കീം മെഡിക്കൽ, മെഡിക്കൽ അലൈഡ് റാങ്ക് പട്ടികകൾ എങ്ങനെയാണ് തയ്യാറാക്കുന്നത്? | Ask Expert


Representative Image| Photo: GettyImages

ചോദ്യം: കീം മെഡിക്കൽ, മെഡിക്കൽ അലൈഡ് റാങ്ക് പട്ടികകൾ എങ്ങനെയാണ് തയ്യാറാക്കുന്നത്?

കേരളത്തിൽ മെഡിക്കൽ, മെഡിക്കൽ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിന് കേരള പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശന പരീക്ഷ നടത്തുന്നില്ല. മെഡിക്കൽ വിഭാഗത്തിലെ ആറ് പ്രോഗ്രാമുകൾ (എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.­എം.എസ്., ബി.എസ്.എം.എസ്., ബി.­എച്ച്.എം.എസ്., ബി.യു.എം.എസ്.), മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴ് പ്രോഗ്രാമുകൾ (വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, ക്ലൈമറ്റ്ചേഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, കാർഷിക സർവകലാശാലയിലെ ബി.ടെക്. ബയോടെക്നോളജി) എന്നിവയിലെ പ്രവേശനം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) റാങ്ക്/സ്കോർ അടിസ്ഥാനമാക്കിയാണ്.

അതിനാൽ ഈ 13 പ്രോഗ്രാമുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് യു.ജി.ക്ക്‌ നിർബന്ധമായും അപേക്ഷിച്ച് അഭിമുഖീകരിക്കണം. അതോടൊപ്പം കേരള പ്രവേശനപരീക്ഷാ കമ്മിഷണർ, കീം അപേക്ഷ വിളിച്ചപ്പോൾ മെഡിക്കൽ/മെഡിക്കൽ അലൈഡ് സ്ട്രീം തിരഞ്ഞെടുത്ത് അപേക്ഷിക്കണം. നീറ്റ് യു.ജി. ഫലപ്രഖ്യാപനത്തിനുശേഷം കമ്മിഷണർ അപേക്ഷകരോട് അവരുടെ ഹോം പേജ് വഴി നീറ്റ് യു.ജി. റാങ്ക്/സ്കോർ കൺഫേം ചെയ്യാൻ ആവശ്യപ്പെടും. അത് പൂർത്തിയാക്കുന്നവരെ മാത്രമേ റാങ്കിങ്ങിനായി പരിഗണിക്കൂ.

നീറ്റ് യു.ജി.യിൽ കാറ്റഗറി അനുസരിച്ചുള്ള പെർസന്റൈൽ സ്കോർ (50-ാം/40-ാം/45-ാം) നേടുന്നവരെ മാത്രമേ ആറ് മെഡിക്കൽ കോഴ്സുകളിലേക്ക് പരിഗണിക്കൂ. നീറ്റ് യു.ജി.യിൽ കുറഞ്ഞത് 20 മാർക്ക് ലഭിക്കുന്ന എല്ലാവരെയും (പട്ടിക വിഭാഗക്കാർക്ക് ഈ നിബന്ധന ഇല്ല) ഏഴ് മെഡിക്കൽ അലൈഡ് വിഭാഗ കോഴ്സുകളിലേക്ക് പരിഗണിക്കും. അപ്പോൾ നീറ്റ് യു.ജി.യിൽ പെർസന്റൈൽ യോഗ്യത നേടുന്നവരെ 13 കോഴ്സുകളിലേക്കും പരിഗണിക്കും. നീറ്റ് യു.ജി.യിൽ പെർസന്റൈൽ യോഗ്യത നേടാത്ത, എന്നാൽ 20 മാർക്കെങ്കിലും നേടിയ (പട്ടിക വിഭാഗക്കാർക്ക് 20 മാർക്ക് വേണമെന്നില്ല) അപേക്ഷകർക്ക് ഏഴ് കോഴ്സുകൾ ഉള്ള മെഡിക്കൽ അലൈഡ് വിഭാഗത്തിൽ പരിഗണന ലഭിക്കും.

ബി.എ.എം.എസ്. ഒഴികെയുള്ള കോഴ്‌സുകൾക്ക്, നീറ്റ് യു.ജി. റാങ്ക് മാത്രം പരിഗണിച്ചാണ് കേരള മെഡിക്കൽ/മെഡിക്കൽ അലൈഡ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. നീറ്റ് യോഗ്യത നേടിയ കീം അപേക്ഷകരിൽ ഏറ്റവും ഉയർന്ന 10 നീറ്റ് റാങ്കുകൾ 15, 28, 37, 88, 110, 120, 125, 129, 157, 188 എന്നിങ്ങനെയാണെന്നു കരുതുക. ഈ റാങ്ക് ലഭിച്ചവർ, മാർക്ക് കൺഫർമേഷൻ നടത്തിയിട്ടുണ്ടെങ്കിൽ, ഇവർക്ക് കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ യഥാക്രമം 1 മുതൽ 10 വരെയുള്ള റാങ്കുകൾ ലഭിക്കും.

ബി.എ.എം.എസ്. റാങ്ക് പട്ടിക തയ്യാറാക്കുമ്പോഴും നീറ്റ് യു.ജി.യിൽ പെർസന്റൈൽ യോഗ്യത ലഭിച്ചവരുടെ നീറ്റ് യു.ജി. റാങ്ക്/സ്കോർ ആണ് പരിഗണിക്കുക. യോഗ്യത നേടിയവരിൽ പ്ലസ്ടുതലത്തിൽ രണ്ടാം ഭാഷയായി സംസ്കൃതം പഠിച്ചവർ സമർപ്പിച്ച രേഖയുടെ അടിസ്ഥാനത്തിൽ അവർക്ക്, നീറ്റ് യു.ജി. സ്കോറിനൊപ്പം എട്ട് മാർക്കു കൂടി വെയ്റ്റേജായി കൂട്ടും. മറ്റുള്ളവരുടെ കാര്യത്തിൽ അവരുടെ നീറ്റ് യു.ജി. സ്കോർമാത്രം പരിഗണിക്കും. ഇപ്രകാരം പുനർനിർണയിച്ച നീറ്റ് യു.ജി. സ്കോർ പരിഗണിച്ചാണ് ബി.എ.എം.എസ്. റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

Content Highlights: KEAM ranklist for Medical and Medical Allied courses

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented