Indian Navy / Mathrubhumi archives (Photo: Indian Navy / Mathrubhumi archives)
പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഇന്ത്യന്‍ നേവിയിലെ സെയിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാമോ?-സനിക് ചന്ദ്രന്‍, കണ്ണൂര്‍
2022 ഓഗസ്റ്റ് സെഷന്‍ വിജ്ഞാപനപ്രകാരം ഇന്ത്യന്‍ നേവി സെയിലര്‍ (ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ്) എന്‍ട്രിക്കുവേണ്ട യോഗ്യത ഇവയാണ്:
അപേക്ഷകര്‍ അവിവാഹിതരായ ആണ്‍കുട്ടികളാകണം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10+2 പരീക്ഷ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ക്കൊപ്പം കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നും കൂടി പഠിച്ച്, മൂന്നിനും കൂടി (മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, മൂന്നാം വിഷയം) 60 ശതമാനം മാര്‍ക്കുവാങ്ങി ജയിക്കണം. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ 10+2 മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ക്കൊപ്പം കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നുംകൂടി പഠിച്ച് ജയിക്കണം. 10+2 തലത്തിലെ മാര്‍ക്ക് വ്യവസ്ഥ ഇവിടെയില്ല.
2022 ഓഗസ്റ്റ് ബാച്ചിലേക്ക് അപേക്ഷിക്കുന്നവര്‍ 2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലായ് 31നും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉള്‍പ്പെടെ) ജനിച്ചവരാകണം. അപേക്ഷകരെ എഴുത്തുപരീക്ഷയ്ക്കായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത് 10+2 തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ക്കൊപ്പം കെമിസ്ട്രി/ ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നിനുംകൂടി ലഭിച്ച മൊത്തം മാര്‍ക്ക് (മൂന്നുവിഷയങ്ങളുടെ) പരിഗണിച്ചാണ്. ഒഴിവുകള്‍ സംസ്ഥാനങ്ങള്‍ക്കനുസരിച്ചാണ് വിഭജിച്ചിരിക്കുന്നത്. ഒഴിവുകളുടെ നാലിരട്ടിപേരാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉണ്ടാവുക. ഷോര്‍ട്ട് ലിസ്റ്റിങ് നടത്തുന്നത് സംസ്ഥാനങ്ങള്‍ക്കനുസരിച്ചാണ്. അതിനാല്‍, സംസ്ഥാനത്തിനനുസരിച്ച് കട്ട് ഓഫ് മാര്‍ക്കില്‍ വ്യത്യാസമുണ്ടാകും.
വിജ്ഞാപനം പരിശോധിച്ചാല്‍, പ്ലസ്ടു പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാമെന്ന വ്യവസ്ഥ അതിലില്ല. മാത്രമല്ല, ഷോര്‍ട്ട് ലിസ്റ്റിങ് പ്ലസ്ടു തലത്തില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ്. ഇതിലേക്ക്, അപേക്ഷിക്കുന്ന വേളയില്‍ത്തന്നെ പ്ലസ്ടു കോഴ്‌സില്‍ നിശ്ചിതവിഷയങ്ങള്‍ക്കു ലഭിച്ച മാര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടിവരും. അതിനാല്‍, പ്ലസ്ടു പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് ഇന്ത്യന്‍ നേവി ഇപ്പോള്‍ വിളിച്ചിരിക്കുന്ന സെയിലര്‍ എന്‍ട്രിക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
അപേക്ഷിക്കാനുള്ള സമയപരിധി ഏപ്രില്‍ അഞ്ചാണ്. വിവരങ്ങള്‍ക്ക്: www.joinindiannavy.gov.in
Content Highlights: Sailor in Indian Navy ASK EXPERT
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..