.jpg?$p=8a80785&f=16x10&w=856&q=0.8)
Representative image
പ്ലസ്വണ് വിദ്യാര്‍ഥിയാണ്. ഡിഗ്രിക്ക് മാത്തമാറ്റിക്സിന്റെ പ്രായോഗിക വശങ്ങള് പഠിക്കാനാണ് താത്പര്യം. അതിനുള്ള കോഴ്സുകള്‍ എവിടെയുണ്ട്?
ഫാത്തിമ, കണ്ണൂര്‍
പ്ലസ്ടു കഴിഞ്ഞ് മാത്തമാറ്റിക്സ് മുഖ്യവിഷയമായി പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മൂന്നുവര്‍ഷ ബി.എസ്സി. മാത്തമാറ്റിക്സ്, നാല് വര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്.) മാത്തമാറ്റിക്സ്, അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി. മാത്തമാറ്റിക്സ്, അഞ്ച് വര്‍ഷ ബി.എസ്.എം.എസ്. ഡ്യുവല്‍ ഡിഗ്രി മാത്തമാറ്റിക്സ് പ്രോഗ്രാമുകള്‍ ലഭ്യമാണ്.
മാത്തമാറ്റിക്സിന്റെ പ്രായോഗികതലങ്ങള്ക്ക് ഊന്നല്നല്കുന്ന എന്‍ജിനിയറിങ്/സയന്‍സ് പ്രോഗ്രാമുകളും വിവിധ മുന്‍നിര സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. അവയില്‍ ചിലത്, അതിലെ പ്രവേശന രീതി:
നാല് വര്‍ഷ ബി.ടെക്. മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്: ഡല്‍ഹി, ഹൈദരാബാദ്, റോപാര്‍, ഗുവാഹാട്ടി, ഗോവ എന്നി ഐ.ഐ.ടികള്‍, എന്‍.ഐ.ടി. ഹാമിര്‍പുര്‍.
അഞ്ച് വര്‍ഷ ബി.ടെക്.എം.ടെക്. ഡ്യുവല്‍ ഡിഗ്രി മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്: ഡല്‍ഹി, വാരാണസി ഐ.ഐ.ടി.കള്‍.
നാല് വര്‍ഷ ബി.എസ്. മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്: ഖരഗ്പുര്‍, പട്ന ഐ.ഐ.ടി.കള്‍.
നാല് വര്‍ഷ ബി.എസ്. മാത്തമാറ്റിക്സ് ആന്‍ഡ് സയന്റിഫിക് കംപ്യൂട്ടിങ്: ഐ.ഐ.ടി. കാണ്‍പുര്‍.
അഞ്ച് വര്‍ഷ ബി. എസ്.എം.എസ്. ഡ്യുവല്‍ ഡിഗ്രി മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്: ഐ.ഐ.ടി. റൂര്‍ഖി, എന്‍.ഐ.ടി. അഗര്‍ത്തല.
അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എം.ടെക്. മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്: ഐ.ഐ.ടി. ധന്‍ബാദ്.
അഞ്ച് വര്‍ഷ ബി.ടെക്.എം.ടെക്. ഡ്യുവല്‍ ഡിഗ്രി മാത്തമാറ്റിക്സ് ആന്‍ഡ് ഡേറ്റാ സയന്‍സ്: മൗലാനാ ആസാദ് എന്‍.ഐ.ടി., ഭോപാല്‍.
അഞ്ച് വര്‍ഷ ബി.ടെക്.എം.ടെക്. ഡ്യുവല്‍ ഡിഗ്രികംപ്യൂട്ടേഷണല് മാത്തമാറ്റിക്സ്: എന്‍.ഐ.ടി. അഗര്‍ത്തല.
അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി. മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്: ബിര്‍ള ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി മെസ്റ, റാഞ്ചി.
ഇവയില്‍ ഐ.ഐ.ടി.കളിലെ പ്രവേശനം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്കും മറ്റു സ്ഥാപനങ്ങളിലേത് ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 1 റാങ്കും പരിഗണിച്ച് ജോയന്റ്് സീറ്റ് അലോക്കേഷന് അതോറിറ്റി (ജോസ) നടത്തുന്നു.
നാല് വര്‍ഷ ബി.ടെക്. മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്: ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ന്യൂ ഡല്‍ഹി, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്സ് ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡല്‍ഹി. പ്രവേശനം ഡല്‍ഹി ജോയന്റ് അഡ്മിഷന് കൗണ്‍സിലിങ് വഴി ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 1 റാങ്ക് അടിസ്ഥാനമാക്കി.
മൂന്ന് വര്‍ഷ ബി.എസ്സി. (ഓണേഴ്സ്) ഇന്‍ മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ഭുവനേശ്വര്‍. സ്ഥാപനം നടത്തുന്ന പ്രവേശനപരീക്ഷ വഴി അഡ്മിഷന് നല്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..