Representative image
പത്താംക്ലാസ് കഴിഞ്ഞു. സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ പഠിക്കാന്‍ കഴിയുമോ. അതിന്റെ നടപടിക്രമം വിശദീകരിക്കാമോ-ശ്രീജയ, ഇടുക്കി
പത്താംക്ലാസ് ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (ഐ.ടി.ഐ.) തുടര്‍പഠനം നടത്താന്‍ അവസരമുണ്ട്. തോറ്റവരെ നോണ്‍-മെട്രിക് ട്രേഡുകളിലും ജയിച്ചവരെ മെട്രിക് ട്രേഡുകളിലേക്കും നോണ്‍ മെട്രിക് ട്രേഡുകളിലേക്കും പരിഗണിക്കും. ഒരുവര്‍ഷ/രണ്ടുവര്‍ഷ എന്‍ജിനിയറിങ്/നോണ്‍ എന്‍ജിനിയറിങ് ട്രേഡുകള്‍ ഐ.ടി.ഐ.കളിലുണ്ട്.
ക്രാഫ്റ്റ്സ്മാന്‍ പരിശീലനപദ്ധതിയനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി. ഐ.കളില്‍ ലഭ്യമായ എസ്.സി.വി.ടി. അംഗീകാരമുള്ള ട്രേഡുകള്‍: നോണ്‍ മെട്രിക് (എന്‍ജിനിയറിങ്)-അപ്ഹോള്‍സ്റ്ററര്‍, പ്ലംബര്‍, വെല്‍ഡര്‍; മെട്രിക് (എന്‍ജിനിയറിങ്)-മെക്കാനിക്കല്‍ ഡീസല്‍, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്, മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യന്, ഇലക്ട്രോപ്ലേറ്റര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്, ഫിറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍); മെട്രിക് (നോണ്‍ എന്‍ജിനിയറിങ്) -കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്.
എന്‍.സി.വി.ടി. അംഗീകാരമുള്ള നോണ്‍ മെട്രിക് (എന്‍ജിനിയറിങ്) ട്രേഡുകളില്‍ വയര്‍മാന്‍, പെയിന്റര്‍, പ്ലംബര്‍, കാര്‍പെന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍ എന്നിവയുണ്ട്. നോണ്‍ മെട്രിക് (നോണ്‍ എന്‍ജിനിയറിങ്) വിഭാഗത്തില്‍ ഡ്രസ്സ് മേക്കിങ്, സ്യൂയിങ് ടെക്നോളജി എന്നിവയുണ്ട്. മെട്രിക് (എന്‍ജിനിയറിങ്) വിഭാഗത്തില്‍ 37-ഉം നോണ്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ 24-ഉം ട്രേഡുകള്‍ ലഭ്യമാണ്.
ഇവകൂടാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐ.കളില്‍ മികവിന്റെ കേന്ദ്രം പദ്ധതിയനുസരിച്ച് ഓട്ടോമൊബൈല്‍ ടെക്നോളജി, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീമേഖലകളിലെ ചില പ്രോഗ്രാമുകള്‍ എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്കായി നടത്തുന്നുണ്ട്. ഈ മൂന്നുപ്രവേശനങ്ങളുമായി ബന്ധപ്പെട്ട 2021-ലെ പ്രോസ്പെക്ടസുകള്‍ det.kerala.gov.in/index.php/2017/iti-ല്‍ കിട്ടും. ട്രേഡുകള്‍, അവയുള്ള സ്ഥാപനങ്ങള്‍, പ്രവേശനരീതി എന്നിവ പ്രോസ്പെക്ടസില്‍ കിട്ടും. അവ പരിശോധിച്ച് വിശദാംശങ്ങള്‍ മനസ്സിലാക്കുക. 2022-ലെ പ്രവേശനവിജ്ഞാപനങ്ങള് വന്നിട്ടില്ല. പുതിയ അറിയിപ്പുകള്‍ക്കായി det.kerala.gov.in, www.itiadmissions.kerala.gov.in എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..