നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സെലക്ഷന്‍ കിട്ടിയാല്‍ ഫീസടയ്ക്കണോ? ASK EXPERT


2 min read
Read later
Print
Share

Image: PTI

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സെലക്ഷന്‍ കിട്ടിയാല്‍ ഫീസടയ്ക്കണോ? വിനയന്‍, ഇടുക്കി

: നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പ്രവേശനപരീക്ഷ വഴി നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനംനേടുന്നവരുടെ താമസം, പുസ്തകങ്ങള്‍, യൂണിഫോം, ബോര്‍ഡിങ്, മെഡിക്കല്‍ ട്രീറ്റ്‌മെന്റ് എന്നിവയുള്‍പ്പെടെ, പരിശീലനത്തിന്റെ ഭാഗമായുള്ള എല്ലാ ചെലവുകളും സര്‍ക്കാരാണ് വഹിക്കുന്നത്. ഇതിനായി കാഡറ്റുകള്‍ ഫീസൊന്നും അടയ്‌ക്കേണ്ടതില്ല.

എന്നാല്‍, കാഡറ്റുകളുടെ സ്വകാര്യ ചെലവുകളെല്ലാം രക്ഷിതാക്കള്‍ വഹിക്കണം. സാധാരണഗതിയില്‍ ഈ ചെലവുകള്‍ക്ക് പ്രതിമാസം 3000 രൂപയോളമാകും.

രക്ഷിതാവിന് ഈ തുക പൂര്‍ണമായോ ഭാഗികമായോ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, പരിശീലനകാലത്തേക്ക് പ്രതിമാസം 1000 രൂപ നിരക്കിലുള്ള സാമ്പത്തികസഹായം സര്‍ക്കാര്‍ നല്‍കാം. രക്ഷിതാവിന്റെ പ്രതിമാസ വരുമാനം 21,000 രൂപയില്‍ താഴെയാണെങ്കിലേ ഈ സഹായം ലഭിക്കൂ. എന്‍.ഡി.എ., ഐ.എം.എ., ഒ.ടി.എ. എന്നിവയിലും നേവി, എയര്‍ഫോഴ്‌സ് എന്നിവയിലെ സമാനസംവിധാനങ്ങളിലുമാക്കി ഒരേസമയം ഒരുരക്ഷിതാവിന്റെ ഒന്നില്‍കൂടുതല്‍ മക്കള്‍ പരിശീലനം നേടുന്നുണ്ടെങ്കില്‍ രണ്ടുപേര്‍ക്കും സാമ്പത്തികസഹായത്തിന് അര്‍ഹതയുണ്ടാകും.

സാമ്പത്തികസഹായം തേടുന്ന രക്ഷിതാവ് തന്റെ കുട്ടി നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകഴിയുമ്പോള്‍, സഹായധനം ലഭിക്കുന്നതിനായി താമസിക്കുന്ന ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണം. ശുപാര്‍ശസഹിതം, ജില്ലാ മജിസ്‌ട്രേറ്റ്, ആ അപേക്ഷ, 'കമാന്‍ഡന്റ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, പുണെ 411023' എന്ന വിലാസത്തിലേക്ക് ഫോര്‍വേഡ് ചെയ്യും.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിശ്ചിതതുക, പ്രവേശനവേളയില്‍ നല്‍കണം.(i) അഞ്ചുമാസത്തേക്കുള്ള പോക്കറ്റ് അലവന്‍സ്, പ്രതിമാസം 3000 രൂപ നിരക്കില്‍ 15,000 രൂപ (ii) ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഫണ്ട് 7200 രൂപ. ആദ്യ സെമസ്റ്റര്‍ ഇന്‍സിഡെന്റല്‍ ചെലവ് 7138 രൂപ. മൊത്തം 29,338 രൂപ അടയ്ക്കണം. ക്ലോത്തിങ്, എക്വിപ്‌മെന്റ് എന്നിവയ്ക്ക് അടയ്‌ക്കേണ്ട തുക പ്രവേശനസമയത്ത് അറിയിക്കും.

സൂചിപ്പിച്ച സാമ്പത്തികസഹായം അനുവദിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 400 രൂപ നിരക്കില്‍ അഞ്ചുമാസത്തേക്ക് പോക്കറ്റ് അലവന്‍സില്‍ 2000 രൂപ തിരികെനല്‍കും. ക്ലോത്തിങ് എക്വിപ്‌മെന്റ് എന്നിവയ്ക്ക് അടച്ച തുകയും തിരികെ നല്‍കും. ഇവയുടെയും നാഷണല്‍ ഡിഫന്‍സ് അക്കാദമി വഴിയുള്ള മറ്റു സ്‌കോളര്‍ഷിപ്പുകള്‍/സാമ്പത്തിക സഹായങ്ങള്‍ എന്നിവയുടെയും വിശദാംശങ്ങള്‍ എന്‍.­ഡി.­എ. ആന്‍ഡ് എന്‍.എ. വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കും.

Content Highlights: National Defence Academy Admission details

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented