേഖലകളിലെ ഗവേഷണത്തിനും അവസരമുണ്ട്.
വിദേശത്ത് ഗവേഷണവും ജോലിയും
വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം വിദ്യാര്‍ഥികള്‍ക്ക് വിഷയത്തില്‍ ഒട്ടേറെ അവസരങ്ങള്‍ നല്‍കുന്നു. നോര്‍വേയിലെ നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, യു.കെ.യിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റി, സിങ്കപ്പൂര്‍ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവരുമായി വിവിധ മേഖലയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം സഹകരിക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഗവേഷണത്തിനും ജോലിക്കുമുള്ള അവസരങ്ങള്‍ ഇതുവഴി ലഭിക്കും.
കാറ്റ്
പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പൊതു പ്രവേശനപരീക്ഷ (കാറ്റ്) വഴിയാണ് പ്രവേശനം. കെ.വി.പി.വൈ. സ്‌കോളര്‍ഷിപ്പ് നേടിയവര്‍ കാറ്റ് എഴുതണമെന്നില്ല. കാറ്റ് അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക്: admissions.cusat.ac.in.അവസാന തീയതി: മാര്‍ച്ച് 25 (പിഴയോടെ 31 വരെ)
Content Highlights: integrated m.sc computer science in cusat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..