Representational image
എം.സി.സി. മെഡിക്കല്‍ പി.ജി. രണ്ടാംറൗണ്ടില്‍ ഓള്‍ ഇന്ത്യ ക്വാട്ടയില്‍ അലോട്ട്‌മെന്റ്് കിട്ടി. ചേരാന്‍ താത്പര്യമില്ല. വേണ്ടെന്നു വെച്ചാല്‍ മോപ് അപ് റൗണ്ടില്‍ പങ്കെടുക്കാമോ. മോപ് അപ് റൗണ്ടില്‍ ഓള്‍ ഇന്ത്യ ക്വാട്ട സീറ്റ് ഉണ്ടോ.
ഡോ. ജോണ്‍, കോഴിക്കോട്
അലോട്ട്‌മെന്റിന്റെ ആദ്യറൗണ്ടില്‍ നിങ്ങള്‍ക്ക് അഡ്മിഷന്‍ ഇല്ലെന്നു കരുതുന്നു. ആദ്യറൗണ്ടില്‍ രജിസ്റ്റര്‍ ചെയ്യാത്തതു കൊണ്ടോ, സീറ്റ് അലോട്ടുചെയ്യപ്പെടാതിരുന്നതുകൊണ്ടോ, സീറ്റ് വേണ്ടെന്നു വെച്ചതുകൊണ്ടോ (ഫ്രീ എക്‌സിറ്റ്), സീറ്റ് സ്വീകരിച്ച് സമയപരിധിക്കകം വേണ്ടെന്നുവെച്ചതുകൊണ്ടോ അങ്ങനെ വിവിധ കാരണങ്ങളാല്‍ ആദ്യറൗണ്ടില്‍ അഡ്മിഷന്‍ ഇല്ലാതിരിക്കാം. അങ്ങനെ ഉള്ളവര്‍ക്ക് രണ്ടാംറൗണ്ടില്‍ സീറ്റ് അലോട്ടു ലഭിച്ചിട്ടുണ്ടെങ്കില്‍ സ്വീകരിക്കാനും വേണ്ടെന്നു വെക്കാനും അവസരമുണ്ട്. നടപടിക്കനുസരിച്ചായിരിക്കും മോപ്അപ് റൗണ്ടില്‍ പങ്കെടുക്കാനുള്ള അര്‍ഹത. രണ്ടാംറൗണ്ട് അലോട്ട്‌മെന്റില്‍ സീറ്റ് സ്വീകരിച്ച് കോളേജില്‍ പ്രവേശനംനേടുന്ന ഒരാള്‍ക്ക് പിന്നീട് ഒരു കൗണ്‍സലിങ്ങിലും (കേന്ദ്രം/സംസ്ഥാനം) പങ്കെടുക്കാന്‍ അനുമതി ഉണ്ടാകില്ല. എന്നാല്‍ രണ്ടാംറൗണ്ടില്‍ ലഭിച്ച സീറ്റില്‍ പ്രവേശനംനേടാന്‍ താത്പര്യമില്ലാത്തവര്‍ക്ക് അsച്ച സെക്യൂരിറ്റിത്തുക നഷ്ടപ്പെടുത്തിക്കൊണ്ട് പ്രക്രിയയില്‍നിന്ന് പുറത്തുവരാം. അങ്ങനെ ചെയ്യുന്നവര്‍ക്ക് മോപ്അപ് റൗണ്ടില്‍ വ്യവസ്ഥകളോടെ പങ്കെടുക്കാം. അവര്‍ പുതിയ രജിസ്‌ടേഷന്‍ നടത്തണം. ബാധകമായ രജിസ്‌ട്രേഷന്‍ ഫീസും സെക്യുരിറ്റി ഡെപ്പോസിറ്റും അsയ്ക്കണം. അതിനുശേഷം മോപ്അപ് റാണ്ടിലേക്ക് പുതിയ ചോയ്‌സുകള്‍ രജിസ്റ്റര്‍ ചെയ്യണം. രണ്ടാം റൗണ്ടിലെ അവശേഷിക്കുന്ന ചോയ്‌സുകള്‍ പരിഗണിക്കില്ല.
ഈ വര്‍ഷം മുതല്‍ ഓള്‍ ഇന്ത്യ ക്വാട്ടയിലെ രണ്ടാംറൗണ്ടിനു ശേഷം ഒഴിവുള്ള സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറില്ല. ആ സീറ്റുകള്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മറ്റി മോപ്അപ് റൗണ്ട് അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തി അലോട്ടുചെയ്യും. മോപ്അപ് റൗണ്ടില്‍ സീറ്റ് ലഭിക്കുന്നവര്‍ സ്വീകരിക്കണം. പിന്നെ സ്‌ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ടില്‍ പങ്കെടുക്കാനാവില്ല. മോപ്അപ് റൗണ്ടില്‍ ലഭിക്കുന്ന സീറ്റ് സ്വീകരിക്കാത്തവര്‍ക്ക് സെക്യുരിറ്റി തുക നഷ്ടപ്പെടും. അവര്‍ക്കും സ്‌ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ടില്‍ പങ്കെടുക്കാനാവില്ല.
മോപ് അപ് റൗണ്ടില്‍ സീറ്റ് കിട്ടാത്തവരെമാത്രം അവരുടെ മോപ്അപ് റൗണ്ട് ചോയ്‌സുകള്‍ പരിഗണിച്ച് സ്‌ട്രേ വേക്കന്‍സി റൗണ്ടിലേക്ക് പരിഗണിക്കും. മോപ്അപ് റൗണ്ടിനു ശേഷമുള്ള ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകളിലെ ഒഴിവുകള്‍ സ്‌ട്രേ റൗണ്ടില്‍ പരിഗണിക്കും. പക്ഷേ, സ്‌ട്രേ വേക്കന്‍സി റൗണ്ടിലേക്ക് പുതിയ രജിസ്‌ട്രേഷനോ ചോയ്‌സ് ഫില്ലിങ്ങോ ഉണ്ടാവില്ല.
Content Highlights: M.C.C. Medical PG Allottment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..